Gossips

വാഴപ്പിണ്ടി ജ്യൂസ് നല്ലതാണ് പ്രിത്വിരാജിനും ആഷിഖിനും നിർദ്ദേശിക്കുന്നു; ടി സിദ്ദിഖ്..!!

വാരിയംകുന്ന് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ പറയുന്ന ചിത്രം പ്രഖ്യാപിച്ച പൃഥ്വിരാജ് ഇപ്പോൾ അതിൽ നിന്നും പിന്മാറി എന്ന വാർത്തയാണ് പുറത്തു വരുന്നത്. ആഷിക് അബു ആയിരുന്നു സംവിധാനം. 2020 ജൂണിൽ ആയിരുന്നു ചിത്രം പ്രഖ്യാപിച്ചത്.

മലബാർ കലാപത്തിന്റെ നൂറാം വാർഷികത്തിൽ ചിത്രീകരണം ആരംഭിക്കുമെന്ന് പ്രഖ്യാപനം ഒക്കെ ഉണ്ടായിരുന്നു എങ്കിൽ കൂടിയും പിന്നീട് സിനിമയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തു വന്നില്ല.

ചിത്രം ഉപേക്ഷിച്ചു എന്ന തരത്തിൽ വാർത്തകൾ വന്നു എങ്കിൽ കൂടിയും ഇപ്പോൾ ഇപ്പോൾ സംവിധായകൻ ആഷിക് അബു തന്നെ സ്ഥിരീകണം നടത്തിയത്. നിർമാതാക്കൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് ആണ് സിനിമ ഉപേക്ഷിച്ചതെന്നാണ് ആഷിക് അബു പറയുന്നത്.

എന്നാൽ നേരത്തെ മുതൽ ഈ സിനിമയുടെ പേരിൽ പ്രിത്വിരാജിനെ സോഷ്യൽ മീഡിയ വഴി ട്രോളുകളും മറ്റുമായി എത്തിയിരുന്നു. ലോകത്തിൽ നാലിലൊന്നും അടക്കിഭരിച്ച ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ യുദ്ധം ചെയ്തു മലയാള രാജ്യം എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്ന് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങൾ സിനിമ ആക്കുന്നു എന്നാണ് പൃഥ്വിരാജ് സിനിമയുടെ പ്രഖ്യാപന വേളയിൽ പറഞ്ഞത്.

ഇപ്പോഴിതാ പൃഥ്വിരാജിനേയും ആഷിഖ് അബുവിനെയും ടി.സിദ്ദിഖ് എം.എൽ.എ നിശിതമായി വിമർശിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിലാണ് കുറിപ്പ് പങ്ക് വെച്ചിരിക്കുന്നത്.

ക്യാമറക്ക് മുന്നിലെത്തിയാൽ സർ എന്ന് വിളിക്കും; അല്ലാത്തപ്പോൾ മോനെ എന്നും; ലാലേട്ടനെ കുറിച്ച് പൃഥ്വിരാജ്..!!

“വാഴപ്പിണ്ടി കഴിക്കുന്നത് മാത്രമല്ല, വാഴപ്പിണ്ടിയുടെ ജ്യൂസ്‌ കുടിക്കുന്നതും ഏറെ നല്ലതാണ്. വാഴപ്പിണ്ടി ചെറുതായി അരിഞ്ഞ് ഇത് മിക്‌സിയിൽ അടിച്ചെടുത്തു ജ്യൂസായി ഉപയോഗിക്കാം. സ്വാദിന് തേനും ഏലക്കയും വേണമെങ്കിൽ ഉപയോഗിക്കാം. വാഴപ്പിണ്ടി ജ്യൂസ് കുടിക്കുന്നത് കൊണ്ട് ഗുണങ്ങളേറെയാണ്. നടൻ പൃഥിരാജിനും സംവിധായകൻ ആഷിക്‌ അബുവിനും ഈ ജ്യൂസ്‌ നിർദ്ദേശിക്കുന്നു.”

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

3 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

3 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago