പെങ്ങളൂട്ടിയുടെ കല്യാണത്തിന് എല്ലാവരും വരണം; മനസ്സറിഞ്ഞു കല്യാണത്തിന് ക്ഷണിച്ച് കിടിലം ഫിറോസ്..!!

ജീവകാരുണ്യ പ്രവർത്തനങ്ങൾ കൊണ്ടും മറ്റ് പ്രവർത്തനങ്ങൾ കൊണ്ടു ജന മനസുകളിൽ നന്മയുടെ മുഖമാണ് കിടിലം ഫിറോസിന്. നിരവധി പ്രവർത്തനങ്ങൾ നടത്തുമ്പോൾ അതിനെല്ലാം ആശീർവാദവും ആവേശവുമായി ഒക്കെയായി നിരവധി ആളുകൾ ഫിറോസിന് ഒപ്പം ഉണ്ട്.

ഇപ്പോഴിതാ, കഴിഞ്ഞ പന്ത്രണ്ട് വർഷത്തിലേറെ കാലമായി നടത്തി വരുന്ന സാമൂഹിക പ്രവർത്തനങ്ങളിൽ ഒരു പൊൻതൂവൽ കൂടി വരുകയാണ്. 92.7 ബിഗ് എഫ് എം ഒരുക്കുന്ന മിഥുനത്തിൽ താലികെട്ട് എന്ന കല്യാണ ഉത്സവത്തിലേക്ക് ആണ് ഫിറോസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഏവരെയും ക്ഷണിക്കുന്നത്.

എല്ലാ വർഷവും ഇത്തരത്തിൽ ഉള്ള വിവാഹം നടത്തി വരുന്നതാണ് അതിന്റെ ഭാഗമായി ആണ് ഇപ്പോൾ വിവാഹം നടക്കുന്നത്, ശീതൾ എന്ന പെങ്ങളെ ദത്ത് എടുത്ത ശേഷം ആണ് വിവാഹം നടത്തുന്നത്.

ശ്രീചിത്ര പൂവർ ഹോമിൽ ആണ് കഴിഞ്ഞ പതിനഞ്ച് വർഷമായി അവൾ വളർന്നത്, 92.7 ബിഗ് എഫ് എം ശീതളിനെ ദത്ത് എടുത്ത് വിവാഹം നടത്തുന്നത്. വരുന്ന ഞായറാഴ്ച ജൂലൈ ഏഴാം തീയതിയാണ് വിവാഹം.

കൊല്ലത്ത് ഉള്ള ചർട്ടട്ടേഡ് അക്കൗണ്ടുകാരൻ ഷൈൻ ആണ് വരൻ. ഇതുപോലെ കാരുണ്യം നിറഞ്ഞ ഒരു ചടങ്ങിന് സാക്ഷിയാകാൻ, ആശീർവാദം നൽകാൻ നാട് മുഴുവൻ ഉണ്ടാകണം എന്നും ഫിറോസ് പറയുന്നു.

തിരുവനന്തപുരം കാര്യവട്ടം, ട്രാവൻകൂർ കൺവൻഷണൽ സെന്ററിൽ വെച്ചാണ് വിവാഹം,

David John

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

5 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

5 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago