മോഹൻലാൽ നായകനായി എത്തിയ ചന്ദ്രലേഖ എന്ന ചിത്രത്തിൽ കൂടിയാണ് വനിത (vanitha vijayakumar) എന്ന താരം അഭിനയ ലോകത്തേക്ക് എത്തുന്നത്. തുടർന്ന് വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രം ആണ് താരം അഭിനയിച്ചത് എങ്കിൽ കൂടിയും മലയാളി തമിഴ് പ്രേക്ഷകർക്ക് സുപരിചിതമായ താരം ആണ് വനിതാ വിജയകുമാർ. തമിഴ് നടൻ വിജയ് കുമാറിന്റെ മകൾ ആണ് വനിത. 2000 ൽ ആയിരുന്നു വനിതാ തന്റെ ആദ്യ വിവാഹം കഴിക്കുന്നത്. തമിഴ് സീരിയൽ നടൻ ആകാശ് ആയിരുന്നു വരൻ.
വനിതാ എന്ന താരം കൂടുതൽ ശ്രദ്ധ നേടിയത് പ്രേം കുമാർ നായകൻ ആയ ഹിറ്റലർ ബ്രദേർസ് എന്ന ചിത്രത്തിൽ കൂടി ആയിരുന്നു. ആദ്യ വിവാഹത്തിൽ രണ്ടു മക്കൾ ആണ് വനിതക്ക് ഉള്ളത്. ഒരു മകളും മകനും. 19 വയസിൽ നടന്ന വിവാഹം വെറും 7 വർഷം മാത്രം ആണ് നീണ്ടു നിന്നത്. സിനിമയിൽ വനിതക്ക് വേണ്ടത്ര തിളങ്ങാൻ കഴിഞ്ഞില്ല എങ്കിൽ കൂടിയും അച്ഛനും അമ്മയും സഹോദരിമാരും അടക്കം എല്ലാവരും സിനിമ അഭിനേതാക്കൾ ആണ്. ബിഗ് ബോസ് തമിൾ സീസൺ 3 യിൽ മത്സരാർഥിയായും താരം എത്തിയിരുന്നു. ഈ വിവാഹ മോചനവും കുട്ടികൾ അടക്കമുള്ള കാര്യങ്ങൾ വലിയ വിവാദവും വാർത്തയും ആയി എങ്കിൽ കൂടിയും 2007 തന്നെ താരം ബിസിനെസ്സുകാരനായ ആനന്ദ് ജയരാജനെ വിവാഹം കഴിച്ചു.
ഈ ബന്ധത്തിൽ ജയനിത എന്ന ഒരു മകൾ കൂടി ഉണ്ട് വനിതക്ക്. എന്നാൽ ഈ ബന്ധം 2012 ൽ വേര്പിരിയുക ആയിരുന്നു. എന്നാൽ വീണ്ടും വിവാഹം കഴിക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് വനിത. വിവാഹ ക്ഷണക്കത്ത് ഷെയർ ചെയ്തു താരം തന്നെ ആണ് ഇക്കാര്യം അറിയിച്ചത്. പീറ്റർ പോൾ എന്ന സംവിധായകനെ ആണ് താരം വിവാഹം കഴിക്കുന്നത്. ലോക്ക് ഡൌൺ ആയതുകൊണ്ട് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം ആയിരിക്കും ചടങ്ങിൽ പങ്കെടുക്കുക എന്ന് താരം പറയുന്നു.
‘ഓരോ പെൺകുട്ടിക്കും അവളുടെ തികഞ്ഞ പുരുഷനെ കണ്ടെത്താനുള്ള ആഗ്രഹമുണ്ട് എന്റെ സ്വപ്നം യാഥാർഥ്യമാകാൻ പോകുന്നു.. പീറ്റർ പോൾ.. അവൻ എന്റെ സ്വപ്നത്തിൽ നിന്ന് എന്റെ ജീവിതത്തിലേക്ക് നടന്നുവരുന്നു. ഞാൻ ഒരിക്കലും അറിയാത്ത ശൂന്യത അദ്ദേഹം നിറച്ചു. അതിശയകരമെന്നു പറയട്ടെ അദ്ദേഹത്തോടൊപ്പം എനിക്ക് ചുറ്റും സുരക്ഷിതത്വവും സമ്പൂർണ്ണതയും തോന്നി..’ – വനിത ക്ഷണക്കത്തിൽ കുറിച്ചു.
വിജയകുമാറിന്റെ ആദ്യ വിവാഹത്തിൽ ഉള്ള മകൻ ആണ് തമിഴ് താരം അരുൺ വിജയ്. വനിതയും കൊറിയോഗ്രാഫർ റോബെർട്ടുമായി ഉള്ള ബന്ധം ഏറെ വിവാദം ഉണ്ടാക്കിയിരുന്നു. വനിതക്ക് രണ്ടു സഹോദരിമാർ ആണ് ഉള്ളത് പ്രീതയും ശ്രീദേവിയും. കൂടാതെ അർദ്ധ സഹോദരിമാർ ആയി ഉള്ളത് അനിതയും കവിതയും ആണ്. അരുൺ വിജയ് അർദ്ധ സഹോദരൻ ആണ്. ഇതിൽ കവിതയും നടിയാണ്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…