ഇന്നത്തെ സാമൂഹിക മാധ്യമങ്ങളിൽ നിരവധി ആളുകൾ ആണ് സന്ദേശങ്ങൾ വഴി അശ്ലീല ദൃശ്യങ്ങളും മറ്റും അയക്കുന്നത്, സാമൂഹിക മാധ്യമങ്ങളിൽ ഉള്ള സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നായി തന്നെ അതിനെ കാണാം, കാരണം, ഇത്തരത്തിൽ ഉള്ളത് ആദ്യ കാലങ്ങളിൽ അന്തർസംസ്ഥാനങ്ങളിൽ ഉള്ളവർ ആയിരുന്നു എങ്കിൽ ഇപ്പോൾ മലയാളികളും ഈ വൈകൃതങ്ങൾ കാണിക്കുന്നവർ ആണ്, നിരവധി കുറിപ്പുകളിൽ കൂടി ശ്രദ്ധേയയായ ജോമോൾ ജോസഫ് ഇത്തരക്കാർക്ക് എതിരെ തുറന്ന് എഴുതിയിരിക്കുന്നത്.
കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ,
സ്ത്രീകളുടെ ഇൻബോക്സിലേക്ക് നഗ്ന ചിത്രങ്ങളുമായി വലിഞ്ഞു കയറി വരുന്നവർ..
എന്തുകൊണ്ടാണ് ചിലർ ഇൻബോക്സിൽ എനിക്ക് മോശം ചിത്രങ്ങളോ, അവരുടെ നേക്കഡായ ചിത്രങ്ങളോ, അവരുടെ ഉദ്ധരിച്ച ലിംഗചിത്രങ്ങളോ ഒക്കെ അയക്കുന്നതെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
ഞാൻ സെക്സിനെ കുറിച്ച് എഴുതുന്നതുകൊണ്ടും, എന്റെ വസ്ത്രധാരണ രീതികൊണ്ടും, എന്റെ പോസ്റ്റുകളിൽ എന്റെ ചിത്രം ഞാനിടുന്നതുകൊണ്ടും ഒക്കെ ആണെന്നാണ് ചില ബുദ്ധിമാൻമാരായ മലയാളി പുംഗവൻമാരുടെ കണ്ടെത്തൽ. കൂടാതെ അവരുടെ വക ഉപദേശവും, മാന്യമായി വസ്ത്രം ധരിക്കണം, പോസ്റ്റ് എഴുതുന്നതിൽ മിതത്വം കാണിക്കണം അങ്ങനെയങ്ങനെ എന്റെ ആങ്ങളമാരായും അപ്പനായും, ഭർത്താവായും ഒക്കെ അവരങ്ങ് ഉപദേശിച്ച് തിമർക്കുകയാണ്.
അല്ലയോ പുരുഷവർഗ്ഗ പ്രതിനിധികളായ ഉപദേശികളേ, ഞാനെന്നല്ല, സോഷ്യൽ മീഡിയയുടെ പബ്ലിക് പ്ലാറ്റ്ഫോമിൽ ഇടപെടുന്ന മിക്ക പെൺകുട്ടികളുടേയും അവസ്ഥയിതാണ്. അവരുടെ ഇൻബോക്സിലേക്ക് യാതൊരു അനുമതിയും കൂടാതെ തന്നെ നിരന്തരം മെസേജുകളയക്കുകയും, ചോദിക്കുക പോലും ചെയ്യാതെ സമയത്തും അസമയത്തും മെസഞ്ചർ കോളുകളും, വീഡിയോ കോളുകളും ചെയ്യുകയും, കൂട്ടത്തിൽ ചില ഞരമ്പുരോഗികൾ പോൺവീഡിയോകളും, സെക്സ് ഇമേജുകളും, അവരുടെ നഗ്നചിത്രങ്ങളും, ലൈംഗീകാവയവങ്ങളുടെ ചിത്രങ്ങളും ഒക്കെ അയക്കുക എന്നത് ഹോബിയാക്കിയവരാണ്. എന്താണ് ഇതിന് കാരണമെന്ന് നിങ്ങൾക്കറിയാമോ?
ലൈംഗീക ദാരിദ്ര്യം അഥവാ സെക്ഷ്വൽ ഫ്രസ്ട്രേഷനിൽ കൂടെ കടന്നുപോയി അത് കടുത്ത മാനസീകാവസ്ഥയിലേക്കും മാനസീക രോഗത്തിലേക്കും അവരെ എത്തിച്ചിരിക്കുകയാണ്. പ്രായപൂർത്തിയായ നാളുമുതൽ അവനിലെ വികാരങ്ങൾ അടക്കിവെച്ചും, മൂടിവെച്ചും എത്രയോ വർഷങ്ങളായിട്ടും ഒരു സ്ത്രീശരീരം എന്തെന്ന് നേരിട്ടറിയാനും, അവളുമായി സൌഹൃദം പോലും ലഭിക്കാതെയും, ലൈംഗീക ബന്ധത്തിനായി ഒരു പെണ്ണിനെ ലഭിക്കാതെയും, സെക്സ് എന്നത് മമരുപ്പച്ചയായി മാത്രം കണ്ട്, ഊണിലും ഉറക്കത്തിലും ഒക്കെ സെക്സിനെയും പെണ്ണിനേയും കുറിച്ച് മാത്രം ചിന്തിച്ച് പണ്ടാരമടങ്ങിയ നിരവധി മാനസീക രോഗികൾ ഈ മലയാളിസമൂഹത്തിലുണ്ട്.
ഇത് മനസ്സിലകണമെങ്കിൽ സോഷ്യൽമീഡിയയിൽ സജീവമായി ഇടപെടുന്ന ഏതെങ്കിലും ഒരു പെൺകുട്ടിയുടെ മെസഞ്ചർ പരിശോധിച്ചാൽ മതിയാകും. അല്ലേൽ ഒരു പെൺ പേരിൽ ഫേക് ഐഡിയുണ്ടാക്കി സോഷ്യൽ മീഡിയയിൽ ഇടപെട്ട് നോക്കൂ, കാര്യം സിംപിളായി ബോധ്യപ്പെടും നിങ്ങൾക്ക്. മിക്ക സ്ത്രീകളും ഇത്തരക്കാരെ ബ്ലോക്ക് ചെയ്ത് അവരുടെ തലവേദന ഒതുക്കുകയാണ് പതിവ്. എന്നാൽ ഇത്തരക്കാരെ എത്ര പെൺകുട്ടികൾ ബ്ലോക്ക് ചെയ്യണം? അവർക്ക് സോഷ്യൽമീഡിയയിൽ ജോമോൾ ജോസഫെന്ന ഒരു പെണ്ണ് മാത്രമല്ല ഉള്ളത്. ജോമോൾ ജോസഫ് ബ്ലോക് ചെയ്താൽ അടുത്ത പെൺപ്രൊഫൈലും തിരഞ്ഞ്, അടുത്ത ഇരയേയും തേടി അവർ പോകും. അടുത്ത പെൺകുട്ടിയോടും അവരിതേ ഇടപെടലുകൾ തന്നെയാണ് നടത്തുക.
ഇത്തരം ആളുകളിൽപെട്ടവർ തന്നെയാണ് പൊതുവിടങ്ങളിലും, പൊതുഗതാഗത സംവിധാനങ്ങളിലും ഒക്കെ പെണ്ണിന്റെ മാറിടത്തിലും ചന്തിയിലും കടന്നുപിടിക്കുന്നതും, അവളെ തട്ടിയും മുട്ടിയും ഒക്കെ ഉരച്ചും ഒക്കെ കടന്നു പോകുന്നതും. ബസുകളിലും ട്രെയിനുകളിലും, ക്യൂനിൽക്കുന്നിടങ്ങളിലും ഒക്കെ പെണ്ണുങ്ങളുടെ ചന്തിയിൽ കൊണ്ടുവന്ന് ഉദ്ധരിച്ച സാമാനവും മുട്ടിച്ച് നിൽക്കുന്നവരെ (നിങ്ങളതിനെ ജാക്കിവെക്കൽ എന്ന ഓമനപ്പേരിലാണ് വിളിക്കുന്നു) നിങ്ങളും ഞാനും നിരവധി കണ്ടിട്ടുണ്ടാകും. പേടിച്ചിട്ടോ, ഒച്ചവെച്ചാൽ താൻ മോശക്കാരിയാകുമെന്ന് ഭയന്നിട്ടോ, പ്രതികരിച്ചാൽ തന്നെ ആക്രമിക്കുമോ എന്ന പേടികൊണ്ടോ, ഇലയും മുള്ളും ഉപമ കേട്ട് തഴമ്പിച്ചതിനാലോ, അങ്ങനെ പലവിധ കാരണങ്ങൾ കൊണ്ട് മിണ്ടാതെ നിൽക്കുന്ന, പ്രതികരിക്കാനാകാതെ നിൽക്കുന്ന പെൺകുട്ടികളെ ധാരാളമായി ഞാൻ കണ്ടിട്ടുണ്ട്. തീയേറ്ററിൽ സിനിമക്ക് പോയാൽ അടുത്ത സീറ്റിൽ ചെന്നിരുന്ന് മുട്ടിയും തലോടിയും മുടിയിൽ വിരലകളോടിച്ചും, തുടകളിലേക്ക് കൈവിരലുകൾ ഓടിച്ചും കൈക്രിയ്യകളും, ചെരുപ്പിട്ടും ചെരുപ്പിടാതെയും കാൽക്രിയ്യകളും കാണിക്കുന്ന പുരുഷൻമാരും കുറവല്ല. തരം കിട്ടിയാൽ തുണിപൊക്കി കാണിക്കുകയും, മുഷ്ടിമൈധൂനം (സാമാനം കയ്യിലെടുത്ത് കാണിക്കുന്ന കോപ്രായം) ചെയത് കാണിക്കുകയും ഒക്കെ ചെയ്യുന്ന പുരുഷൻമാരും നിരവധിയുണ്ട്.
ഇടവഴിയിലോ ഒറ്റക്കോ അവളുടെ വീട്ടിൽ കടന്നുചെന്നോ, അവന്റെ വീട്ടിലേക്ക് എത്തിയാലോ സാഹചര്യമൊത്ത് കിട്ടിയാൽ കൊച്ചു കുട്ടികളെ മുതൽ പ്രായമായ അമ്മൂമ്മമാരെ വരെ കയറിപ്പിടിക്കുകയോ, ബലാൽസംഗം ചെയ്യുകയോ, ലൈംഗീകമായി ഉപയോഗിക്കുകയോ ഭീഷണിപ്പെടുത്തി മിണ്ടാതാക്കുകയോ ചെയ്യുന്ന പുരുഷൻമാരും മലയാളികൾക്കിടയിൽ നിരവധിയാണ്. ജോലിസ്ഥലങ്ങളിലും സ്ഥിതി വ്യത്യസഥമല്ല. ചോക്ലേറ്റോ ഐസ്ക്രീമോ മിഠായികളോ ഒക്കെ നൽകി കൊച്ചു കുട്ടികളോട് (ആൺ പെൺ ഭേദമില്ലാതെ) സൌഹൃദം നടിച്ച് അവരെ ലൈംഗീകമായി ചൂഷണം ചെയ്യുന്നവരിലും മലയാളികളുണ്ട്. അടുത്ത വീട്ടിലെ ബാത്റൂമിന്റെ ജനലുകളിൽ പെണ്ണ് കുളിക്കുമ്പോൾ സീൻ കാണാനായി വലിഞ്ഞുകേറാനും തയ്യാറാകുന്നവരുണ്ട്.
ഇവിടെ വിഷയം എന്താണ് എന്ന് നിങ്ങൾക്കറിയാമോ? ഇതൊന്നും പെണ്ണിന്റെ വസ്ത്രധാരണം കണ്ടോ, അവളുടെ സംസാരം കേട്ടിട്ടോ, അവൾ ഇൻവൈറ്റ് ചെയ്തിട്ടോ, അവൾ സെക്സിനെ കുറിച്ച് സംസാരിച്ചതുകൊണ്ടോ ഒന്നുമല്ല. ലൈംഗീകാസക്തി രോഗമായി മാറിയത് തന്നെയാണ് പ്രിയ്യപ്പെട്ട ഉപദേശികളേ ഇത്തരക്കാരുടെ വിഷയം. ഇങ്ങനെ ലൈംഗീകാസക്തി രോഗമായി മാറുന്നവരെ ചികിൽസിക്കുകയും, ചെറുപ്രായം മുതൽ ലൈംഗീക വിദ്യാഭ്യാസം നൽകിയും സെക്സ് വലിയ ഒരു സംഭവമല്ല എന്ന ധാരണയിലേക്കും ബോധത്തിലേക്കും പുതുതലമുറയേയും സമൂഹത്തേയും കൊണ്ടുവന്നാലല്ലാതെ ഈ വിഷയം പരിഹരിക്കാനാകില്ല.
ലൈംഗീകമായി ചൂഷണം ചെയ്യപ്പെടുന്ന കുട്ടികൾ നിങ്ങളുടെ വീട്ടിലോ ചുറ്റുവട്ടങ്ങളിലോ കാണാം. ഇതൊക്കെ മനസ്സിലാക്കാനായി കണ്ണ് തുറന്ന് നോക്കിയാൽ പോര, മനസ്സ് തുറക്കണം, കുട്ടികളോടും പെൺകുട്ടികളോടും, സ്ത്രീകളോടും സംസാരിക്കണം. തിരക്കുള്ള സ്ഥലങ്ങളിൽ മുട്ടിയുരുമ്മലുകളും, ജാക്കിവെക്കലുകളും, കയറിപ്പിടുത്തങ്ങളും, കൈകാൽ തലോടലുകളും ഏൽക്കാത്ത എത്ര സ്ത്രീകളുണ്ടാകും എന്ന് നിങ്ങൾ ഒന്ന് ചോദിച്ച് മനസ്സിലാക്കിയിട്ട് വാ, എന്നെ ഉപദേശിക്കാനായി. അല്ലാതെ, ഇല്ലാത്ത പുരുഷാധികാരത്തിന്റെ തിട്ടൂരങ്ങളുമായി ഈ പെണ്ണിനെ ഉപദേശിക്കാനും നേരിടാനായും വന്നാൽ, ഈ പെണ്ണ് മറ്റു പെണ്ണുങ്ങളെപ്പോലെ എല്ലാം സഹിച്ച് മിണ്ടാതെ പ്രതികരിക്കാതെ നിൽക്കുന്നവളല്ല എന്നോർത്താൽ നല്ലത്. ഈ പെണ്ണ് മാത്രമല്ല, നിരവധി പെണ്ണുങ്ങൾ ഇന്ന് പ്രതികരിക്കുന്നവരാണ്.
നബി – ഞരമ്പുരോഗികളായി മാറിയ മലയാളികളുടെ ലൈംഗീകദാരിദ്ര്യവും, പെരുമാറ്റ വൈകല്യവും തുറന്ന് കാണിക്കാൻ തന്നെയാണ് തീരുമാനം. സോഷ്യൽമീഡിയ നമ്മുടെ സമൂഹത്തിന്റെ പരിഛേദം തന്നെയാണ്. സമൂഹത്തിൽ എന്ത് നടക്കുന്നോ അതുതന്നെയാണ് കുറച്ചുകൂടി കൂടിയ തലത്തിൽ സോഷ്യൽ മീഡിയയിലും നടക്കുന്നത്
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…