മലയാള സിനിമയിലെ അറിപ്പെടുന്ന ഗായികമാരിൽ ഒരാൾ ആണ് സയനോര ഫിലിപ്പ്. 2004 ൽ ദിലീപ് നായകനായി എത്തിയ വെട്ടം എന്ന ചിത്രത്തിൽ ഗാനം ആലപിച്ചാണ് സയനോര ചലച്ചിത്ര രംഗത്ത് ഗായികയായി അരങ്ങേറുന്നത്.
നിരവധി സ്റ്റേജ് ഷോയിൽ കൂടി പ്രശസ്തയായ സായനോര സുരാജ് വെഞ്ഞാറമൂട് നായകനായി എത്തിയ കുട്ടൻപിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിൽ കൂടി സംഗീത സംവിധായകയായും അരങ്ങേറ്റം കുറിച്ചു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് സയനോര തനിക്ക് ജീവിതത്തിൽ നേരിടേണ്ടിവന്ന ദുരനുഭവത്തെ കുറിച്ച് മനസ്സ് തുറന്നത്, തന്റെ ജീവിതത്തിൽ ഏതൊക്കെ തരത്തിൽ ഉള്ള ഉയർച്ചകളും താഴ്ചകളും ഉണ്ടായാലും ഒരിക്കലും മറക്കാൻ കഴിയാത്ത ദിവസമായിരിക്കും അതെന്നാണ് ഗായിക പറയുന്നത്.
കുഞ്ഞു കുട്ടികളെ കണ്ടാൽ ഒന്ന് എടുക്കുകയും കൊഞ്ചിക്കുകയും ചെയ്യാത്ത ആളുകൾ ഇല്ലല്ലോ എന്നും എന്നാൽ താൻ ആ കുട്ടിയെ എടുത്തത് കൊണ്ട് കുറെയേറെ ദിവസം തകർന്ന അവസ്ഥയിൽ ആയിരുന്നു എന്നും സയനോര പറയുന്നു. താൻ കുട്ടിയെ എടുത്തതും കുട്ടി കരയാൻ തുടങ്ങി എന്നും എന്നാൽ കാരണം മനസിലായില്ല എന്നും തുടർന്ന് കുട്ടിയുടെ അമ്മ തന്നോട് പറഞ്ഞു, കുഞ്ഞിന് കറുത്ത ആളുകളെ ഇഷ്ടം അല്ല എന്നും അതുകൊണ്ടാണ് കരഞ്ഞത് എന്നും ആയിരുന്നു. ആ നിമിഷത്തിൽ ഞാൻ ആകെ തകർന്ന് പോയി എന്നും കുറെയേറെ ദിവസങ്ങൾ ആ കാര്യം ഓർത്ത് വീട്ടിൽ ഇരുന്ന് കരഞ്ഞിട്ടുണ്ട് എന്നും സായനോര പറയുന്നു.
ഒരിക്കലും നിറത്തിന്റെ പേരിൽ ഒരാളോടും ആ അമ്മ പറഞ്ഞത് പോലെ പറയരുത് എന്നും അത് മാനസികമായി തളർത്തുന്നത് ആണ് എന്നും സയനോര പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…