കാവലായി വേണ്ടം എന്ന സിനിമയിൽ കൂടി 2016 ൽ അഭിനയ ലോകത്തിലേക്ക് എത്തിയ താരമാണ് യാഷിക ആനന്ദ്. നിരവധി സീരിയൽ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള താരം നേരത്തെ മീറ്റൂ പരാമർശങ്ങളിൽ കൂടിയാണ് ശ്രദ്ധ നേടിട്ടുള്ളത്.
ധ്രുവങ്ങൾ പതിനാറു എന്ന ചിത്രത്തിൽ ചെയ്ത വേഷത്തിൽ കൂടി ആണ് യാഷിക ജന ശ്രദ്ധ നേടുന്നത്. ഇരുട്ട് അറയിൽ മുരട്ട് കുത്ത് , സോംബി തുടങ്ങി ചിത്രങ്ങളിൽ യാഷിക അഭിനയിച്ചിട്ടുണ്ട്.
കൂടാതെ തമിഴ് ബിഗ് ബോസ്സിൽ രണ്ടാം സീസണിൽ മത്സരിച്ച താരം അഞ്ചാം സ്ഥാനം നേടുകയും ചെയ്തിരുന്നു. ഈ അടുത്ത് മഹാബലിപുരത്ത് നടന്ന അപകടത്തിൽ താരത്തിന് ഗുരുതരമായ പരിക്കുകൾ സംഭവിച്ചിരുന്നു.
നേരത്തെ യാഷിക നടത്തിയ പരാമർശത്തിൽ കൂടി ആണ് യാഷിക വീണ്ടും ശ്രദ്ധ നേടുന്നത്. തമിഴിലെ മുൻ നിര സംവിധായകൻ കിടക്ക പങ്കിട്ടാൽ തനിക്ക് അവസരം നൽകും എന്ന് പറഞ്ഞു എന്നാണ് യാഷിക ആനന്ദ് പറഞ്ഞത്.
മാനവും അഭിമാനവും പണയം വെച്ച് അഭിനയിക്കേണ്ട ആവശ്യം തനിക്ക് ഇല്ല എന്ന് പറയേണ്ടി വന്നു. അന്ന് തനിക്ക് ഉണ്ടായ മനോ വിഷമത്തിൽ നിന്നും മോചനം ലഭിച്ചു കൂടാതെ പിന്നീട് അയാളിൽ നിന്നും വീണ്ടും ആവശ്യം ഉണ്ടായില്ല. അതുകൊണ്ടു ആണ് ആരാണ് ആ സംവിധായകൻ എന്ന് പറയാത്തത് എന്നും താരം പറയുന്നു.
ഒരു വർഷം മുമ്പ് പൊതുസ്ഥലത്തു സ്ത്രീയോടു പൊലീസുകാരൻ മോശമായി സംസാരിക്കുന്നതായി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച വിഡിയോയിലെ സ്ത്രീ താനാണെന്നും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും യാഷിക വെളിപ്പെടുത്തി. പല സംവിധായകരും കിടക്ക പങ്കിടാൻ സമ്മതിച്ചാൽ നിരവധി അവസരങ്ങൾ നൽകാമെന്ന് പറഞ്ഞിട്ടുണ്ട് എന്നും താരം വ്യക്തമാക്കുന്നു.
സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് നിരവധി ആരാധകരാണുള്ളത്. പങ്കു വയ്ക്കപ്പെടുന്ന ഓരോ ചിത്രങ്ങൾക്കും വളരെ വലിയ പിന്തുണയാണ് ആരാധകരുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്. നിമിഷ നേരങ്ങളിൽ യശികയുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…