അമ്മ എന്റെ അച്ഛനെ മറക്കുന്നത് പോലെ തോന്നി; ആ ദിവസത്തിന് ശേഷം അങ്കിൾ വീട്ടിൽ വന്നട്ടില്ല; കുറിപ്പ് വൈറൽ..!!

സ്ത്രീ പുരുഷ ബന്ധം എന്നത് സുഹൃദം ആണെങ്കിൽ മറ്റു പലരുടെയും കണ്ണുകളിൽ അത് മറ്റൊന്ന് ആയിരിക്കും, അച്ഛൻ മരിച്ചപ്പോൾ അമ്മക്ക് ആശ്വാസമായി എത്തിയ അങ്കിളിനെ കുറിച്ചും അമ്മയുടെ വേദനകളെ കുറിച്ചും കല മോഹൻ എഴുതുന്നത് ഇങ്ങനെ,

എനിക്ക് ഇപ്പൊ നല്ല കുറ്റബോധം ഉണ്ട്, അമ്മയോട് അന്ന് അങ്ങനെ പെരുമാറി എന്നോർത്ത്. അവൾ മനസ്സ് തുറന്നു പറയുക ആണെന്ന് അറിയാം

എന്റെ കൂട്ടുകാരിക്ക് teacher നെ കാണണം എന്നു പറഞ്ഞു ഒരിക്കൽ എന്റെ പഴയ ഒരു വിദ്യാർഥിനി കൊണ്ട് വന്നതാണ് അവളെ.

അമ്മയും അച്ഛനും എങ്ങനെ സ്നേഹിച്ചിരുന്നതാണ് എന്നറിയോ, എനിക്ക് കുശുമ്പ് വരുമായിരുന്നു.

ഒരേപാത്രത്തിൽ കഴിക്കും, ഒരുമിച്ചു പത്രം വായിക്കും, ചർച്ചകൾ നടത്തും, വൈകുന്നേരങ്ങളിൽ നടക്കാൻ ഇറങ്ങും. അച്ഛന്റെ അമ്മയും അച്ഛനും കൂടെ ഉണ്ടായിരുന്നു. സ്നേഹം ആവോളം കിട്ടി ഞാൻ വളർന്നു. എനിക്ക് പതിമൂന്നു വയസ്സുള്ളപ്പോൾ അനിയൻ ഉണ്ടായി. അവനു ഒരു വയസ്സ് തികയും മുൻപാണ് അച്ഛൻ മരിച്ചത്. അറ്റാക്ക് ആയിരുന്നു. പ്രതീക്ഷിക്കാത്ത മരണം.അമ്മ കരഞ്ഞില്ല, ഒരേ ഇരുപ്പായിരുന്നു.

പേടിയായിരുന്നു എല്ലാർക്കും. അമ്മയുടെ ഓഫീസിൽ നിന്നും എന്നും ഓരോ സഹപ്രവർത്തകർ എത്തും, സംസാരിക്കും. അനിൽ അങ്കിൾ ആയിരുന്നു അധികവും വരിക. അച്ഛനുള്ളപ്പോ വരാറുണ്ടായിരുന്നു..

അങ്കിൾന്റെ ഭാര്യ മറ്റൊരു ആളിന്റെ ഒപ്പം പോയി എന്നു അമ്മ അമ്മുമ്മയോടു പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. അച്ഛൻ കുറെ സമാധാനിപ്പിക്കുകയും ഒക്കെ ചെയ്യും വരുമ്പോ. അച്ഛൻ മരിച്ചു കഴിഞ്ഞു അങ്കിൾ വരുമ്പോ എനിക്ക് എന്തോ ഇഷ്ട ക്കേടായിരുന്നു. അമ്മ ഓഫീസിൽ നിന്നും വന്നാലും phone വിളിക്കും.

ഓരോ കാര്യങ്ങൾക്കും കൂടെ നിൽക്കും. അമ്മ എന്റെ അച്ഛനെ മറക്കുന്നത് പോലെ തോന്നി. അതെനിക്ക് സഹിക്കാൻ വയ്യായിരുന്നു. മോനു അങ്കിൾ വരുമ്പോൾ കൂടെ ചിരിക്കുകയും കളിക്കുകയും ഒക്കെ ചെയ്യും. അമ്മുമ്മയും അപ്പൂപ്പനും അങ്കിൾ വരുന്നത് ഒരു സമാധാനം ആണ് എന്നു തോന്നി. അച്ഛൻ ഒറ്റ മകൻ ആയിരുന്നു. ആ സ്ഥാനത്തു നിന്നാണ് അങ്കിൾ അവർക്ക് എല്ലാം ചെയ്യുന്നത് എന്നു അപ്പുപ്പൻ പറഞ്ഞപ്പോൾ എനിക്ക് ദേഷ്യം വന്നു.
എനിക്ക് മാത്രം പറ്റുന്നില്ലായിരുന്നു.

മോൾക്ക് അങ്കിൾ ഈ വീട്ടില് താമസിക്കുന്നത് ഇഷ്ടം ആണോ എന്നു ഒരു രാത്രിയിൽ അമ്മ എന്നെ കെട്ടിപിടിച്ചു കിടക്കുമ്പോൾ ചോദിച്ചു.
അമ്മയുടെ കൈ തട്ടി മാറ്റിയിട്ടു ഞാൻ കുറെ കരഞ്ഞു. കുറെ നേരം അനങ്ങാതെ കിടന്നിട്ടു, അമ്മ എന്നെ അണച്ചു ചേർത്ത് കുറെ ഉമ്മ തന്നു. ആ ദിവസം കഴിഞ്ഞു അങ്കിൾ വീട്ടില് വന്നിട്ടില്ല. ഞാൻ കാൺകെ phone വിളിച്ചിട്ടില്ല. എനിക്ക് സമാധാനം ആയിരുന്നു. അമ്മയും സ്വാഭാവികമായി പെരുമാറി.

ഒരു ദിവസം അമ്മുമ്മ കരഞ്ഞു കൊണ്ടിരിക്കുന്നതാണ് ഞാൻ സ്കൂളിൽ നിന്നും വന്നപ്പോൾ കണ്ടത്. അമ്മ ഒന്നും മിണ്ടാതെ അടുത്തിരിക്കുന്നു.

അങ്കിൾനു സുഖമില്ല എന്നും സീരിയസ് ആണെന്നും അമ്മ പറഞ്ഞു. ഞാൻ അമ്മയെ നോക്കി. സങ്കടമോ ഭീതിയോ എന്നൊന്നും അല്ലാത്ത മറ്റെന്തോ ഭാവം. പനി കൂടിയതാണ് അങ്കിൾനു. അത്രയും ഉള്ളോ. സീരിയസ് ആകില്ല, ഞാൻ എന്നെ തന്നെ സമാധാനപ്പെടുത്തി.. പക്ഷെ, അങ്കിൾ മരിച്ചു രണ്ടു ദിവസത്തിനുള്ളിൽ.

അപ്പുപ്പനോട് ഒപ്പം, അമ്മ മരണത്തിനു പോയിട്ട് വന്നു, ഞങ്ങൾക്ക് ഭക്ഷണം തന്നു, പഠിപ്പിച്ചു. മോനു കളിക്കണം എന്നു പറഞ്ഞപ്പോൾ അതും ചെയ്തു. എന്നത്തേയും പോലെ എല്ലാം നടന്നു. എനിക്ക് ഒരു വിധം സമാധാനമായി. എപ്പോഴോ ഉണർന്നു നോക്കിയപ്പോൾ അമ്മയില്ല അരികിൽ. അടുത്ത മുറിയിൽ ഇരുട്ടത്തു വാ പൊത്തി, നെഞ്ച് പിളർന്നു കരയുന്ന അമ്മയെ ഞാൻ കണ്ടെന്നു അമ്മ അറിഞ്ഞില്ല. ഞാൻ വല്ലാതായി പോയി. അച്ഛൻ മരിച്ചപ്പോൾ പോലും അമ്മ ഇങ്ങനെ തകർന്നിട്ടില്ല എന്നു തോന്നി.

അങ്കിൾനെ കുറിച്ചു ഞാനോ അമ്മയോ പിന്നെ സംസാരിച്ചിട്ടില്ല.

ടീച്ചറെ, ഞാൻ ചെയ്തത് തെറ്റാണോ? എനിക്ക് ഇപ്പോൾ ഒരു ബന്ധം ഉണ്ട്. വീട്ടില് സമ്മതിച്ചു.

വിവാഹം കഴിഞ്ഞാൽ വിദേശത്ത് പോകും.
അനിയൻ സ്കൂളിൽ ആണ്. അപ്പുപ്പൻ മരിച്ചു.
അമ്മുമ്മ കിടപ്പിലും ആണ്. അമ്മ ഒരു പുനർവിവാഹം കഴിക്കണം എന്നു ഞാൻ ഇപ്പൊ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. ഞാൻ അതു പറയുകയും ചെയ്തു. ഒരിക്കലും അങ്ങനെ ഉണ്ടാകില്ല എന്നു അമ്മ തീർത്തു പറയുന്നു. എനിക്കു അതു ഭയങ്കര സങ്കടം ആയി.

മോളോട് ഉള്ള വാശി അല്ലെടാ. അമ്മ ഇനി ഒരാളെ വിവാഹം കഴിക്കില്ല. ഞാൻ പെട്ടന്ന് മറുപടി പറഞ്ഞപ്പോൾ അവൾ അമ്പരന്നു..

അമ്മയെ കാണാതെ? കാണേണ്ട. ചിലരെ അറിയാൻ കാണണം എന്നില്ല. സ്നേഹം കിട്ടാത്തവർ ആണ്, ഇനിയും കൊതിക്കുക. അവർ പൂർണ്ണമായും സ്നേഹിക്കപെട്ട ഒരുവളാണ്. ആദ്യത്തെ പുരുഷനിൽ നിന്നും കിട്ടാതെ എന്തുണ്ടായിരുന്നോ, അതു അല്പ കാലം കൊണ്ട്, പിന്നെ വന്ന ആള് നൽകി. അതിൽ ഒടുങ്ങി എല്ലാ ആഗ്രഹങ്ങളും.

എന്തിനാണ് ഒരുപാട് നാൾ.? ഒറ്റ ദിവസം ആയാലും പോരേ.? അത്രമേൽ സ്നേഹിച്ച ഒരാളുടെ നെഞ്ചത്ത് ചേർന്നു കിടന്ന അല്പം നേരത്തിന് എന്ത് മാത്രം ശക്തിയാണ് തരാൻ കഴിക, ആ ഒരു ഓര്മ്മ പോരേ. കാണപ്പെടാത്ത ഈശ്വരനും കാണപ്പെടുന്ന സ്നേഹവുമായി ഒരാൾ. പെട്ടന്ന് നഷ്ടം ആയാൽ കൂടി, ജീവിതാവസാനം വരെ മറ്റൊരു പുരുഷനും പിന്നെ സ്ഥാനമില്ല.

ആണോ? മ്മ്മ്. ഉറപ്പ്.

സ്ത്രീ – പുരുഷ ബന്ധത്തിന്റെ പലതും ഞാൻ ഇനി പഠിക്കണം അല്ലേ ടീച്ചർ,
അറിയാൻ ഇനിയും എത്രയോ ബാക്കി.

David John

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago