വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു കുഞ്ഞിക്കാലിനായി പ്രായത്നിക്കുന്ന, ആഗ്രഹിക്കുന്നവർക്ക് പ്രചോദനം ആയിരിക്കും എന്നും മലയാള സിനിമയുടെ സ്വന്തം കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും.
കല്യാണം കഴിഞ്ഞു ആറു മാസം പോലും കഴിയും മുമ്പേ നാട്ടുകാരും വീട്ടുകാരും ചോദിക്കുന്ന ഒരു ചോദ്യമാണ് വിശേഷം ഒന്നും ആയില്ലേ, എന്തേലും കുഴപ്പമുണ്ടോ ആർക്കാ കുഴപ്പം എന്നൊക്കെ അതൊക്കെ ജീവിതത്തിൽ ഒട്ടേറെ നേരിട്ടവർ നമുക്ക് ചുറ്റം ഉണ്ടാവും, ഇപ്പോഴും നേരിടുന്നവരും, അതിനെ അതിജീവിച്ച് വിജയം നേടിയവരും ഒട്ടേറെയാണ്, കുഞ്ചാക്കോ ബോബൻ പോലെ ഉള്ളവർ നേരിടുന്ന വിഷമതകൾ വാർത്ത ആകുമ്പോൾ അതിൽ നിന്നും സമൂഹത്തിൽ ആശ്വാസം ലഭിക്കുന്നവർ ഒട്ടനവധിയാണ്.
കുട്ടികൾ ഉണ്ടാകാതെ ഇരിക്കുന്നതിനെക്കാൾ വലിയ വിഷമം ആണ് സമൂഹത്തിന്റെ ചോദ്യവും കുത്തുവാക്കുകളും എന്നും ചാക്കോച്ചൻ പറയുന്നു, ഈ ചോദ്യങ്ങളെയും കഷ്ടതകളെയും അധിജീവിച്ചാണ് പതിമൂന്ന് വർഷത്തെ കാത്തിരിപ്പിന് ശേഷം കുഞ്ഞു പിറന്ന സന്തോഷം ആഘോഷിക്കുകയാണ് കുഞ്ചാക്കോ ബോബനും പ്രിയയും.
‘ഇപ്പോഴത്തെ ഭീകരമായ അസുഖം കാൻസറൊന്നുമല്ല വിഷാദം ആയിരുന്നു എന്ന് തോന്നിയിട്ടുണ്ട്. പലരും ആ അവസ്ഥയിലൂടെ കടന്നു പോകും. എന്നാൽ ഒരു പോയിന്റ് ഉണ്ട്. അവിടെയെത്തുമ്പോൾ ചിലർ വിഷാദം മറികടക്കാനുള്ള വഴി സ്വയം കണ്ടെത്തും. മറ്റു ചിലർ അതിൽ വീണു പോകും. കുഞ്ഞിനായുള്ള കാത്തിരിപ്പിനിടെ എല്ലാം നെഗറ്റീവ് ആകുമ്പോൾ ഞങ്ങളും മാനസിക സംഘർഷത്തിൽ വീണു പോയിട്ടുണ്ട്. ഒടുവിൽ അതിൽ നിന്നു രക്ഷപ്പെടാനുള്ള വഴി സ്വയം കണ്ടെത്തി. വിഷാദം വരുമ്പോൾ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ തുടങ്ങി. ഡാൻസ്, പാട്ട്, സ്പോർട്സ്, വ്യായാമം ഡി പ്രഷൻ കുറയ്ക്കാനുള്ള നല്ല വഴിയായി തോന്നി. ബാറ്റ്മിന്റൺ കളി ഉഷാറാക്കി. മനസ്സ് സന്തോഷം ആയിരിക്കുമ്പോൾ ആണ് സന്തോഷമുള്ള കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കൂ.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…