പെട്രോൾ ഒഴിച്ചു കത്തിച്ചാലും തേപ്പുകാരി, സെറ്റ് സാരി ഉടുത്തില്ലെങ്കിൽ പിഴച്ചവൾ; പെൺകുട്ടിയുടെ കുറിപ്പ് വൈറൽ..!!

ഇന്നത്തെ കാലത്ത് കണ്ടുവരുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് പ്രണയത്തെ തുടർന്ന് ഉള്ള പക പോക്കൽ, അങ്ങനെ നോക്കുമ്പോൾ കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി ആളുകൾ ആണ് ഇതിൽ ഇര ആകുന്നത്. കൂടുതലും നമ്മുടെ ഇടയിൽ തന്നെ ഉള്ള സ്ത്രീകൾ, പെണ്കുട്ടികൾ, എന്നിങ്ങനെ പോകുന്നു ലിസ്റ്റ്. ഇവർക്ക് ഒക്കെ ഇന്നത്തെ സമൂഹം കൊടുക്കുന്ന പേര് തേപ്പ് എന്നും തേപ്പുകാരി എന്നുമൊക്കെയാണ്. തെറ്റ് ആരുടെ ഭാഗത്ത് ആയാലും എന്നും സ്ത്രീ മാത്രമാണ് അവസാന തെറ്റുകാരിയായി മാറുന്നതും. ഇത്തരം വിഷയത്തെ കുറിച്ച് ശിൽപ നിരവിൽപുഴ എഴുതിയ കുറിപ്പ് ആണ് വൈറൽ ആകുന്നത്

കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ,

‘തേപ്പും’ പെണ്ണും

മലയാളികളുടെ ഒരു പൊതുസ്വഭാവം ഉണ്ട്. ഇടക്കിടെ കുറേ വാക്കുകൾക്ക് പുതിയ കുറേ അർത്ഥങ്ങൾ കണ്ടുപിടിക്കും. പിന്നെ കാണുന്ന ഇടങ്ങളിലൊക്കെ തോന്നുന്നത് പോലെ ഈ വാക്ക് ഇങ്ങനെ കുത്തിത്തിരുകും. എന്താണെന്നോ ഏതാണെന്നോ ഒന്നുമറിയില്ല. വെറുതെ ഒരഭിപ്രായപ്രകടനം, അത് വഴി കിട്ടുന്ന മനസ്സുഖം ഒന്ന് വേറെയാണല്ലോ. അങ്ങനെ കണ്ടുപിടിച്ച ഒന്നാണ് “തേപ്പ്”. തേച്ചിട്ടു പോയ കാമുകിമാർ പ്രണയബന്ധത്തിൽ ട്രെൻഡ് ആണ് ഇപ്പോൾ. ഇതിൽ രസകരമായ വസ്തുത എന്താണെന്ന് വച്ചാൽ എല്ലാ തേപ്പിലും പ്രതിസ്ഥാനത്തു വരുന്നത് മിക്കപ്പോഴും സ്ത്രീകളാണ് എന്നുള്ളതാണ്.

പ്രണയാഭ്യർത്ഥന നിരസിക്കുന്നത് തേപ്പായി തുടങ്ങി. ചേർച്ചയില്ലായ്മകളും പൊരുത്തക്കേടുകളും തിരിച്ചറിഞ്ഞ് ഉപേക്ഷിക്കുന്ന ബന്ധങ്ങളും തേപ്പായി മാറി.എന്തിനേറെ പറയുന്നു, നിരന്തരം അടിയും വഴക്കുമായി തെറ്റിപ്പിരിഞ്ഞ പ്രണയങ്ങളും തേപ്പ് എന്ന് മുദ്രകുത്തപ്പെട്ടു തുടങ്ങി. ഇത് പറയേണ്ടി വരുന്നത് തന്നെ അതിഭീകരമാം വിധം വളർന്ന ഈ പ്രവണത നേരിട്ട് കാണുന്നത് കൊണ്ട് തന്നെയാണ്. ഈ അടുത്തായി നടന്ന ഒട്ടനവധി പെട്രോൾ, ആസിഡ് ആക്രമണങ്ങളും, ക്രൂരമായ കത്തിക്കുത്തും കൊലപാതകങ്ങളും മനസ്സാക്ഷി ഉള്ളവരുടെ നെഞ്ചിൽ നിന്ന് മാഞ്ഞിട്ടുണ്ടാവില്ല. പ്രമുഖ ന്യൂസ് ചാനലുകളുടെ ഒഫീഷ്യൽ പേജിൽ വന്ന ഈ വാർത്തകൾക്കു കീഴെ സമ്പൂർണ സാക്ഷരതയും പറഞ്ഞു നടക്കുന്ന ശ്യാമസുന്ദര മനോഹരമായ കേരളത്തിലെ പ്രബുദ്ധരായ മലയാളികൾ വിസർജ്ജിച്ച കമന്റുകൾ ആണ് താഴെ സ്ക്രീൻഷോട്ടുകളായി ചേർത്തിരിക്കുന്നത്. ബോധപൂർവം തന്നെയാണ് ആൾക്കാരുടെ പേര് മറച്ചിരിക്കുന്നത്, കാരണം ഈ ഒരു ചിന്താധാര ഈ കാണിച്ചിരിക്കുന്ന 3ഓ 4ഓ പേരിൽ ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. അതൊരു മാറാരോഗം എന്നോണം പടർന്നു പിടിച്ചിട്ടുണ്ട് എന്നതാണ് വസ്തുത. ഈ കമന്റ് ചെയ്തിരിക്കുന്നവരൊന്നും ആക്രമണത്തിനിരയായ പെൺകുട്ടിയെയോ പ്രതിയെയോ (പ്രതി എന്നു തന്നെ വിളിക്കുന്നു) നേരിട്ട് അറിയാവുന്നവരല്ല. പക്ഷേ അവർ സ്വയം വിധി എഴുതിക്കഴിഞ്ഞു അല്ലെങ്കിൽ തീരുമാനം എടുത്തുകഴിഞ്ഞു, പെണ്ണ് അവനെ തേച്ചിട്ടു പോയതാണെന്ന്. സ്വഭാവ വൈകൃതമായി മാത്രമേ ഇതിനെ ഒക്കെ കാണാൻ കഴിയുന്നുള്ളൂ.

ഏറ്റവും മോശം അവസ്ഥയിൽ ഈ പെൺകുട്ടി അവനെ ഉപേക്ഷിച്ചത് തന്നെ ആണ് എന്നിരിക്കട്ടെ, 20 കുത്തുകൾ കുത്തിയ അവനെ പോലൊരു മൃഗത്തെ (മനുഷ്യൻ എന്ന് വിളിക്കാൻ പ്രയാസമുണ്ട്) അവൾ ഉപേക്ഷിച്ചതിൽ എന്ത് തെറ്റാണ് ചൂണ്ടിക്കാണിക്കാൻ കഴിയുക. പ്രേമിച്ചവളുടെ മുഖത്ത് ആസിഡ് ഒഴിക്കാനും പെട്രോൾ ഒഴിച്ചു കത്തിക്കാനും മടിക്കാത്ത ഒരുത്തന്റെ സ്വഭാവ വൈകൃതം അവൾ തിരിച്ചറിഞ്ഞ് വേണ്ട എന്ന് വച്ചിട്ടുണ്ടെങ്കിൽ അതിൽ എന്ത് തെറ്റാണുള്ളത്. സ്വയം ശിക്ഷ വിധിക്കാനുള്ള അനുമതി ആരാണ് ഇവന്മാർക്കൊക്കെ കൊടുത്തിട്ടുള്ളത്? പലരും ഇക്കൂട്ടരോട് തിരിച്ചു ചോദിക്കുന്നത് കണ്ടു.”ഇതേ അവസ്ഥ താങ്കളുടെ അമ്മക്കോ പെങ്ങൾക്കോ ആണ് വന്നതെങ്കിലോ” എന്ന്. ഇങ്ങനെയുള്ളവർക്കൊക്കെ എന്തമ്മ, എന്ത് പെങ്ങൾ. പെണ്ണ് എന്നാൽ ഇവർക്കൊക്കെ ഒരൊറ്റ നിർവചനമേ ഉള്ളൂ. അടക്കവും ഒതുക്കവും ഉള്ള, സ്വന്തമായി അഭിപ്രായങ്ങളോ നിലപാടുകളോ ഇല്ലാത്ത, ആണിന്റെ ചൊൽപ്പടിക്ക് നിൽക്കുന്ന മരപ്പാവകൾ. അതിനപ്പുറത്തേക്ക് അവർക്ക് അവരുടേതായ വ്യക്തിത്വം ഉണ്ടെന്ന് ഇക്കൂട്ടർ സമ്മതിച്ചു തരില്ല. അതുകൊണ്ട് തന്നെ ഇവരെ സംബന്ധിച്ചിടത്തോളം എവിടെ എന്ത് കണ്ടാലും അത് പെണ്ണിന്റെ തേപ്പ് ആണ്.

ഈ തേപ്പ് വിളി ഊട്ടിയുറപ്പിക്കുന്നതിൽ വലിയ സ്വാധീനം ചെലുത്തിയവയാണ് നമ്മുടെ പല short filmകളും സിനിമകളും. സോഷ്യൽ മീഡിയ ഉടനീളം ‘തേച്ചിട്ടുപോയ പെണ്ണിന് കൊടുത്ത മുട്ടൻ പണി’ തുടങ്ങിയ തലക്കെട്ടുകളിൽ പ്രചരിക്കുന്ന തരംതാണ വീഡിയോകൾ അത്യധികം അഭിമാനത്തോടെ ഊറ്റം കൊണ്ട് share ബട്ടൺ പ്രസ്സ് ചെയ്യുമ്പോൾ ഒരിക്കലെങ്കിലും അവ എന്താണ് പറഞ്ഞുവക്കുന്നതെന്നും അതിൽ നിന്നെന്താണ് സമൂഹത്തിന് കൊടുക്കുന്ന സന്ദേശമെന്നും ഒന്ന് ചിന്തിച്ചുനോക്കണം. മേൽപ്പറഞ്ഞ സ്വഭാവ വൈകൃതത്തെ പ്രോത്സാഹിപ്പിക്കാൻ നിങ്ങളും അറിഞ്ഞോ അറിയാതെയോ ഒരു കാരണമാവുകയാണ്. പഴകിപ്പൊളിഞ്ഞു പൊട്ടിയൊലിക്കുന്ന ആൺ മേൽക്കോയ്മകളുടെ കണ്ണിൽ നോക്കുമ്പോൾ നിങ്ങൾക്കെന്നും ശരിയും സഹതാപവും ഒക്കെ പുരുഷന്റെ പക്ഷത്തും, തേപ്പും ചതിയും എന്നും സ്ത്രീയുടെ പക്ഷത്തുമായിരിക്കും. കാരണം അവൾ ദേവി ആണ്, അമ്മ ആണ്, മണ്ണാങ്കട്ട ആണ്. പൂമുഖവാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാവുന്ന ഭാര്യ ആണ്. അതിനപ്പുറത്തേക്ക് അവൾ നിങ്ങളെ പോലെ ചിന്തിക്കാനും പ്രവർത്തിക്കാനും ശേഷിയുള്ള ഒരു മനുഷ്യജീവി ആണ് എന്ന് മാറ്റിപ്പറയാൻ നിങ്ങളനുഭവിച്ചു പോരുന്ന പ്രിവിലേജുകൾ നിങ്ങളെ അനുവദിക്കില്ല. ഇനിയെങ്കിലും ദയവ് ചെയ്ത് ആരാധിച്ചും പൂജിച്ചും അവളെ ശ്രീകോവിലിൽ അടച്ചിട്ട് വീർപ്പുമുട്ടിക്കാതിരുന്നാലും. പറ്റുമെങ്കിൽ സഹജീവിയോട് തോന്നുന്ന പരിഗണനയും ബഹുമാനവും മാത്രം നൽകുക. ഇല്ലെങ്കിൽ സ്വന്തം കാര്യം നോക്കി ജീവിക്കുക, ഒന്നിലും തലയിടാതിരിക്കുക.

സെറ്റുസാരി ഉടുത്ത് തുളസിക്കതിരു വച്ച് അടുക്കളയിൽ മാത്രം ഒതുങ്ങിക്കൂടിയ സ്ത്രീ സങ്കല്പങ്ങൾ നിങ്ങളിനിയും സ്വപ്നം കണ്ടുകൊള്ളൂ. അതിനനുസരിച്ച വസ്ത്രധാരണ രീതി പിൻതുടരാത്തവരെ, ശബ്ദമുയർത്തുന്നവരെ, വിരൽ ചൂണ്ടുന്നവരെ വെടി, പടക്കം എന്നൊക്കെ വിളിച്ച് ചൊറി തീർത്തോളൂ. അതല്ലാതെ അതിൽ ക്കൂടുതലൊന്നും നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നില്ല. ഒന്ന് മാത്രം പറയാം,
നിങ്ങളുടെ തരംതാണ frustration വിസർജിച്ചു തള്ളാനും വ്യക്തിഹത്യ നടത്താനുമുള്ള ഇടമല്ല സോഷ്യൽ മാധ്യമങ്ങൾ. ലോകമെമ്പാടും നിമിഷനേരം കൊണ്ട് പ്രചരിക്കുന്ന, സമൂഹത്തിനോട് സംവദിക്കാൻ ഇടയിൽ നിൽക്കുന്ന ഒരു വേദി ആണ്.കാലം മുന്നോട്ട് തന്നെയാണ് സഞ്ചരിക്കുന്നത്, ഇതിന് മറുപടി പറയാൻ തക്ക ശേഷിയുള്ള വിവരവും വിവേകവുമുള്ള ഒരു കൂട്ടരും വളർന്നു വരുന്നുണ്ട്. നിങ്ങളെന്തു മാത്രം കൊട്ടിഘോഷിച്ചാലും നാളെകൾ അവൾക്കു കൂടി വേണ്ടിയുള്ളവ ആണ്. അതവളും ജീവിക്കുക തന്നെ ചെയ്യും, അല്ല പൊരുതുക തന്നെ ചെയ്യും.

ശിൽപ നിരവിൽപുഴ

David John

Recent Posts

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

19 hours ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 week ago

പതിമൂന്നാം ആഴ്ചയിലും നെറ്റ്ഫ്ലിക്സിൽ തരംഗമായി ദുൽഖർ സൽമാൻ ചിത്രം; അപൂർവ റെക്കോർഡുമായി ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…

3 weeks ago

തേജ സജ്ജ- കാർത്തിക് ഘട്ടമനേനി പാൻ ഇന്ത്യ ഫിലിം “മിറായി” റിലീസ് ഓഗസ്റ്റ് ഒന്നിന്

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…

3 weeks ago

കെട്ടിപ്പിക്കാൻ തോന്നുന്ന ദിവസങ്ങളുണ്ട്, കുറെ കാലങ്ങളായി സിംഗാളാണ്; ഒറ്റക്കുള്ള ജീവിതത്തെ കുറിച്ച് പാർവതി തിരുവോത്ത്..!!

മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…

1 month ago

അദ്ദേഹത്തിന് പുള്ളിക്കാരി ഒക്കെ ആണെങ്കിൽ ഞാൻ എന്ത് പറയാൻ; ഭർത്താവിനെ കുറിച്ച് വീണ നായർ..!!

സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…

1 month ago