നിങ്ങളോട് ആരാണ് പറഞ്ഞത് കേരളത്തിലെ പുരുഷന്മാർക്ക് ഭോഗിക്കാൻ ഇഷ്ടം തടിച്ച സ്ത്രീകളോട് ആണെന്ന്; രഞ്ജിനി മേനോനെതിരെ ആഞ്ഞടിച്ച് ആഷാ സൂസൻ..!!

പ്രമുഖ ചാനലിനെ ജനകീയ കോടതി എന്ന പരിപാടിയിൽ കഴിഞ്ഞ ദിവസം അതിഥിയായി എത്തിയത് ഒരു കാലത്ത് മലയാളത്തിലെ സൂപ്പർ താരങ്ങൾക്ക് പോലും വെല്ലുവിളി ഉയർത്തിയിരുന്ന ഷക്കീല ആയിരുന്നു, ജനകീയ കോടതിയിൽ സാമൂഹിക പ്രവർത്തകയും മാധ്യമ പ്രവർത്തകയും ആയ രഞ്ജിനി മേനോൻ ചോദിച്ച ചോദ്യങ്ങൾക്ക് ആരെയും പഴിചാരതെ വ്യക്തമായ ഉത്തരങ്ങൾ ആണ് ഷക്കീല നൽകിയത്. എന്നാൽ രഞ്ജിനിയുടെ ചോദ്യങ്ങൾക്ക് മറുചോദ്യങ്ങളുമായി എത്തിയിരിക്കുകയാണ് ആഷാ സൂസൻ.

ആഷാ സൂസന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ,

ജനകീയ കോടതിയെന്ന പ്രോഗ്രാമിൽ ഷക്കീലയുടെ വിചാരണ കണ്ടു. ചോദിച്ച ചോദ്യങ്ങൾളൊക്കെ ഏറ്റവും സത്യസന്ധമായി തലനിവർത്തി മറുപടി പറയുന്ന, ആരെയും പഴിചാരാതെ സംസാരിക്കുന്ന അവർ മനുഷ്യത്വത്തിന്‍റെ പ്രതീകമായി തോന്നി ,ആ വ്യക്തിത്വത്തോട് അങ്ങേയറ്റം ബഹുമാനവും.

എതിർവാദം ഉന്നയിക്കാൻ വന്ന സാമൂഹ്യപ്രവർത്തകയും മാധ്യമപ്രവർത്തകയുമായ രഞ്ജിനിമേനോൻ ആ കസേരയിൽ ഇരുന്നു കൊണ്ട് ആദ്യം പറയുന്ന കാര്യം കേരളത്തിലെ ആളുകളെ പ്രതിനിധീകരിച്ചാണ് അവർ അവിടെ ഇരിക്കുന്നതെന്നാണ്. കേരളത്തിലെ ആളുകളില്‍ ഞാനും ഉൾപ്പെടുമെന്നതിനാൽ, നിങ്ങൾ ഉന്നയിച്ച വാദങ്ങൾ എന്‍റെ കൂടിയാവുമെന്നതിനാൽ, ആ വാദങ്ങളോടുള്ള എന്‍റെ എതിർപ്പു കൂടി നിങ്ങൾ അറിയണം.

1) നടി എന്ന രീതിയിലും വ്യക്തി എന്ന നിലയിലും ഷക്കീലയും ഷക്കീലയുടെ സിനിമയും സമൂഹത്തോട് നീതി കാട്ടിയില്ല എന്നതാണ് നിങ്ങളുടെ ആദ്യ വാദം. പതിറ്റാണ്ടുകളോളം നമ്മുടെ സമൂഹത്തെ കാർന്നു തിന്ന ജാതിബോധമെന്ന ക്യാൻസർ ,ഇന്നും അതിന്‍റെ പാർശ്വഫലങ്ങൾ അനുഭവിക്കുന്ന ഒരു ജനതയ്ക്ക് മുന്നിലൂടെ “സവർണ്ണജാതിയുടെ” പ്രിവിലേജ് ആയി ജാതിവാല്‍ ഒട്ടിച്ചു നടക്കുന്നതിൽ നിന്ന് നിങ്ങൾ എന്ത് നീതിയാണ് സമൂഹത്തോട് ചെയ്യുന്നത്.

2) ഷക്കീല പറയുന്നത് കേൾക്കാൻ മലയാളി പുരുഷന്മാർ ഉള്ളത് കൊണ്ടാണ് അവരെ വിളിച്ചതെന്ന്. ഷക്കീലയെ കേൾക്കാൻ പുരുഷന്മാർ മാത്രമല്ല, സദാചാരം വിളമ്പാത്ത സാമൂഹ്യബോധമുള്ള ലക്ഷോപലക്ഷം സ്ത്രീകളും ഈ നാട്ടിലുണ്ട്. നിങ്ങളുടെ വൃത്തികെട്ട സദാചാര കണ്ണിലൂടെ നോക്കുമ്പോ കാണുന്ന ആ വൃത്തികേട് മറ്റുള്ളവർ നോക്കുമ്പോ ഉണ്ടാവില്ല.

3) പതിനെട്ടു വർഷങ്ങൾക്കു മുൻപ് അഭിനയം നിർത്തിയ സ്ത്രീയോട് ദിനംപ്രതി പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഈ സമൂഹത്തിൽ ജീവിച്ചുകൊണ്ട്, അതും 2019ൽ ചോദിക്കുന്ന ചോദ്യമാണ് “ജീവിക്കാൻ വേറെ എന്തൊക്കെ വഴികൾ തിരഞ്ഞെടുക്കാമായിരുന്നെന്ന്.
സകല പ്രിവിലേജിന്‍റെയും മുകളിൽ കസേര വലിച്ചിട്ടിരുന്നു യാതൊന്നുമില്ലാത്തവന്‍റെ മുന്നിലേക്ക് നിങ്ങൾ ഉന്നയിക്കുന്ന ചോദ്യങ്ങളോടെല്ലാം പുച്ഛം തോന്നിപ്പോയി. നിങ്ങൾക്ക് മനസ്സിലാക്കാൻ പറ്റാത്ത കൊറേ അവസ്ഥകളും അവസരമില്ലായ്മയും നിങ്ങളുടെയത്രയും പ്രിവിലേജില്ലാത്തവനു ഈ സമൂഹത്തിലുണ്ട് .

മറ്റാരുടെയെങ്കിലും മേലെ പഴി ചാരി പുണ്യവതിയാവാതെ, ഷോട്സും ടോപ്പുമിട്ട് മേക്കപ്പിട്ട് നടക്കാൻ ഇഷ്ട്ടമായിരുന്നെന്നും, അതൊരു അഭിനയം മാത്രമാണെന്നുള്ള ബോധ്യമുള്ളതു കൊണ്ട് അവർക്കതിൽ യാതൊരു കുറ്റബോധവും തോന്നുന്നില്ലെന്നും പുതിയ നടിമാരെ പിന്തിരിപ്പിക്കില്ലെന്നും അതൊരു നല്ല ഇന്‍ഡസ്ട്രിയാണെന്നും ഉറച്ച ശബ്ദത്തോടെ അവർ പറയുന്നുമുണ്ട്.
നിയമം അനുശാസിക്കുന്ന ഏതൊരു തൊഴിലും ആർക്കും തിരഞ്ഞെടുക്കാമെന്നിരിക്കെ സ്വന്തം തൊഴിലിൽ അവർക്ക് മാന്യതക്കുറവു തോന്നാത്തിടത്തോളം അതെന്തിന് ചെയ്തുവെന്നു ചോദിക്കാൻ താങ്കൾക്കോ എനിക്കോ അവകാശമില്ല. കുറഞ്ഞപക്ഷം അവരുടെ ശരീരം അവരുടെ സ്വാതന്ത്ര്യമെന്നെങ്കിലും മനസ്സിലാക്കാമായിരുന്നു.

4) നിങ്ങളോടാരാണ് പറഞ്ഞത് കേരളത്തിലെ പുരുഷന്മാർക്ക് ഭോഗിക്കാൻ താല്പര്യം തടിച്ചു കൊഴുത്ത സ്ത്രീകളെയാണെന്ന്? ഇനി ആ ഫാന്റസി ഉണ്ടായത് ഷക്കീലയെ കണ്ടാണെങ്കിൽ തന്നെ അവരെങ്ങനെ അതിനുത്തരവാദിയാവും? അവർ പറഞ്ഞതു പോലെ കൊഴുപ്പുള്ള ഫുഡ് കഴിച്ചു തടിവെയ്ക്കൂ എന്നേ നിങ്ങളോടും പറയാനുള്ളൂ.

5) ഭർത്താവിനോടൊപ്പം ശയിക്കുന്ന നിങ്ങളുടെ ലൈംഗികത പുണ്യവും, പണത്തിന് വേണ്ടി ശയിക്കുന്നവളുടെ ലൈംഗികത വൃത്തികെട്ടതുമാണെന്നുള്ള തോന്നലുകൾ നിങ്ങൾക്കുണ്ടെങ്കിൽ അത് പുറത്തേയ്ക്ക് ചർദ്ദിക്കാതിരിക്കാനെങ്കിലും ശ്രമിക്കണം.

പത്താം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള ഒരു വ്യക്തിയുടെ മറുപടികൾക്കും മറുചോദ്യങ്ങൾക്കും മുന്നിൽ ചൂളിപ്പോവുന്ന ബിരുദാനന്തര ബിരുദധാരികളെ കണ്ടപ്പോൾ മനസ്സിലായൊരു കാര്യം പറയട്ടെ, അപരനെ മനസ്സിലാക്കാനും അംഗീകരിക്കാനുമുള്ള മിനിമം ബോധമെങ്കിലും ഒരുവനിൽ ഉണ്ടാവണം. അതില്ലായെങ്കിൽ എന്തുണ്ടായിട്ടും കാര്യമില്ല.

കുറച്ചും കൂടി മാന്യമായ തൊഴിൽ ചെയ്തുകൂടായിരുന്നോ എന്നൊക്കെ ഷകീലയോട് ചോദിക്കുമ്പോ സെക്സിനെക്കുറിച്ചും , വ്യക്തിസ്വാതന്ത്ര്യക്കുറിച്ചും മിനിമം ബോധമില്ലാതെ കുലസ്ത്രീത്വവും സദാചാരവും കൂട്ടികുഴച്ചു ജാതിബോധവും പേറിനടക്കുന്ന താങ്കളോടു
ഞങ്ങൾക്ക് തിരിച്ചും ചോദിക്കാനുള്ളത്
ഞങ്ങളെ പ്രതിനിധീകരിച്ചു ചോദിച്ചപ്പോ കുറച്ചെങ്കിലും മാന്യമായ ചോദ്യങ്ങളാവാമായിരുന്നില്ലേ സ്ത്രീയെ ?

David John

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

4 weeks ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

4 weeks ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 month ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

2 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

2 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

2 months ago