ഒരാളോട് ക്രഷ് തോന്നുക എന്നുള്ളത് അത്ര വലിയ കാര്യമൊന്നുമല്ല.
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് ബോളിവുഡ് താരങ്ങളേക്കാൾ കൂടുതൽ ആരാധകർ ഉണ്ട്. ബോളിവുഡ് താരങ്ങളും ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും പ്രണയത്തിൽ ആകുന്നത് അത്ര വലിയ സംഭവം ഒന്നുമല്ല.
അത്തരത്തിൽ നിരവധി പ്രണയ കഥകൾ നമുക്ക് മുന്നിൽക്കൂടി കടന്നുപോയിട്ടും ഉണ്ട്. ഹർദിക്ക് പാണ്ട്യയും നടാഷ സ്റ്റാൻകോവിക്കും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്ലിയും ഭാര്യ അനുഷ്ക ശർമയും എല്ലാം അതിൽ ചിലർ മാത്രം. ഇന്ത്യൻ ക്രിക്കറ്റിൽ സച്ചിൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടാക്കിയ താരം ആണ് മുൻ ക്യാപ്റ്റൻ കൂടിയായ മഹേന്ദ്ര സിങ് ധോണി.
ആരാധകരും സുഹൃത്തുക്കളും അടക്കം സ്നേഹത്തോടെ മഹി എന്ന് വിളിക്കുന്ന ധോണി. അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമ വരുകയും അതുപോലെ അതിൽ കൂടി അദ്ദേഹത്തിന്റെ രണ്ട് പ്രണയങ്ങളും വിവാഹവും എല്ലാം പറയുന്നുണ്ട്. എന്നാൽ ബോളിവുഡ് താരം ദീപിക പദുക്കോണിനോട് ധോണിക്ക് ക്രഷ് തോന്നിയിരുന്നു എന്നാണ് ബോളിവുഡ് പാപ്പരാസികളുടെ കണ്ടെത്തൽ.
ഒരു കാലത്തിൽ ധോണിക്ക് ഭ്രാന്തമായ ഇഷ്ടം ദീപികയോട് ഉണ്ടായിരുന്നു. ഇത് കൂടാതെ റായി ലക്ഷ്മി ആയും മലയാളി നടി അസിനുമായി എല്ലാം ധോണിയുടെ പേര് കേട്ടിരുന്നു എങ്കിൽ കൂടിയും അതെല്ലാം വെറും കഥകൾ മാത്രമായിരുന്നു. എന്നാൽ ദീപികയോട് ഗോസിപ്പുകൾക്ക് എല്ലാം മുകളിൽ ശക്തമായ ഒരു ഇഷ്ടം ഉണ്ടായിരുന്നു എന്നാണ് പറയുന്നത്.
ആദ്യ ചിത്രം റിലീസ് ചെയ്തത് മുതൽ അങ്ങനെ ആയിരുന്നു എന്നാണ് പറയുന്നത്. കിംഗ് ഖാൻ ഷാരൂഖിൻറെ നായികയായി ഓം ശാന്തി ഓം എന്ന ചിത്രത്തിൽ കൂടി ആണ് ദീപിക അഭിനയ ലോകത്തേക്ക് എത്തുന്നത്. അന്ന് ആ ചിത്രം തനിക്ക് വേണ്ടി ഒരു സ്പെഷ്യൽ ഷോ വെക്കണം എന്നുള്ള ആവശ്യം ധോണി പറഞ്ഞിരുന്നു.
2007 ആയിരുന്നു സംഭവം. 2004 ൽ ഇന്ത്യൻ ടീമിൽ എത്തിയ ധോണിയുടെ സുവർണ്ണ കാലഘട്ടത്തിന്റെ തുടക്കമായിരുന്നു 2007 ഒക്കെ. അന്ന് മുടി നീട്ടി വളർത്തി ഹെലികോപ്റ്റർ ഷോട്ടുകൾ പായിക്കുന്ന ധോണി യുവാക്കൾക്കും പെൺകുട്ടികൾക്കും എല്ലാം ഹരമായി മാറിയ കാലമായിരുന്നു.
കവിളിൽ നുണക്കുഴിയും വശ്യമായ ചിരിയുമെല്ലാം ഉണ്ടായിരുന്ന ആ താരത്തിനോട് അന്ന് തന്നെ ധോണിക്ക് ഇഷ്ടം തോന്നുക ആയിരുന്നു. പിന്നീട് ഇന്ത്യ ഓസ്ട്രേലിയ മത്സരം കാണാൻ ദീപിക എത്തിയിരുന്നു. ഇത് ധോണിയുടെ ക്ഷണം മൂലം ആയിരുന്നു എന്നും ധോണിയുടെ നീളൻ മുടി മുറിക്കാൻ കാരണം ദീപികയ്ക്ക് അത് ഇഷ്ടം അല്ലാത്തത് കൊണ്ടും ആയിരുന്നു എന്നാണ് അന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
എന്നാൽ പിന്നീട് ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങും ദീപികയും ഇഷ്ടത്തിൽ ആണെന്നും ഡേറ്റിങ് ആണെന്നും ഉള്ള വാർത്തകൾ എത്തിയതോടെ ധോണി തന്റെ ഇഷ്ടം ഉപേക്ഷിച്ചു എന്നാണ് പാപ്പരാസികൾ പറയുന്നത്. ചെറിയ ഒരു കാലത്തിൽ മാത്രമേ ഇരുവരും തമ്മിൽ അടുത്തത്.
എന്നാൽ ഒരിക്കൽ പോലും രണ്ടുപേരും അത്തരത്തിൽ ഒരു ഇഷ്ടത്തിന് കുറിച്ച് പരസ്യമായി പറഞ്ഞട്ടില്ല. കൂടാതെ 2010 ൽ ധോണി വിവാഹം കഴിച്ചു. സാക്ഷി സിങ് ആയിരുന്നു വധു. ഇരുവർക്കും സിവ എന്ന മകളും ഉണ്ട്. ദീപിക 2018 ൽ രൺവീർ സിങിനെ വിവാഹം കഴിച്ചു. യുവരാജ് സിംഗ് മോഡലും നടിയുമായ ഹസിൽ കീച്ചിനെ 2016 ൽ വിവാഹം കഴിച്ചു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…