മോഹൻലാൽ നായകനായി എത്തിയ ചന്ദ്രലേഖ എന്ന ചിത്രത്തിൽ കൂടിയാണ് വനിത എന്ന താരം അഭിനയ ലോകത്തേക്ക് എത്തുന്നത്. തുടർന്ന് വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രം ആണ് താരം അഭിനയിച്ചത് എങ്കിൽ കൂടിയും മലയാളി തമിഴ് പ്രേക്ഷകർക്ക് സുപരിചിതമായ താരം ആണ് വനിതാ വിജയകുമാർ.
ഏറെ കോളിളക്കം സൃഷിടിച്ചു ആയിരുന്നു വനിതയുടെ മൂന്നാം വിവാഹം. ഇപ്പോൾ രണ്ടു മാസങ്ങൾക്ക് ഇപ്പുറം മൂന്നാം ഭർത്താവ് പീറ്റർ പോളിനെ വനിതാ പുറത്താക്കി എന്നാണ് റിപ്പോർട്ട് പുറത്തു വരുന്നത്. പീറ്റർ പോളിന്റെ രണ്ടാം വിവാഹം കൂടി ആണ് ഇത്.
താനുമായി ഉള്ള വിവാഹ ബന്ധം വേർപെടുത്താതെ ആണ് വനിതാ തന്റെ ഭർത്താവിനെ തട്ടിയെടുത്തത് എന്ന പരാതിയുമായി പീറ്ററിന്റെ ആദ്യ ഭാര്യ കസ്തൂരി രംഗത്ത് വന്നിരുന്നു. എന്നാൽ പണം തട്ടാൻ ഉള്ള ശ്രമം മാത്രം ആണെന്ന് ആയിരുന്നു വനിതാ ഇതിനെ കുറിച്ച് പ്രതികരണം നടത്തിയത്.
അതോടൊപ്പം പീറ്ററിന്റെ മകനും അച്ഛന്റെ പരസ്ത്രീ ബന്ധങ്ങളെ കുറിച്ച് ആരോപണങ്ങൾ ഉന്നയിച്ചു രംഗത്ത് വന്നിരുന്നു. നിരവധി വിവാദങ്ങൾ ഉണ്ടാകുമ്പോഴും അതിലൊന്നും കഴമ്പില്ല എന്ന രീതിയിൽ പലപ്പോഴും ചിത്രങ്ങൾ പുറത്തു വിട്ട് തങ്ങൾ സന്തുഷ്ടരായി ജീവിക്കുന്നു എന്ന് സോഷ്യൽ മീഡിയ വഴി വനിതാ കാണിക്കാറും ഉണ്ട്.
ദിവസങ്ങൾക്കു മുന്നേ ഗോവയിൽ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങൾ വനിതാ പങ്കു വെച്ചിരുന്നു. അതിടിടെ തന്റെ ഭർത്താവിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ പരിചരിച്ചതിനെ കുറിച്ചും എല്ലാം വനിതാ വിശേഷങ്ങൾ പങ്കുവെച്ചിരുന്നു. തന്റെ ദൈവം ആണ് ഭർത്താവ് എന്നായിരുന്നു വനിതാ അന്ന് പറഞ്ഞത്. എന്നാൽ ആ സന്തോഷങ്ങൾക്ക് വലിയ ആയുസ്സ് ഇല്ല എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. ഇരുവർക്കും ഇടയിൽ ചില അടിപിടികൾ നടന്നു എന്ന് രവീന്ദർ ചന്ദ്രശേഖർ എന്ന സംവിധായകൻ ട്വീറ്റിൽ കൂടി പറയുന്നു.
ഗോവയിൽ വെച്ച് മദ്യ പിച്ചു ലെക്കുകെട്ട പീറ്റർ വനിതയോട് മോശം ആയി പേരുമാറി എന്നും തുടർന്ന് ഇരുവരും തമ്മിൽ തർക്കങ്ങൾ ഉണ്ടാകുകയും പീറ്ററിന്റെ കരണത്ത് അടിച്ചു എന്നും ആണ് അറിയുന്നത്. തുടർന്ന് വീട്ടിൽ നിന്നും ഇറക്കി വിട്ടു എന്നും അറിയുന്നു. തമിഴിലെ മുൻനിര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു എങ്കിൽ കൂടിയും സത്യം എന്താണെന്ന് ഉള്ളത് പുറത്തു വന്നിട്ടില്ല.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…