കുറച്ചു ദിവസങ്ങൾക്ക് മുന്നേ ആയിരുന്നു വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പ്രസ് മീറ്റ് സ്വകാര്യ ഹോട്ടലിൽ വെച്ച് നടന്നത്. നവ്യ നായർ നായികയായി എത്തിയ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത് വിനായകൻ ആയിരുന്നു. എന്നാൽ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എത്തിയ വിനായകനിൽ നിന്നും പുറത്തുവന്ന ചില മറുപടികൾ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു.
അതിലൊന്ന് തനിക്ക് ഏതെങ്കിലും സ്ത്രീകളുടെ ശാരീരിക ബന്ധത്തിന് താല്പര്യം തോന്നിയാൽ അത് നേരിട്ട് ചോദിക്കുമെന്നും അത്തരത്തിൽ നിരവധി ആളുകളോട് ചോദിച്ചിട്ടുണ്ട് എന്നും അതിൽ പത്ത് പേരുമായി ഫിസിക്കൽ റിലേഷൻഷിപ്പ് ഉണ്ടായിട്ടുണ്ട് എന്നും ആയിരുന്നു.
പങ്കാളിയുടെ സമ്മതം ചോദിച്ച് ബന്ധപ്പെടുന്നതിന് തെറ്റില്ല എന്നായിരുന്നു വിനായകൻ പറഞ്ഞത്. പത്ര സമ്മേളനത്തിൽ മാധ്യമ പ്രവർത്തകക്ക് നേരെ വിരൽ ചൂണ്ടി കൊണ്ട് ആയിരുന്നു വിനായകൻ മറുപടി നൽകിയത്. സംഭവം വളരെയധികം വിവാദം ആയതോടെ ക്ഷമ ചോദിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ വിനായകൻ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ..
നമസ്കാരം ,
ഒരുത്തി സിനിമയുടെ പ്രചരണാർത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തിൽ
ഞാൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേൽ [ ഒട്ടും വ്യക്തിപരമായിരുന്നില്ല ]
വിഷമം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നു.
വിനായകൻ.
മീ ടൂ ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് ആയിരുന്നു വിനായകൻ വിവാദ മറുപടി നൽകിയത്. വിനായകൻ അന്ന് പറഞ്ഞത് ഇങ്ങനെ ആയിരുന്നു..
എന്താണ് മീ ടൂ.? എനിക്ക് അറിയില്ല. പെണ്ണിനെ കയറിപ്പിടിച്ചോ, അതാണോ..? ഞാൻ ചോദിക്കട്ടെ, എനിക്ക് ഒരു പെണ്ണുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണം എന്നുണ്ടെങ്കിൽ എന്ത് ചെയ്യണം. എന്റെ ജീവിതത്തിൽ പത്ത് സ്ത്രീകളുമായി ഞാൻ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ആ പെണ്ണുങ്ങളോട് എല്ലാം ഞാൻ ആണ് എന്നോടൊപ്പം ഫിസിക്കൽ റിലേഷൻഷിപ്പിൽ ഏർപ്പെടാൻ കഴിയുമോ എന്ന് ചോദിച്ചത്.
അതാണ് നിങ്ങൾ ഉദ്ദേശിച്ച മീ ടൂ എങ്കിൽ അത് ഞാൻ ഇനിയും ചെയ്യും. എന്നാൽ ഒരു പെണ്ണും തന്നോട് ഇങ്ങോട്ട് വന്നു
ചോദിച്ചട്ടില്ല എന്നും പറയുന്നു. അതുപോലെ ഞാൻ ഇടുന്ന പോസ്റ്റ് ലക്ഷക്കണക്കിന് ആളുകൾ കാണുന്നുണ്ട് എന്നും അതിൽ കൊള്ളേണ്ട ആളുകൾക്ക് കൊണ്ട് കഴിഞ്ഞാൽ പോസ്റ്റ് ഞാൻ ഡിലീറ്റ് ചെയ്യും എന്നും വിനായകൻ പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…