സ്ത്രീധനവും ഗാർഹീക വിഷയങ്ങളും സംബന്ധിച്ച് വീണ നായർ ഇട്ട പോസ്റ്റ് ഏറെ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. തുടർന്ന് താരം തന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്യുക ആയിരുന്നു. സ്ത്രീധനത്തിന് എതിരാണ് എന്ന തരത്തിൽ പോസ്റ്റ് ചെയ്യുകയും എന്നാൽ പോസ്റ്റിൽ നിരവധി ആളുകൾ വീണയുടെ കല്യാണ ഫോട്ടോയുമായി എത്തിയതോടെ ആണ് സംഭവം വൈറൽ ആയത്.
എന്നാൽ പോസ്റ്റ് ഡിലീറ്റ് ചെയ്യാൻ ഉള്ള കാരണം അതൊന്നുമല്ല എന്നാണ് വീണ നായർ ലൈവിൽ എത്തി പിന്നീട് വിശദീകരണം നടത്തിയത്. സ്ത്രീധനം ചോദിക്കുന്നവരെ വേണ്ടെന്നു പറയാൻ ആഹ്വാനം ചെയ്തു പങ്കുവച്ച കുറിപ്പ് സമൂഹ മാധ്യമത്തിൽ നിന്നും നീക്കം ചെയ്തത് ആരെയും പേടിച്ചിട്ടല്ലെന്നു വ്യക്തമാക്കി നടി വീണ നായർ.
മറ്റു വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇതിലും വലിയ ഭീ.ഷണി മുൻപ് ഉണ്ടായപ്പോൾ പോസ്റ്റ് പിൻവലിച്ചിട്ടില്ല. എന്നാൽ തന്റെ മകനെ കുറിച്ച് കമന്റുകൾ വന്നതോടെയാണ് പോസ്റ്റ് നീക്കം ചെയ്തതെന്ന് വീണ വ്യക്തമാക്കി. വിവാഹത്തിന് സ്വർണം വാങ്ങരുതെന്നും പെൺകുട്ടികളുടെ ഉന്നമനം ഉറപ്പാക്കണമെന്നും ഇതിൽ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ വിവാഹ സമയത്ത് ധാരാളം ആഭരണങ്ങൾ ധരിച്ച് നിൽക്കുന്ന വീണയുടെ ചിത്രം മുൻനിർത്തി അവഹേളിക്കുന്ന കമന്റുകൾ വന്നു. പിന്നാലെ താരം പോസ്റ്റ് പിൻവലിച്ചു. ഇതിന്റെ കാരണവും ട്രോളുന്നവർക്കുള്ള മറുപടിയും സമൂഹമാധ്യമത്തിൽ ലൈവിലെത്തിയാണു താരം നൽകിയത്.
വിവാഹത്തിന് 44 ദിവസം മുമ്പ് അച്ഛനും ആറു മാസം മുമ്പ് അമ്മയും മരിച്ചു. സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കിയ കുറച്ച് സ്വർണമാണ് തനിക്കുണ്ടായിരുന്നത്. അച്ഛന്റെയും അമ്മയുടെയും ആഗ്രഹവും അന്നത്തെ നാട്ടുനടപ്പും കാരണം ഒരുപാട് സ്വര്‍ണം ധരിക്കണമെന്നു തനിക്കുണ്ടായിരുന്നു.
അതിനായി സുഹൃത്തിന്റെ ജ്വല്ലറിയിൽ നിന്നും ഒരു ദിവസത്തേയ്ക്കായി സ്വർണം എടുക്കുകയായിരുന്നു. ഇക്കാര്യം ഭർത്താവിന്റെ വീട്ടുകാർക്കും അറിയാം. അന്നത്തെ തന്റെ ഭ്രമം കൊണ്ടാണ് അങ്ങനെ ചെയ്തത്.
അതിലിപ്പോൾ പശ്ചാത്താപമുണ്ട്. 7 വർഷം കൊണ്ട് തനിക്കു മാറ്റം വന്നിട്ടുണ്ട്. സ്വര്‍ണം ചോദിച്ച് വരുന്ന പുരുഷന്മാരെ പെൺകുട്ടികൾ വേണ്ടെന്നു തന്നെ പറയണമെന്നാണു തന്റെ നിലപാടെന്നു വീണ വ്യക്തമാക്കി.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…