വനിതയുടെ ഭർത്താവ് പീറ്ററിനെ പറ്റി സ്വന്തം മകൻ പറയുന്നു; അച്ഛന് പല സ്ത്രീകളുമായി ബന്ധം..!!

കുറച്ചു ദിവസങ്ങൾക്കു മുന്നേ ആണ് തെന്നിന്ത്യൻ സിനിമയിലെ നടൻ വിജയകുമാറിന്റെയും നടി മഞ്ജുളയുടെയും മൂത്ത മകളും നടിയുമായ വനിതാ വിജയകുമാർ തന്റെ മൂന്നാം വിവാഹം കഴിക്കുന്നത്. ക്രിസ്ത്യൻ ആചാരങ്ങൾ പ്രകാരം നടന്ന വിവാഹം വലിയ വാർത്ത പ്രാധാന്യം നേടിയിരുന്നു. സംവിധായകൻ പീറ്റർ പോൾ ആയിരുന്നു വരൻ. തുടർന്ന് പീറ്ററിന്റെ ആദ്യ ഭാര്യ ഈ വിവാഹത്തിന് എതിരെ രംഗത്ത് വന്നിരുന്നു. ഒപ്പം നിരവധി ആളുകൾ ആണ് വിമർശനവുമായി രംഗത്ത് വന്നത്.

ഇപ്പോഴിതാ പീറ്ററിന്റെ മകൻ അച്ഛന് എതിരെ ഗുരുതരമായ ആരോപങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ്. ചന്ദ്രലേഖ എന്ന ചിത്രത്തിൽ കൂടി വനിതാ അഭിനയ ലോകത്തിൽ എത്തുന്നത്. വനിതാ എന്ന താരം കൂടുതൽ ശ്രദ്ധ നേടിയത് പ്രേം കുമാർ നായകൻ ആയ ഹിറ്റലർ ബ്രദേർസ് എന്ന ചിത്രത്തിൽ കൂടി ആയിരുന്നു. ആദ്യ വിവാഹത്തിൽ രണ്ടു മക്കൾ ആണ് വനിതക്ക് ഉള്ളത്. ഒരു മകളും മകനും. 19 വയസിൽ നടന്ന വിവാഹം വെറും 7 വർഷം മാത്രം ആണ് നീണ്ടു നിന്നത്. സിനിമയിൽ വനിതക്ക് വേണ്ടത്ര തിളങ്ങാൻ കഴിഞ്ഞില്ല എങ്കിൽ കൂടിയും അച്ഛനും അമ്മയും സഹോദരിമാരും അടക്കം എല്ലാവരും സിനിമ അഭിനേതാക്കൾ ആണ്. ബിഗ് ബോസ് തമിൾ സീസൺ 3 യിൽ മത്സരാർഥിയായും താരം എത്തിയിരുന്നു.

ഈ വിവാഹമോചനവും കുട്ടികൾ അടക്കമുള്ള കാര്യങ്ങൾ വലിയ വിവാദവും വാർത്തയും ആയി എങ്കിൽ കൂടിയും 2007 തന്നെ താരം ബിസിനെസ്സുകാരനായ ആനന്ദ് ജയരാജനെ വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ ജയനിത എന്ന ഒരു മകൾ കൂടി ഉണ്ട് വനിതക്ക്. എന്നാൽ ഈ ബന്ധം 2012 ൽ വേര്പിരിയുക ആയിരുന്നു. എന്നാൽ വീണ്ടും വിവാഹം കഴിച്ചിരിക്കുകയാണ് വനിത ഇപ്പോൾ. പീറ്ററിന്റെ ആദ്യ ഭാര്യ വനിതയുമായി ഉള്ള വിവാഹം നടന്ന അടുത്ത ദിവസം തന്നെ രംഗത്ത് വന്നു. പീറ്ററുമായി ഉള്ള വിവാഹത്തിൽ തനിക്ക് രണ്ടു മക്കൾ ഉണ്ട് എന്നും തങ്ങൾ രണ്ടു പേരും തമ്മിൽ ഉള്ള അഭിപ്രായ വ്യത്യാസങ്ങൾ മൂലം കഴിഞ്ഞ 7 വർഷമായി അകന്നു കഴിയുക ആണ് എന്നും മുൻ ഭാര്യ വെളിപ്പെടുത്തൽ നടത്തി ഇരുന്നു.

കൂടാതെ തങ്ങൾ ഔദ്യോഗികമായി വിവാഹ മോചനം നേടിയിട്ടില്ല എന്നും അങ്ങനെ ചെയ്യാതെ തന്നെ പീറ്റർ വനിതയെ വിവാഹം ചെയ്യുക ആയിരുന്നു എന്നും മുൻ ഭാര്യ എലിസബത്ത് പറയുന്നു. പീറ്റർ മദ്യ-പാനി ആയിരുന്നു എന്നും മറ്റു സ്ത്രീകളുമായി ഭർത്താവിന് ബന്ധം ഉണ്ടായിരുന്നു എന്നും അവർ വ്യക്തമാക്കി ഇരുന്നു. അതെ സമയം ഇതെല്ലാം നിരസിച്ചു വനിതയും പീറ്ററും രംഗത് വന്നിരുന്നു. വിവാഹ വേളയിൽ ഷാമ്പെയിൻ പോലും കുടിക്കാത്ത ആൾ ആണ് പീറ്റർ എന്നും വനിതാ പറയുന്നു. പണം തട്ടാൻ ഉള്ള ശ്രമം ആണ് പീറ്ററിന്റെ മുൻ ഭാര്യയുടെ ശ്രമം എന്നും അതിനെ നിയമപരമായി നേരിടും എന്നും വനിതാ പറയുന്നു.

ഒരു കോടി രൂപയാണ് എലിസബത്ത് തങ്ങളിൽ നിന്നും ആവശ്യപ്പെട്ടത് എന്നും അനിത വെളിപ്പെടുത്തൽ നടത്തി ഇരുന്നു. പിന്നാലെ പീറ്ററിന്‌ എതിരെ ആരോപണങ്ങൾ ആയി മൂത്ത മകൻ രംഗത്ത് വന്നത്. ഒരു അഭിമുഖത്തിൽ ആണ് മകന്റെ വെളിപ്പെടുത്തൽ. വനിതാ പറഞ്ഞത് ശരിയല്ല എന്നും അദ്ദേഹം മദ്യ-പാനി ആണ് എന്നും അദ്ദേഹത്തെ റീഹാബിലിറ്റേഷൻ സെന്ററിൽ കൊണ്ട് പോകാൻ ശ്രമിച്ചപ്പോൾ ഗുരുതരമായ പരിക്കുകൾ ഉണ്ടായി എന്നും സ്ത്രീകളോട് അമിതമായ താല്പര്യം ഉള്ള ആൾ ആണ് പീറ്റർ എന്നും ഒരിക്കൽ താൻ കാരണം പെൺ സുഹൃത്തുക്കളിൽ ഒരാൾ ഗർഭിണി ആയി എന്ന് പറഞ്ഞത് കൊണ്ടാണ് അമ്മ അയാളോട് സംസാരിക്കുന്നത് നിർത്തിയത് എന്നും മകൻ ആരോപിച്ചു.

കൂടാതെ വനിതയുടെ മക്കളെ സഹോദരിമാർ ആയി കാണണം എന്നും തൻ അങ്ങനെ ചെയ്തു എന്നും ഒരിക്കൽ വനിതയുടെ വീട്ടിലേക്ക് ഡിന്നറിനായി ക്ഷണിച്ചു എങ്കിൽ കൂടിയും വിവാഹത്തെ കുറിച്ച് പറഞ്ഞില്ല എന്നും പിതാവിന്റെ വിവാഹ വാർത്ത കേട്ട് തനിക്കും സഹോദരിക്കും ഞെട്ടൽ ഉണ്ടായില്ല എന്ന് മകൻ പറയുന്നു.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago