വെള്ളപ്പൊക്കത്തിൽ കഴുത്തറ്റം വെള്ളത്തിൽ പിഞ്ചുകുഞ്ഞുമായി പോലീസുകാരൻ നടന്നത് ഒന്നരകിലോ മീറ്റർ; കയ്യടി..!!
ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം ഗോവിന്ദ് ചൗഡയാണ്, ഗുജറാത്തിൽ വെള്ളപ്പൊക്കത്തിൽ പിഞ്ചു കുഞ്ഞുമായി ഈ പോലീസ് ഇൻസപെക്ടർ നടന്നത് ഒന്നര കിലോമീറ്റർ ദൂരം ആയിരുന്നു.
ഗുജറാത്തിലെ വഡോദരയിൽ ആണ് സംഭവം, വെള്ളപ്പൊക്കത്തിൽ അകപ്പെട്ട് പോയ ഒന്നര വയസുള്ള കുഞ്ഞിനെയാണ് പ്ലാസ്റ്റിക് പാത്രത്തിൽ കയറ്റി പോലീസ് രക്ഷിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച മുതൽ തുടർച്ചയായി 24 മണിക്കൂർ ആണ് വഡോദരയിൽ മഴ പെയിതത്, തുടർന്ന് 5 അടിയോളം ആണ് വെള്ളം ഉയർന്നത്, ആ സാഹചര്യത്തിൽ രക്ഷപ്രവർത്തനം നടത്തി വന്നിരുന്ന പോലീസ് ആണ് അമ്മയും കുഞ്ഞും ഒറ്റപ്പെട്ട കെട്ടിടത്തിൽ ഉണ്ട് എന്നറിയുന്നത്.
ബാക്കി ഉള്ള ആളുകളെ കയർ കെട്ടി രക്ഷപ്പെടുത്തിയപ്പോൾ കുഞ്ഞിന്റെ കാര്യത്തിൽ ഇത് പ്രാവർത്തികം ആക്കാൻ കഴിയാത്ത സാഹചര്യത്തിൽ ആണ് പോലീസ് ഇത്തരത്തിൽ ചിന്തിച്ചത്.
തുടർന്ന് ദൗത്യം ഏറ്റെടുത്ത ഗോവിന്ദ് ചൗഡ കുട്ടിയെ തലയിൽ ഏറ്റി നടക്കുക ആയിരുന്നു, കഴുത്ത് അറ്റം വെള്ളത്തിൽ ആണ് ചൗഡ കുട്ടിയുമായി നടന്നത്, ട്വിറ്റർ വഴി എഡിജിപി ഡോ ഷംഷെർ സിംഗ് ആണ് ചിത്രങ്ങൾ പങ്കുവെക്കുന്നതിന് ഒപ്പം ഇതും പങ്കുവെച്ചത്.
ചൗഡയുടെ അർപ്പണ ബോധത്തിനും മനോ ധൈര്യത്തിനും നിരവധി ആളുകൾ ആണ് പ്രശംസയുമായി എത്തിയത്. രാവിലെ എട്ട് മണി വരെ 24 മണിക്കൂർ തുടർച്ചയായി വഡോദരയിൽ മഴ പെയിതു. 499 മില്ലീമീറ്ററോളം മഴയാണ് ഈ സമയത്തിനുള്ളിൽ ലഭിച്ചത്. ഇതിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ മിക്കതും വെള്ളത്തിനടിയിലാണ്.
Proud of the humanitarian work of this cop in Vadodara. Great courage & dedication. Rescued the baby & family. #VadodaraRains #sdrf #NDRF @GujaratPolice @IPS_Association pic.twitter.com/wWEVcJu3Ho
— Shamsher Singh IPS (@Shamsher_IPS) August 1, 2019