മലയാള സിനിമയിലെ വനിതാ പ്രവർത്തകർക്ക് വേണ്ടി രൂപീകരിച്ച വുമൺ ഇൻ സിനിമ കളക്ടീവ് എന്ന സംഘടനക്ക് എതിരെ രൂക്ഷ വിമർശനവുമായി പൊന്നമ്മ ബാബു. ഒരു പ്രമുഖ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് പൊന്നമ്മ ബാബു രൂക്ഷ വിമർശനം നടത്തിയത്.
സിനിമയിലെ വനിതാ പ്രവർത്തകരുടെ ഉന്നമനത്തിനായി, അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആയി തുടങ്ങിയ സംഘടനയാണ് ഡബ്ലിയൂ സി സി എന്ന് പറയുന്നുണ്ട് എങ്കിലും ഒരാൾക്ക് വേണ്ടി മാത്രമായി ആണ് ആ സംഘടന നിലകൊള്ളുന്നത് എന്നാണ് പൊന്നമ്മ ബാബു പറയുന്നത്.
പൊന്നമ്മ ബാബു പറഞ്ഞത് ഇങ്ങനെ,
സ്ത്രീകളുടെ ഉന്നമനത്തിനായി ഒരു സംഘടന എന്ന് പറയുമ്പോൾ എല്ലാവർക്കും വേണ്ടി ഉള്ളത് ആയിരിക്കണം. അവർ ഇതുവരെ ഒന്നും ചെയ്ത് കണ്ടില്ല. അതുകൊണ്ടാണ് അമ്മയിൽ തങ്ങൾക്കായി ഒരു ഇടം ഉണ്ടായി വന്നത്. അവർ സംഘടന തുടങ്ങിയ കാലം മുതൽ സംസാരിക്കുന്നത് ഒരേ ഒരാളെ കുറിച്ചാണ്, അവർക്ക് വേണ്ടി മാത്രമായി ആ സംഘടന ചുരുങ്ങി പോയി.
ആ സംഘടനയിൽ ഉള്ളവർ വാദിക്കുന്നത് ഒരു വ്യക്തിക്ക് വേണ്ടി മാത്രം ആണ്. ബാക്കി ഉള്ളവർ അവരുടെ പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുന്നു. അതിനുള്ള പരിഹാരങ്ങൾ ചെയ്ത് കൊടുക്കുന്നത് അമ്മ സംഘടനയാണ്. അവരുടെ സംഘടനക്ക് പൂർണ്ണ പിന്തുണയാണ് അമ്മ ആദ്യം നൽകി ഇരുന്നത്. തുടർന്ന് അവർ ഞങ്ങൾക്ക് എതിരെ തിരിയുക ആയിരുന്നു. ഒരു സംഘടനക്കും തങ്ങൾ എതിരും അല്ല. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായം ആണ്, പൊന്നമ്മ ബാബു.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…