ഏറെ കാലത്തെ പ്രണയം വെളുപ്പെടുത്തി ഏതാനും ദിവസം കഴിയും മുമ്പേ ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മി വിവാഹം കഴിച്ചിരുന്നു. ജിജിൻ ജഹാംഗീർ ആയിരുന്നു വരൻ. അഞ്ചു വർഷങ്ങൾ നീണ്ടു നിന്ന പ്രണയത്തിനു ഒടുവിൽ ആയിരുന്നു ഇരുവരുടെയും വിവാഹം. മുസ്ലിം ആചാരങ്ങൾ പ്രകാരം കൊച്ചിയിൽ ആയിരുന്നു വിവാഹം നടന്നതും.
സിനിമ സീരിയൽ രംഗത്തുള്ള പ്രമുഖർ പലരും പങ്കെടുത്ത ചടങ്ങിൽ അച്ഛൻ ജഗതി ശ്രീകുമാർ പങ്കെടുത്തില്ല. എന്നാൽ വനിതക്ക് നൽകിയ അഭിമുഖത്തിൽ ആണ് ഇരുവരും തങ്ങളെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്.
ജിജിൻ ശ്രീലക്ഷ്മിയെ കുറിച്ച് പറയുന്നത് ഇങ്ങനെ,
കുറച്ചു പണം ഉണ്ടെങ്കിൽ ആർക്കും സൗന്ദര്യം ഉണ്ടാക്കാൻ കഴിയും എന്നാണ് എനിക്ക് തോന്നുന്നത്. എന്നാൽ നാച്ചുറൽ ആയി ഉള്ള ഭംഗി ഒരു അനുഗ്രഹം തന്നെയാണ്. അനാവശ്യമായി മേക്കപ്പ് ചെയ്യരുത് എന്ന് ഞാൻ ഇപ്പോഴും പറയും എന്നാൽ ഇവൾക്ക് ആണെങ്കിൽ കട്ടൻകാപ്പി കുടിക്കാൻ പുറത്തുപോയാൽ പോലും മേക്കപ്പ് ഇടണം – ജിജിൻ ജഹാംഗീർ പറയുന്നു.
അതുപോലെ തന്നെ ജിജിന്റെ ഏറ്റവും മോശം സ്വഭാവം അനാവശ്യ കാര്യങ്ങൾക്കു പോലും ഉള്ള ദേഷ്യം ആണെന്ന് ശ്രീലക്ഷ്മി പറയുന്നു. എല്ലാ കാര്യങ്ങളും അടുക്കും ചിട്ടയോടെയും ചെയ്യുന്നതാണ് ജിജിനു ഇഷ്ടം എന്നാൽ താൻ നേരെ വിപരീതം ആണ് എന്നാണ് ശ്രീലക്ഷ്മി പറയുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…