ഞാൻ അവന് ഒരു ടീച്ചറല്ല, അമ്മ തന്നെ; ഭിന്നശേഷിയുള്ള കുട്ടികളോടുള്ള സീമ ടീച്ചറുടെ സ്നേഹം കണ്ണ് നിറക്കും..!!

116

ഭിന്നശേഷിയുടെ ആളുകളേയും കുട്ടികളേയും കാണുമ്പോൾ ഒന്ന് അമ്പരക്കുകയും ചിലപ്പോൾ ശല്യം ആയി കണക്കാക്കുകയും ചെയ്യുന്ന നിരവധി ആളുകൾ ഉണ്ട് നമ്മുടെ സമൂഹത്തിൽ. പൊതു വിദ്യാലയങ്ങൾ പോലും അവർക്ക് മുന്നിൽ വാതിൽ അടക്കുമ്പോൾ സ്‌പെഷ്യൽ വിദ്യാലയങ്ങളിൽ ആണ് അവർ പഠനം നടത്തുന്നത്.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആകുന്നത് ഭിന്നശേഷിയുടെ കുട്ടിയെ കൂടെ നിർത്തി, അവന്റെ ഇഷ്ടങ്ങൾക്ക് അവസരങ്ങൾ നൽകുന്ന ഒരു അധ്യാപികയുടെ ചിത്രമാണ്, തിരൂരിൽ അസ്‌ലം മാസ്റ്റർ പങ്കുവെച്ച ചിത്രവും വിവരങ്ങളും ആണ് വൈറൽ ആകുന്നത്.

കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ,

കൂടെ ഉദ്ദേശം രണ്ടു വർഷം മുമ്പ് ഒരു യാത്രയയപ്പ് ചടങ്ങുമായി ബന്ധപ്പെട്ട് വളളത്തോൾ AUP School ൽ എത്തിയതായിരുന്നു. അതിനിടയിലാണ് “ഷെബി”യെക്കാണുന്നത്. അവന് എന്റെ കയ്യിലുള്ള Canon ക്യാമറ കണ്ടപ്പോൾ ഒരു കൗതുകം. അവൻ ക്യാമറ ഒന്ന് വിശദമായിപ്പരിശോധിച്ചു.
അതു കണ്ട സീമ ടീച്ചർ ചോദിച്ചു ഷെബി സെൽഫി എടുക്കുന്നത് കണ്ടിട്ടുണ്ടോ എന്ന്. കേൾക്കേണ്ടതാമസം അവന്റെ ഇടത്തേ കൈവിരലുകൾ മൊബൈൽ ഫോണായി മാറി. എന്നിട്ട് സീമ ടീച്ചറെ സെൽഫിയിലേക്ക് ക്ഷണിച്ചു. ഒന്നു രണ്ടു നിമിഷങ്ങൾ മാത്രം നീണ്ടു നിന്ന ആ “പോസ് ” എങ്ങനെയോ ക്യാമറക്കുള്ളിലാക്കാൻ എനിക്കു കഴിഞ്ഞു. Laptop repair ഉമായി ബന്ധപ്പെട്ട് Hard discലേക്ക് മാറ്റപ്പെട്ട ചിത്രം പിന്നെ മറവിയുടെ മാറാല മൂടി. ഈയടുത്ത ദിവസം Hard disc പരിശോധിക്കുന്നതിനിടയിലാണ് ഈ സുന്ദര നിമിഷം വീണ്ടും ശ്രദ്ധയിലെത്തിയത്.
വിദ്യാഭ്യാസത്തിൽ അധ്യാപനമെന്നത്, നിരവധിയായ പ്രവർത്തന ബാഹുല്യം കൊണ്ട് ശരിക്കും ഒരഭ്യാസമായി മാറിക്കൊണ്ടിരിക്കുന്ന കാലത്ത് “Differently abled Child” എന്നു വിളിക്കപ്പെടുന്ന കുട്ടികളെക്കൂടി “കൂടെ”ക്കൂട്ടുന്ന വിദ്യാഭ്യാസ രംഗം ശരിക്കും അഭിനനാർഹമായിത്തീരുന്നു. “ഷെബി” യുടെ സെൽഫി എടുപ്പിനേക്കാൾ എനിക്ക് കൗതുകവും, ആദരവും, സ്നേഹവും തോന്നിയത് സീമ ടീച്ചറുടെ attitude നോടാണ്. ഷെബിയുടെ നിഷ്കളങ്ക മനസ്സിനെ തൃപ്തിപ്പെടുത്താനായി അവന്റെ ക്ഷണം സ്വീകരിച്ച് നിമിഷ നേരം കൊണ്ട് അവന്റെ മൊബൈൽ ഫ്രെയിമിലേക്ക് തികച്ചും സ്വഭാവികമായ Expression മായി ചേർന്നു നിന്ന സീമ ടീച്ചർക്കല്ലേ കയ്യടി കൊടുക്കേണ്ടത്. ഇതു തന്നെയല്ലേ ഇത്തരം കുട്ടികളോട് ചേർന്നു നിന്നു കൊണ്ടുള്ള “Adaptation (അനുരൂപീകരണം )”!
അവരുടെ സന്തോഷത്തോടൊപ്പം, സങ്കടത്തോടൊപ്പം, കളി ചിരികളോടും, കുറുമ്പുകളോടും, കുറവുകളോടുമെല്ലാമൊപ്പം ചേർന്നു നിന്ന്, അവരെ കൂടെ നിർത്തി, ഞങ്ങളുണ്ട് “കൂടെ ” എന്നു ഹൃദയം കൊണ്ടു പറയുന്ന അധ്യാപകർ അവർക്കു നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്.

അധ്യാപകരുടെ ചേർത്തു നിർത്തലിൽ, തലോടലിൽ, അഭിനന്ദന വചസ്സുകളിൽ അവരനുഭവിക്കുന്ന സുരക്ഷിതത്വവും അംഗീകാരവും, മറ്റുള്ളവരോടൊപ്പം നെഞ്ചുവിരിച്ചു തലയുയർത്തി നിൽക്കാൻ അവരെ പ്രാപ്തരാക്കും തീർച്ച. സീമ ടീച്ചർമാർക്ക് ഭാവുകങ്ങൾ, അഭിനന്ദനങ്ങൾ, അസ്ലം തിരൂർ

You might also like