വനിതാ വിജയകുമാറിന്റെ മൂന്നാം വിവാഹം കഴിഞ്ഞു; വരനെ കുറിച്ച് വനിതാ പറഞ്ഞത് ഇങ്ങനെ…!!

163

മോഹൻലാൽ നായകനായി എത്തിയ ചന്ദ്രലേഖ എന്ന ചിത്രത്തിൽ കൂടിയാണ് വനിത എന്ന താരം അഭിനയ ലോകത്തേക്ക് എത്തുന്നത്. തുടർന്ന് വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രം ആണ് താരം അഭിനയിച്ചത് എങ്കിൽ കൂടിയും മലയാളി തമിഴ് പ്രേക്ഷകർക്ക് സുപരിചിതമായ താരം ആണ് വനിതാ വിജയകുമാർ. തമിഴ് നടൻ വിജയ് കുമാറിന്റെ മകൾ ആണ് വനിത. 2000 ൽ ആയിരുന്നു വനിതാ തന്റെ ആദ്യ വിവാഹം കഴിക്കുന്നത്. തമിഴ് സീരിയൽ നടൻ ആകാശ് ആയിരുന്നു വരൻ.

വനിതാ എന്ന താരം കൂടുതൽ ശ്രദ്ധ നേടിയത് പ്രേം കുമാർ നായകൻ ആയ ഹിറ്റലർ ബ്രദേർസ് എന്ന ചിത്രത്തിൽ കൂടി ആയിരുന്നു. ആദ്യ വിവാഹത്തിൽ രണ്ടു മക്കൾ ആണ് വനിതക്ക് ഉള്ളത്. ഒരു മകളും മകനും. 19 വയസിൽ നടന്ന വിവാഹം വെറും 7 വർഷം മാത്രം ആണ് നീണ്ടു നിന്നത്. സിനിമയിൽ വനിതക്ക് വേണ്ടത്ര തിളങ്ങാൻ കഴിഞ്ഞില്ല എങ്കിൽ കൂടിയും അച്ഛനും അമ്മയും സഹോദരിമാരും അടക്കം എല്ലാവരും സിനിമ അഭിനേതാക്കൾ ആണ്. ബിഗ് ബോസ് തമിൾ സീസൺ 3 യിൽ മത്സരാർഥിയായും താരം എത്തിയിരുന്നു.

വിവാഹ മോചനവും കുട്ടികൾ അടക്കമുള്ള കാര്യങ്ങൾ വലിയ വിവാദവും വാർത്തയും ആയി എങ്കിൽ കൂടിയും 2007 തന്നെ താരം ബിസിനെസ്സുകാരനായ ആനന്ദ് ജയരാജനെ വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ ജയനിത എന്ന ഒരു മകൾ കൂടി ഉണ്ട് വനിതക്ക്. എന്നാൽ ഈ ബന്ധം 2012 ൽ വേര്പിരിയുക ആയിരുന്നു. എന്നാൽ വീണ്ടും വിവാഹം കഴിച്ചിരിക്കുകയാണ് വനിതാ. സംവിധായകൻ പീറ്റർ പോൾ ആണ് വരൻ. ലോക്ക് ഡൌൺ നിയമങ്ങൾ പാലിച്ചു അടുത്ത സുഹൃത്തുക്കൾ ബന്ധുക്കൾ മാത്രം ആണ് വിവാഹത്തിൽ പങ്കെടുത്തത്.

വിവാഹ ക്ഷണക്കത്തിൽ താരം കുറിച്ചത് ഇപ്രകാരം ആയിരുന്നു. ‘ഓരോ പെൺകുട്ടിക്കും അവളുടെ തികഞ്ഞ പുരുഷനെ കണ്ടെത്താനുള്ള ആഗ്രഹമുണ്ട് എന്റെ സ്വപ്നം യാഥാർഥ്യമാകാൻ പോകുന്നു.. പീറ്റർ പോൾ.. അവൻ എന്റെ സ്വപ്നത്തിൽ നിന്ന് എന്റെ ജീവിതത്തിലേക്ക് നടന്നുവരുന്നു. ഞാൻ ഒരിക്കലും അറിയാത്ത ശൂന്യത അദ്ദേഹം നിറച്ചു. അതിശയകരമെന്നു പറയട്ടെ അദ്ദേഹത്തോടൊപ്പം എനിക്ക് ചുറ്റും സുരക്ഷിതത്വവും സമ്പൂർണ്ണതയും തോന്നി..’ വനിത ക്ഷണക്കത്തിൽ കുറിച്ചു.

വനിതയുടെ അച്ഛൻ വിജയകുമാറിന്റെ ആദ്യ വിവാഹത്തിൽ ഉള്ള മകൻ ആണ് തമിഴ് താരം അരുൺ വിജയ്. വനിതയും കൊറിയോഗ്രാഫർ റോബെർട്ടുമായി ഉള്ള ബന്ധം ഏറെ വിവാദം ഉണ്ടാക്കിയിരുന്നു. വനിതക്ക് രണ്ടു സഹോദരിമാർ ആണ് ഉള്ളത് പ്രീതയും ശ്രീദേവിയും. കൂടാതെ അർദ്ധ സഹോദരിമാർ ആയി ഉള്ളത് അനിതയും കവിതയും ആണ്. അരുൺ വിജയ് അർദ്ധ സഹോദരൻ ആണ്. ഇതിൽ കവിതയും നടിയാണ്.

You might also like