ബ്രെയിൻ ട്യൂമർ വന്നു മരണത്തിന് കീഴടങ്ങിയ യുവാവിന് രണ്ട് വർഷങ്ങൾക്ക് ശേഷം കുഞ്ഞുങ്ങൾ പിറന്നു. രോഗബാധിതയായി മരണമടഞ്ഞ യുവാവിനെ ബീജം സൂക്ഷിച്ചു വെച്ച അമ്മയുടെ നിശ്ചയദാർഢ്യം വഴിയാണ് വാടക ഗർഭ പാത്രത്തിൽ കൂടി രണ്ട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്.
ബ്രയിൻ ട്യൂമർ വന്ന് ഇരുപത്തിയേഴാം വയസിൽ ആണ് പുണെ സ്വദേശി പ്രതമേഷ് മരിക്കുന്നത്, അസുഖം അവസാന ഘട്ടത്തിൽ മാത്രമാണ് അമ്മക്ക് തിരിച്ചറിയാൻ കഴിഞ്ഞത്, ചികിത്സ നടത്തി ജീവിതത്തിലേക്ക് കൊണ്ടുവരാൻ കഴിയാത്ത സാഹചര്യത്തിൽ ആയിരുന്നത് കൊണ്ട് സങ്കടം കൊണ്ട് വീർപ്പ് മുട്ടിയ പ്രതമേഷിന്റെ അമ്മ രാജശ്രീക്ക് മുന്നിൽ ആശുപത്രി അധികൃതർ ആണ് ബീജം എടുത്താൽ ഐവിഎഫിൽ കൂടി പുതിയ കുട്ടികൾക്ക് ജന്മം നൽകാം എന്നുള്ള നിർദ്ദേശം നൽകിയത്.
താൻ തന്നെ ആ ഭ്രൂണത്തെ ഗർഭത്തിൽ പേറാമെന്ന് രാജശ്രീ കരുതിയിരുന്നെങ്കിലും പ്രായം തടസ്സമായി. തുടർന്നാണ് അകന്ന ബന്ധു ഗർഭം ധരിക്കാമെന്ന സമ്മതത്തോടെ രാജശ്രീയെ സമീപിക്കുന്നത്. അങ്ങനെ പ്രതമേഷിന്റെ ഓർമകൾ പുനർജനിച്ചു, ഇരട്ടക്കുട്ടികളായി. ആണ്കുട്ടിക്ക് രാജശ്രീ മകന്റെ പേരിട്ടു. പ്രതമേഷ്. പെണ്കുട്ടിക്ക് പ്രീഷയെന്നും. ദൈവത്തിന്റെ സമ്മാനമെന്നാണ് പ്രീഷയുടെ അർഥം. കുട്ടികളുടെ പിറവിയോടെ തന്റെ മകനെ തിരികെ ലഭിച്ചെന്ന് ജയശ്രീ പറയുന്നു.
Online malayali
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…