താങ്കളുടെ പാട്ടുകൾ കേട്ടില്ലെങ്കിലും നേരം പുലരും; മലയാളത്തിൽ ഇനി പാടില്ലെന്ന് പറഞ്ഞ വിജയ് യേശുദാസിനെ തേച്ചൊടിച്ച് രാജീവ് രംഗൻ..!!

105

വിജയ് യേശുദാസ് കഴിഞ്ഞ ദിവസം മലയാളത്തിൽ അംഗീകാരം ലഭിക്കാത്തത് കൊണ്ട് ഇനി മലയാളത്തിൽ ഗാനങ്ങൾ ആലപിക്കില്ല എന്നുള്ള വാർത്ത വന്നത്. എന്നാൽ ആ വാർത്തക്ക് എതിരെ പരിഹാസവുമായി എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായി രാജീവ് രംഗൻ.

താങ്കൾ ഇനി മലയാളത്തിൽ ആലപിക്കില്ല എന്നുള്ള ഒരു വാർത്ത അറിയാൻ കഴിഞ്ഞു. ആ വാർത്ത ശരിയാണ് എങ്കിൽ നന്നായി എന്നാണ് രാജീവ് പറയുന്നത്. ഗാന ഗന്ധർവ്വന്റെ മകൻ ആയി എന്ന ഒരേ ഒരു കാരണം കൊണ്ടു മാത്രം പിന്നണി ഗായകൻ എന്ന പട്ടം കിട്ടിയ താങ്കൾക്ക് കഴിവും പ്രാർത്ഥനയും ഗുരുത്വവും ഉണ്ടായിട്ടും ഭാഗ്യം എന്നതിന്റെയും പിടിപാടിന്റെയും പിന്നെ കുതി കാൽ വെട്ടിന്റെയും പാരവയ്പ്പിന്റെയും ബാലപാഠങ്ങൾ പോലും അറിയാത്തതിന്റെ പേരിൽ അവസരങ്ങൾ കിട്ടാത്ത ഒരുപാട് ഗായകരുടെ ഹൃദയവേദന ഒരു പക്ഷേ മനസ്സിലായിട്ടുണ്ടാവില്ലെന്നും രാജീവ് തുറന്നടിക്കുന്നു.

താങ്കളുടെ ഈ തീരുമാനം മൂലം ആ പാവങ്ങൾക്ക് ചില അവസരങ്ങൾ എങ്കിലും ലഭിക്കും എങ്കിൽ അതൊരു വലിയ നന്മ ആവട്ടെ എന്നാണ് ഈയുള്ളവൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറയുന്നു. എന്തായാലും ഞങ്ങൾ പ്രേക്ഷകർക്ക് താങ്കളുടെ ആലാപനം കേട്ടില്ല എങ്കിലും നേരം പുലരും. ഫേസ്ബുക് പോസ്റ്റ് വഴി ആണ് അദ്ദേഹം ഇങ്ങനെ കുറിച്ചത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ.

ഡിയർ ബ്രദർ വിജയ് യേശുദാസ്..

താങ്കൾ ഇനി മലയാള സിനിമയിൽ ഗാനങ്ങൾ ആലപിക്കില്ല എന്നൊരു തീരുമാനം എടുത്തതായി അറിയാൻ കഴിഞ്ഞു. ആ വാർത്ത ശരി ആണ് എങ്കിൽ. വളരെ നന്നായി ബ്രോ. ഗാന ഗന്ധർവ്വന്റെ മകൻ ആയി എന്ന ഒരേ ഒരു കാരണം കൊണ്ടു മാത്രം പിന്നണി ഗായകൻ എന്ന പട്ടം കിട്ടിയ താങ്കൾക്ക് കഴിവും പ്രാർത്ഥന യും ഗുരുത്വവും ഉണ്ടായിട്ടും ഭാഗ്യം എന്നതിന്റെയും.

പിടിപാടിന്റെയും പിന്നെ കുതി കാൽ വെട്ടിന്റെയും പാരവയ്പിന്റെയും ബാലപാഠങ്ങൾ പോലും അറിയാത്തതിന്റെ പേരിൽ അവസരങ്ങൾ കിട്ടാത്ത ഒരുപാട് ഗായകരുടെ ഹൃദയവേദന ഒരു പക്ഷേ മനസ്സിലായിട്ടുണ്ടാവില്ല. അങ്ങനെ ഉള്ള ധാരാളം കഴിവുറ്റ ഗായകരെ എനിക്കു നേരിട്ട് അറിയാം. താങ്കളുടെ ഈ തീരുമാനം മൂലം ആ പാവങ്ങൾക്ക് ചില അവസരങ്ങൾ എങ്കിലും ലഭിക്കും എങ്കിൽ.

അതൊരു വലിയ നന്മ ആവട്ടെ എന്നാണ് ഈയുള്ളവൻ ആഗ്രഹിക്കുന്നത്. എന്തായാലും ഞങ്ങൾ പ്രേക്ഷകർക്ക് താങ്കളുടെ ആലാപനം കേട്ടില്ല എങ്കിലും നേരം പുലരും. ഞങ്ങൾക്ക് എന്നുമെന്നും ആവർത്തിച്ചു കേൾക്കാനും ആസ്വദിക്കാനും മഹാന്മാരായ കുറെ ഗായകർ നൽകിയ അനേകം ഗാനങ്ങളുണ്ട്. ഞങ്ങൾ അതൊക്കെ ആസ്വദിച്ചു ജീവിച്ചോളാം എന്ന് താഴ്മയായി പറഞ്ഞു കൊള്ളട്ടെ.

You might also like