Categories: Gossips

സെൽഫി എടുക്കാൻ സമ്മതിച്ചില്ല; വിജയ് സേതുപതിയെ തൊഴിച്ചു വീഴ്ത്താൻ ശ്രമം..!!

തെന്നിന്ത്യൻ നടൻ വിജയ് സേതുപതിയെ പിന്നിൽ നിന്നും ഓടിയെത്തി തൊഴുതു വീഴ്ത്താൻ ശ്രമം. ബംഗളുരു എയർപോർട്ടിൽ ആണ് സംഭവം.

അറൈവൽ ടെർമിനലിൽ നടന്നു നീങ്ങവേ പിന്നിൽ നിന്നും ഓടി എത്തി യുവാവ് തൊഴിക്കുക ആയിരുന്നു എങ്കിൽ കൂടിയും ചവിട്ട് കിട്ടിയത് വിജയ് സേതുപതിക്ക് ഒപ്പം ഉള്ള ആൾക്ക് ആയിരുന്നു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടിച്ചുമാറ്റി.

വിജയ് സേതുപതിയുടെ മുതുകിൽ ചവിട്ടാൻ ആണ് ശ്രമിച്ചത്. സഹായിക്ക് ആണ് ചവിട്ടേറ്റത്‌. എന്നാൽ ഈ സംഭവത്തിൽ അയാൾക്ക്‌ എതിരെ കേസ് ഒന്നും എടുത്തിട്ടില്ല. നവംബർ 2 നു കെംപെഗൗഡ ഇന്റർനാഷണൽ എയർപോർട്ടിൽ ആണ് സംഭവം.

മ.ദ്യ പിച്ച് എത്തിയ ആൾ വിജയ് സേതുപതിയോട് സെൽഫി ചോദിക്കുക ആയിരുന്നു. എന്നാൽ മ.ദ്യ.ഗന്ധം ഉള്ളതുകൊണ്ട് ഫോട്ടോ എടുക്കാൻ വിജയ് സേതുപതി സമ്മതിച്ചില്ല എന്ന് ബംഗളുരു പോലീസ് പറയുന്നു.

വിജയ് സേതുപതിക്കൊപ്പം ഉണ്ടായിരുന്ന സഹായി ഇയാളെ തള്ളി മാറ്റിയെന്നും പോലീസ് പറയുന്നു. തുടർന്ന് പ്രകോപിതനായ ഇയാൾ പിന്നാലെ വന്നു ചവിട്ടുകയായിരുന്നു.

എന്നാൽ തുടർന്ന് കേസുകൾ ഒന്നുമില്ല എന്ന് ന്യൂസ് മിനിട്ട് റിപ്പോർട്ട് ചെയ്യുന്നു. മാസ്റ്റർ ഷെഫ് ടെലിവിഷൻ പ്രീമിയർ ചെയ്യാൻ ആണ് വിജയ് സേതുപതി ബംഗളുരുവിൽ എത്തിയത്.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

3 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

3 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago