തനിക്ക് ആദ്യം ലഭിച്ച പ്രതിഫലം 500 രൂപയായിരുന്നു; വിദ്യ ബാലൻ; ഇന്ന് താരത്തിന്റെ ആസ്തി 100 കോടിക്ക് മുകളിൽ..!!

1,124

പാരമ്പര്യം കൊണ്ട് താരരാജാക്കാന്മാർ വാഴുന്ന ബോളിവുഡ് സിനിമ ലോകത്തിൽ യാതൊരു പാരമ്പര്യവും ഇല്ലാതെ നടിയായി എത്തി സൂപ്പർ താരമായി വളർന്ന ആൾ ആണ് വിദ്യ ബാലൻ. ദേശിയ അവാർഡ് വരെ നേടിയ താരത്തിനോളം അഭിനയ മികവും താരമികവും ഉള്ള മറ്റൊരു താരം ഇല്ല എന്ന് വേണം പറയാൻ. എന്നാൽ വിദ്യ എന്ന താരം എത്തിയ വഴികൾ കഠിനമുള്ളത് തന്നെ ആയിരുന്നു.

ഭാഗ്യമില്ലാത്ത നടി എന്ന് മുദ്രകുത്തിയ ഇടത്തുനിന്നും മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ താരമായി മാറി വിദ്യാബാലൻ. മികച്ച അഭിനയം കൊണ്ട് മാത്രമല്ല സ്വന്തം നിലപാടുകൾ കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട് താരം. മനസ്സിലുള്ളത് വെട്ടിത്തുറന്ന് പറയാൻ യാതൊരു മടിയും ഇല്ലാത്ത താരമാണ് വിദ്യ ബാലൻ.

അങ്ങനെ തുറന്നു പറഞ്ഞ പല കാര്യങ്ങളും ആരാധകർക്കിടയിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. പാലക്കാട് ജില്ലയിലെ പുത്തൂർ പൂതംകുറിശ്ശിയിലെ ഒരു അയ്യർ കുടുംബത്തിലാണ് വിദ്യ ബാലൻ ജനിച്ചത്. ഡേർട്ടി പിക്ചർ എന്ന ചിത്രത്തിലെ അഭിനയത്തിന് 2011 ലെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും കൂടാതെ 2014 ൽ പത്മശ്രീ പുരസ്കാരവും ഇവർക്കു കഴിച്ചട്ടുണ്ട് വിദ്യ ബാലന്.

ആദ്യ ചിത്രം മലയാളത്തിൽ അഭിനയിക്കുമ്പോൾ മോഹൻലാൽ ആയിരുന്നു നായകൻ. എന്നാൽ ചിത്രം ഷൂട്ട് ചെയ്തുകൊണ്ട് ഇരിക്കുമ്പോൾ തന്നെ ഉപേക്ഷിക്കുക ആയിരുന്നു. കരിയറിന്റെ തുടക്കത്തിൽ തന്നെ ഭാഗ്യമില്ലാതെ നായിക എന്ന് വിശേഷം ലഭിച്ച ആൾ കൂടി ആണ് വിദ്യ.

എന്നാൽ അപമാനങ്ങളും അധിക്ഷേപങ്ങളും എല്ലാം കാറ്റിൽ പറത്തി ബോളിവുഡ് ലോകത്തിൽ തന്റേതായ ഇടം നേടിയ താരം ഇപ്പോൾ പ്രതിഫലമായി വാങ്ങുന്നത് മൂന്നു കോടിയിൽ ഏറെയാണ്. എന്നാൽ തനിക്ക് ആദ്യമായി കിട്ടിയ പ്രതിഫലം 500 രൂപ ആയിരുന്നു എന്ന് വിദ്യ ബാലൻ പറയുന്നു.

ഒരു പരസ്യ ചിത്രത്തിൽ അഭിനയിച്ചതിന് ആണ് തനിക്ക് ആദ്യ പ്രതിഫലം ലഭിച്ചത് എന്നാണു താരം പറഞ്ഞിരിക്കുന്നത്. ആമസോൺ പ്രൈമിൽ റിലീസിനെത്തുന്ന ‘ഷേര്‍ണി’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി സംസാരിക്കുന്നതിനിടയിൽ ആയിരുന്നു വിദ്യ തന്റെ പ്രതിഫലത്തെ കുറിച്ച് പറഞ്ഞത്.

വിദ്യയുടെ വാക്കുകൾ ഇങ്ങനെ ഞങ്ങള്‍ നാല് പേരാണ് അന്ന് ഫോട്ടോഷൂട്ടിനായി പോയത്.
എനിക്കൊപ്പം എന്റെ സഹോദരിയും ബന്ധുവും സുഹൃത്തും ഒപ്പം വന്നു. ഞങ്ങള്‍ ഓരോരുത്തര്‍ക്കും 500 രൂപ വീതം ലഭിച്ചു. ഒരു മരത്തിന്റെ അരികില്‍ പോസ് ചെയ്ത് നിൽക്കണം.

കൂടാതെ ഊഞ്ഞാലാടുന്നതും പുഞ്ചിരിക്കുന്നതുമൊക്കെ അവർ ഷൂട്ട് ചെയ്തുയെന്നുമാണ് വിദ്യ പറഞ്ഞത്. ഇന്ന് താരത്തിന്റെ ആസ്തി എന്നുള്ളത് 130 കോടിക്ക് മുകളിൽ ആണ്.

You might also like