മിനി സ്ക്രീനിൽ കൂടി ശ്രദ്ധേയമായ നടിയാണ് ശരണ്യ ശശി, എന്നാൽ അഭിനയ രംഗത്ത് മികച്ച രീതിയിൽ മുന്നേറുമ്പോൾ ആയിരുന്നു, ട്യൂമർ ശരണ്യയെ വേട്ടയാടിയത്, ആറു വർഷങ്ങൾക്ക് മുമ്പ് ആദ്യ ശസ്ത്രക്രിയ നടത്തിയ ശരണ്യ ഇതിനോടകം നടത്തിയത് ആറു ശസ്ത്രക്രിയകൾ ആയിരുന്നു, താൻ അഭിനയിച്ച് സ്വരുക്കൂട്ടിയത് മുഴുവൻ അസുഖം കവർന്നപ്പോൾ വീണ്ടും ഏഴാമത്തെ തവണയുള്ള ശസ്ത്രക്രിയ ശരണ്യയെ തേടി എത്തിയത്.
നിരവധി ആളുകൾ സഹായിക്കാൻ ഉള്ള മനസ്സ് കാണിച്ചപ്പോൾ, ഇപ്പോൾ ശരണ്യയുടെ അസുഖം പൂർണമായി മാറി എന്ന രീതിയിൽ വാർത്തകൾ എത്തിയത്, എന്നാൽ ഇത്തരത്തിൽ ഉള്ള വാർത്തകൾ പ്രചരിപ്പിക്കുന്നത് സദുദ്ദേശത്തോടെ അല്ല എന്നും സാഹിച്ചില്ലേലും ഉപദ്രവിക്കരുത് എന്നു സീമ ജി നായർ പറയുന്നു, രോഗം പൂർണ്ണമായി മാറും എന്നുള്ള ഉറപ്പ് ഇതുവരെ ഇല്ല എന്നും, അത്തരത്തിൽ മാറ്റാൻ കഴിയുന്ന ആശുപത്രികൾ ഇന്ത്യയിൽ ഉണ്ടോ എന്നുള്ള അന്വേഷണത്തിൽ ആണ് തങ്ങൾ എന്നും അതോടൊപ്പം തന്നെ ചികിത്സ കഴിഞ്ഞാലും താമസിക്കാൻ ഉള്ള സൗകര്യം കൂടി തങ്ങളുടെ സഹ പ്രവർത്തകക്ക് ഉണ്ടാക്കണം എന്നും സീമ ജി നായർ പറയുന്നു.
ആദ്യത്തെ ഓപ്പറേഷന് എല്ലാവരും സഹായിച്ചിരുന്നു എങ്കിൽ കൂടിയും വീണ്ടും ചോദിക്കുമ്പോൾ നെറ്റി ചുളിക്കും എന്നാണ് തങ്ങൾ കരുതി ഇരുന്നത് എന്നാൽ അമ്പതിനായിരം രൂപ ചോദിച്ചുള്ള വീഡിയോ ഇട്ടപ്പോൾ ശസ്‌ത്രക്രിയക്ക് ഉള്ള മുഴുവൻ തുകയും ആദ്യ ദിനം തന്നെ ലഭിച്ചു എന്നും ഇത്തരം വിഷയങ്ങൾ ജനങ്ങൾക്ക് മുന്നിൽ എത്തിച്ച മാധ്യമങ്ങൾ അടക്കം സഹായം നൽകിയ എല്ലാവരും ആയി എന്നും കടപ്പെട്ടിരിക്കും എന്നും സീമ വനിതക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
ശരണ്യ അസുഖത്തിൽ നിന്നും മുക്തി നേടി തുടങ്ങി എന്നും ക്ഷീണമായ അവസ്ഥക്ക് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും എന്നാൽ ഇനിയും അസുഖം വരില്ല എന്നുള്ള ഉറപ്പ് ഡോക്ടർമാർ നൽകുന്നില്ല എന്നും സീമ പറയുന്നു. അസുഖം മൂർച്ഛിച്ച് തളർന്നു പോയ ശരീരത്തിന്റെ വലത് ഭാഗത്തിന് ഇപ്പോൾ ചലനം വന്ന് തുടങ്ങി എന്നും സീമ പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…