താൻ ക്രിസ്ത്യൻ ആയതുകൊണ്ട് ഇച്ചായൻ വിളി വേണ്ട, ഞാൻ ഒരു മതത്തിന്റെയും ഭാഗമല്ല; ടോവിനോ തോമസ്..!!
ചെയ്യുന്ന കഥാപാത്രങ്ങൾ എല്ലാം ഒന്നിനൊന്ന് മികച്ചതാക്കി മികച്ച ആരാധക പിന്തുണ നേടി, വലിയ പിന്തുണയില്ലാതെ തന്റെതായ രീതിയിൽ വളർന്ന് വന്ന നടൻ ആണ് ടോവിനോ തോമസ്.
കേരളക്കര മഹാ പ്രളയം നേരിട്ടപ്പോൾ കൈയ്യും മെയ്യും മറന്ന് ജനങ്ങൾക്കായി ഇറങ്ങി തിരിച്ച ടോവിനോ ജനങ്ങൾക്ക് ഇടയിൽ സൂപ്പർ ഹീറോ കൂടിയാണ്. ആരാധകർ ഏറെ ഇഷ്ടത്തോടെ താരത്തിന്റെ ഇച്ഛായൻ എന്നാണ് വിളിക്കുന്നത്.
എന്നാൽ, മതത്തിന്റെ ലേബൽ നോക്കി തന്നെ ഇച്ഛായൻ എന്ന് വിളിക്കേണ്ട എന്നാണ് ടോവിനോ പറയുന്നു. തുടർച്ചയായ വിജയങ്ങൾ കീഴടക്കി മുന്നേറുന്ന താരം, പുത്തൻ ചിത്രങ്ങൾ എല്ലാം തന്നെ വലിയ വിജയങ്ങൾ തന്നെയാണ്.
മോഹൻലാലിനെ ഏട്ടാ എന്ന് വിളിക്കുന്നത് പോലെ, മമ്മൂക്കയെ ഇക്ക എന്ന് വിളിക്കുന്നത് പോലെ തന്നെയാണ് ടോവിനോ തോമസിനെ ആരാധകർ ഇച്ചയൻ എന്നാണ് ആരാധകർ വിളിക്കുന്നത്.
എന്നാൽ ആരാധകർ ഏറെ ഇഷ്ടത്തോടെ ഇച്ഛായൻ എന്ന് വിളിക്കുന്നുണ്ട് എങ്കിൽ കൂടിയും തനിക്ക് അത്ര പരിചയം ഇല്ല എന്നും തന്നെ ടോവിനോ എന്ന് വിളിച്ചാൽ മതി എന്നും താരം പറയുന്നു.
ഏതെങ്കിലും ഒരു മതത്തിൽ തീവ്രമായി വിശ്വസിക്കുന്ന ആൾ അല്ല താൻ എന്നും താൻ ഒരു ക്രിസ്ത്യൻ ആയത് കൊണ്ടാണോ തന്നെ ഇച്ചായൻ എന്നു വിളിക്കുന്നത് എങ്കിൽ അത് വേണോ എന്നും ടോവിനോ വിളിക്കുന്നു.
സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും അടക്കം എല്ലാവരും തന്നെ ടോവിനോ എന്നോ ചേട്ടാ എന്നുമോ ആണ് വിളിക്കുന്നത് എന്നും താരം പറയാം, ടോവി എന്നോ ടോവിനോ എന്നോ വിളിക്കാം എന്നും പണ്ടൊക്കെ നമ്മൾ ലാലേട്ടൻ ചിത്രം മമ്മൂക്ക ചിത്രം എന്നും എന്നൊന്നും അല്ല പറയാറ് എന്നും മോഹൻലാൽ, മമ്മൂട്ടി ചിത്രങ്ങൾ എന്നാണ് പറയുക എന്നും സ്നേഹം കൂടിയപ്പോൾ ആണ് ഇക്ക ഏട്ടൻ വിളികൾ ഉണ്ടായത് എങ്കിൽ കൂടിയും തനിക്ക് അത് പരിചിതം അല്ലെന്നും താരം പറയുന്നു.