Categories: Gossips

അവരുടെ അഞ്ചല്ല അമ്പത് പടം ഒടിടിയിൽ പോയാലും തീയറ്ററുകൾക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല; ഫിയോക്ക് പ്രസിഡന്റ്..!!

അഞ്ചല്ല അമ്പത് സിനിമകൾ ഒടിടിയിൽ പോയാലും തീയറ്ററുകൾക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്ന് ഫിയോക് പ്രസിഡന്റ് കെ വിജയകുമാർ.

മോഹൻലാൽ നായകനായി എത്തുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം അടക്കം ആശിർവാദ് സിനിമാസിന്റെ അടുത്ത അഞ്ച് സിനിമകൾ ഒടിടിയിൽ ആയിരിക്കും റിലീസ് എന്നാണ് കഴിഞ്ഞ ദിവസം ആന്റണി പെരുമ്പാവൂർ വാർത്ത സമ്മേളനത്തിൽ പറഞ്ഞത്.

എന്നാൽ ഈ വാക്കുകൾക്ക് എതിരെ ആണ് പ്രകോപനം ഉണ്ടാക്കുന്ന വാക്കുകൾ കെ വിജയകുമാർ പറഞ്ഞത്. സിനിമകളോ അതുപോലെ തീയറ്ററുകളോ ഒരു കാലത്തിലും ഒരു നടനെയോ സംവിധായകനെയോ നോക്കിയല്ല ഇത്രയും കാലം നിന്നത് എന്നും ഇനിയുള്ള കാലവും അങ്ങനെ തന്നെ ആയിരിക്കും എന്നും വിജയകുമാർ പറയുന്നു.

ദുൽഖർ സൽമാൻ നായകനായി എത്തുന്ന കുറുപ്പ് എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ വാർത്ത സമ്മേളനത്തിൽ ആണ് ഫിയോക്ക് പ്രസിഡന്റിന്റെ പ്രതികരണം. സമീപ കാലത്തിൽ ഞങ്ങൾ തീയറ്ററുകൾ കാത്തിരുന്ന സിനിമ ഒരിക്കലും മരക്കാർ അല്ലെന്നും അത് കുറുപ്പ് ആണെന്നും അദ്ദേഹം പറയുന്നു.

കുറുപ്പ് നിർമാതാക്കൾ തങ്ങൾക്ക് മുന്നിൽ യാതൊരു വിധ ഉപാധികളും വെച്ചിട്ടില്ല എന്നും അതിനാൽ തന്നെ കുറുപ്പിനെ പരമാവധി പിന്തുണക്കും എന്നും വിജയ കുമാർ പറയുന്നു. കേരളത്തിലെ 450 സ്‌ക്രീനിൽ രണ്ടാഴ്ച എങ്കിലും കുറുപ്പ് മറ്റൊരു ചിത്രവും റിലീസ് ചെയ്യാതെ പ്രദർശനം നടത്താൻ ആണ് തീരുമാനം എന്നും ഫിയോക്ക് പ്രസിഡണ്ട് പറയുന്നു.

ഇതും അവർ ആവശ്യപ്പെട്ടതല്ല എന്നും ഞങ്ങൾ സന്തോഷത്തോടെ ചെയ്യുന്നത് ആണെന്നും പട്ടിണി കിടക്കുന്ന പതിനായിരങ്ങൾ ഞങ്ങൾക്ക് ഒപ്പം ഉണ്ടാവും എന്നും വിജയകുമാർ പറയുന്നു. അതെ സമയം ആദ്യമായി ആണ് മറ്റൊരു സംഘടനയുടെ നേതാക്കൾ അടക്കം സിനിമ പ്രമോഷന് വേണ്ടി എത്തുന്നത്.

News Desk

Recent Posts

വിഷ്ണു ഉണികൃഷ്ണൻ- ബിബിൻ ജോർജ് ചിത്രം “അപൂർവ പുത്രന്മാർ” ഫസ്റ്റ് ലുക്ക്

വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…

3 days ago

അജു വർഗീസ്, സൈജു കുറുപ്പ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന സ്താനാർത്തി ശ്രീക്കുട്ടൻ’ ടീസർ പുറത്ത്

അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…

3 days ago

തെലുങ്ക് പ്രേക്ഷകരുമായി ദൈവികമായ ബന്ധം; ലക്കി ഭാസ്‌കറിന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിൽ സംസാരിച്ച് ദുൽഖർ സൽമാൻ

വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…

3 days ago

സാധാരണക്കാരനായ ബാങ്ക് ക്ലാർക്കിൻ്റെ കഥ പറയുന്ന ലക്കി ഭാസ്കർ 4 ദിനത്തിൽ വാരിയ ആഗോള കലക്ഷൻ 55 കോടി 40 ലക്ഷം

ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…

3 days ago

സൂര്യ- ശിവ ചിത്രം കങ്കുവയിലെ “തലൈവനെ” ലിറിക് വീഡിയോ പുറത്ത്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…

1 week ago

ലക്കി ഭാസ്കറിന് തെലുങ്കാനയിലും ആന്ധ്രയിലും വമ്പൻ ബുക്കിംഗ്; കേരളത്തിലെ സ്ഥിതി ഇങ്ങനെ..!!

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…

1 week ago