മരക്കാർ വിഷയവും ആയി ബദ്ധപ്പെട്ടുള്ള ചൂടുള്ള ചർച്ചകൾ നടത്തുമ്പോൾ ആന്റണി പെരുമ്പാവൂർ വൈസ് ചെയർമാൻ ആയിരിക്കുന്ന തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് ആണ് ആന്റണി പെരുമ്പാവൂരിന് എതിരെ ആദ്യമായി രംഗത്ത് വന്നത്.
തുടർന്ന് പ്രത്യേകിച്ച് പ്രകോപനം ഒന്നും ഉണ്ടാവാതെ തന്നെ പൃഥ്വിരാജ് , ആന്റണി പെരുമ്പാവൂർ എന്നിവരെ വിലക്കണം എന്നുള്ളത് അടക്കം സംഘടനാ തീരുമാനം ഉണ്ടാക്കുന്നു. ഇത്രയും കാലത്തിന് ഇടയിൽ ആന്റണി പെരുമ്പാവൂർ ആകെ ഒരു ചിത്രം മാത്രമാണ് ഓടിട്ടിക്ക് കൊടുത്തിട്ടുള്ളൂ എന്നിരിക്കെ ആണ് ഈ സംഭവം.
മലയാളത്തിൽ നിരവധി പ്രമുഖരായ നടന്മാരുടെയും ചിത്രങ്ങൾ ഒടിടിയിൽ പോയപ്പോൾ ആയിരുന്നു പ്രത്യേകിച്ച് ആന്റണി പെരുമ്പാവൂരിലേക്ക് തിരിഞ്ഞ ത് എന്നുള്ളത് തന്നെയാണ് വിചിത്രം. തുടർന്ന് ഫിയോക്ക് സംഘടനയിൽ രഹസ്യ വോട്ടിങ് നടന്നു.
തുടർന്ന് നടപടികൾ എന്താണ് എന്ന് പുറത്തു വരുന്നതിന് മുന്നേ ആന്റണി പെരുമ്പാവൂർ ഫിയോക് വൈസ് ചെയർമാൻ സ്ഥാനം രാജിവെക്കുന്നു. എന്നാൽ ഫിയോക്ക് പ്രസിഡണ്ട് തുടർന്ന് നടത്തുന്ന പ്രസ്താവനകളുടെ ഘോഷയാത്ര തന്നെ ആയിരുന്നു ഉണ്ടായത്.
മോഹൻലാൽ ചതിയൻ ആണെന്നും ആന്റണി പെരുമ്പാവൂർ ലാഭം മാത്രം നോക്കുന്ന ബിസിനസ് മാൻ മാത്രം ആണെന്നും വിജയകുമാർ പ്രസ്താവന നടത്തിയത്.
തുടർച്ചയായി പ്രസ്താവനകൾ ഇറക്കുമ്പോൾ ഒരിക്കൽ പോലും അവർ ആന്റണി പെരുമ്പാവൂർ ആയി ചർച്ച നടത്തിയത് ആയോ മോഹൻലാൽ ആയോ പ്രിയദർശൻ ആയി സംസാരിച്ചത് ആയോ പറയുന്നില്ല.
ഇതെല്ലാം വ്യക്തി വൈരാഗ്യം കൊണ്ടാണ് എന്ന് മോഹൻലാൽ ഫാൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറി വിമൽ കുമാർ പറയുന്നത്. കേരളത്തിൽ നിര്മ്മാണ കമ്പനിക്ക് ഒപ്പം നിരവധി തീയറ്റർ ഉള്ളയാൾ കൂടിയാണ് ആന്റണി പെരുമ്പാവൂർ.
ആശിർവാദ് സിനിമാസിന്റെ പുത്തൻ തീയറ്റർ കോംപ്ലക്സ് പത്തനാപുരത്ത് വരുന്നതോടെ വിജയകുമാറിന്റെ തീയറ്ററായ അഞ്ചൽ വർഷയിൽ മോഹൻലാൽ സിനിമകൾ കളിക്കാനുള്ള സാധ്യതകൾ ഇല്ലാതെയാകും.
അത് തന്നെയാണ് ആന്റണി പെരുമ്പാവൂർ ചിത്രങ്ങൾ പൂർണമായും തീയേറ്ററിൽ നിന്നും ഒഴുവാക്കുന്ന രീതിയിൽ ഉള്ള നടപടിയിലേക്ക് ഒരു സംഘടനയുടെ മറവിൽ വിജയകുമാർ നടത്തുന്ന നീക്കം എന്നാണ് ആരോപണം.
ഓൾ കേരളം മോഹൻലാൽ ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ജെനെറൽ സെക്രട്ടറി സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ ആയിരുന്നു..
മരക്കാർ വിവാദം….
ഞാൻ മനസ്സിലാക്കിയ കാര്യം. ഫിയോക് പ്രസിഡൻറ് വിജയകുമാർ അദ്ദേഹത്തിന് അഞ്ചൽ വർഷ എന്നുപറയുന്ന തീയറ്റർ ഉണ്ട് അയാളുടെ വിഷയം പത്തനാപുരത്ത് ആൻറണി പെരുമ്പാവൂർ തിയേറ്റർ കോംപ്ലക്സ് വരുന്നുണ്ട് അതു വന്നു കഴിഞ്ഞാൽ മോഹൻലാലിന്റെ സിനിമകൾ ഇയാളുടെ തീയേറ്ററിൽ കിട്ടില്ല എന്നുള്ളതാണ്.
സിമ്പിളായി ഞാൻ പറയാം… എനിക്കുറപ്പുണ്ട്. എന്തായാലും ഇത്രയും വലിയ സംഭവങ്ങൾ ഉണ്ടായിട്ട് കൂടി മരക്കാർ ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂർ തന്നെ തന്നെ ഒരു ചര്ച്ചക്കും വിളിച്ചിട്ടില്ല എന്നും പറയുമ്പോൾ സംഘടനാ തന്നെ അതിനുള്ള മറുപടി നൽകേണ്ടി വരും.
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…