ഡബ്ള്യുസിസിക്ക് നട്ടെല്ല് ഇല്ലേ; രേവതിയുടെ മീ ടൂ വിവാദത്തിൽ നടന്റെ പേര് പരാമർശിക്കാതെ വനിതാ സംഘടന..!!

221

മലയാളം നടൻ സിദ്ദിഖിന് എതിരെയുള്ള മീ ടൂ വിവാദത്തിൽ മലയാളത്തിലെ വനിതാ സിനിമ പ്രവർത്തകരുടെ സംഘടന നടന് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ്. യുവ നടി രേവതി സമ്പത് ആണ് കഴിഞ്ഞ ദിവസം സിനിമയിൽ അവസരം ചോദിച്ച് എത്തിയ തന്നോട് അപമര്യാദയായി പെരുമാറി എന്നും ലൈംഗീക ചുവയുള്ള സംഭാഷണം നടത്തി എന്നുള്ള ആരോപണവുമായി എത്തിയത്. ഈ വിഷയത്തിൽ ആണ് വുമൺ ഇൻ സിനിമ കളക്ടീവ് എന്ന സംഘടന രംഗത്ത് എത്തിയത്.

എന്നാൽ, നടന്റെ പേര് പരാമര്ശിക്കാൻ പോലും ഉള്ള നട്ടെല്ല് ഇല്ലേ എന്നാണ് പോസ്റ്റിന്റെ അടിയിൽ ആളുകൾ അഭിപ്രായങ്ങൾ നടത്തി എത്തിയത്.

ഡബ്ള്യുസിസിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ,

വീണ്ടും അടുത്ത പരാതിയുമായി മലയാള സിനിമയിൽ ഒരു സ്ത്രീ മുന്നോട്ട് വന്നിരിക്കുന്നു. തല മുതിർന്ന ഒരു സ്വഭാവ നടനിലേക്കാണ് ഇത്തവണ വിരൽ ചൂണ്ടപ്പെട്ടിരിക്കുന്നത്. എന്നാൽ ഏതോ ഒരു സിനിമയിൽ നിന്നും ഒഴിവാക്കപ്പെട്ട ഒരു സീനിന്റെ ക്ലിപ്പിങ് കൊണ്ടാണ് ആ നടൻ ഇതിനോട് പ്രതികരികരിച്ചതായി കാണുന്നത്.

ചലച്ചിത്ര നടന്മാരുടെ സംഘടനയുടെ ഭാരവാഹികളിൽ പ്രമുഖനും നേതൃത്വപരമായ പങ്കുവഹിക്കുന്ന ഒരാളമായ ഇദ്ദേഹത്തിൽ നിന്നുണ്ടായ ഈ പ്രതികരണം അപമാനകരമാണ്. ഇതിന്റെ ന്യായാന്യായങ്ങൾ എന്തെന്ന് അന്വേഷിച്ച് കണ്ടെത്തപ്പെടട്ടെ. എന്നാൽ മലയാള സിനിമാലോകം ഇത്തരമൊരു സംഭവം ഗൗരവത്തോടെ പരിഗണിക്കാൻ ഇനിയെങ്കിലും തയ്യാറാകേണ്ടതുണ്ട്.

നിയമപരമായി ഏത് തൊഴിലിടത്തിലും സ്ത്രീകളുടെതായ പരാതി ഉയർന്നാൽ അത് കൈകാര്യം ചെയ്യാനുള്ള സുപ്രീംകോടതി മാർഗ്ഗ നിർദേശ പ്രകാരമുള്ള സമിതി ഉണ്ടാക്കാൻ നിയമപരമായ ഉത്തരവാദിത്വം ഉള്ളവരാണ് സംഘടനാ നേതാക്കൾ എന്ന് ഓർമ്മിക്കേണ്ടതുണ്ട്. അതിനിയും നമ്മുടെ ഇൻഡസ്ട്രിയിൽ ഇല്ലെന്നത് നാണക്കേടാണ്.

അതിന് നമ്മുടെ ചലച്ചിത്രമേഖല ഇനിയെങ്കിലും തയ്യാറാകണം. അതാണ് നീതി. സ്ത്രീയുടെ പരാതിയെ പരിഹാസം കൊണ്ട് നിശബ്ദമാക്കാൻ നോക്കുന്നത് അന്യായവും നിയമവിരുദ്ധവും ശിക്ഷാർഹവുമാണ്. ഇക്കാര്യത്തിൽ ഉചിതമായ നടപടി ഉണ്ടാകണമെന്ന് ഡബ്ല്യു .സി.സി. ആവശ്യപ്പെടുന്നു.

Avalkkoppam അവൾക്കൊപ്പം

You might also like