ലോട്ടറി അടിച്ചോ അല്ലാതെയോ കുറച്ചു പണം ലഭിച്ചാൽ അത് അടിച്ചു പൊളിക്കുന്നവരും ആഘോഷം ആക്കുന്നവരും ആണ് നമുക്കിടയിൽ കൂടുതലും. എന്നാൽ കിളിമാനൂർ ഉള്ള മുൻ വാർഡ് മെമ്പർ കൂടിയായ രത്‌നാകരൻ പിള്ള അങ്ങനെയല്ല.
വരൾച്ച ഉണ്ടായപ്പോൾ സ്വന്തം സ്ഥലത്ത് കുളം കുത്തി അതിൽ നിന്നും വെള്ളം ഇല്ലാത്ത നാട്ടുകാർക്ക് വെള്ളം കൊടുത്ത പിള്ളക്ക് നേരിടേണ്ടി വന്നത് ലക്ഷങ്ങളുടെ കട ബാധ്യത ആയിരുന്നു. എന്നാൽ ഭാഗ്യം ആറു കോടിയുടെ ലോട്ടറിയുടെ രൂപത്തിൽ പിള്ളക്ക് മുന്നിൽ എത്തി. എന്നാൽ അവിടെയും പിള്ള ചെയ്തത് മറ്റൊന്നായിരുന്നു.
കിട്ടിയതിൽ നാല് കോടിയിൽ അധികം ജനങ്ങൾക്ക് വേണ്ടി ചിലവഴിച്ചു. ഇപ്പോഴിതാ ബി. രത്നാകരൻ പിള്ളയുടെ പടിഞ്ഞാറ്റിൻകര ക്ഷേത്രത്തിനു സമീപമുള്ള പുരയിടത്തിൽ നിന്നും ഒരു കുടം രാജ ഭരണ കാലത്തെ ശംഖു ചക്രങ്ങൾ കണ്ടെടുത്തു.
ശ്രീ ചിത്തിര തിരുന്നാൾ ബാലരാമ വർമ്മയുടെ കാലത്തെ ചക്രങ്ങൾ ആണ് കണ്ടു കിട്ടിയത്. ഇത് രണ്ടായിരത്തില്‍ കൂടുതല്‍ ഉണ്ട് അക്കാലത്ത് ഇതുവെച്ചു ആയിരം ഏക്കര്‍ സ്ഥലം വാങ്ങിക്കാനുള്ളത് ഉണ്ട് എന്നാണു പുരാവസ്തു ഗവേഷകര്‍ പറയുന്നത് എന്തായാലും കാഴ്ച കാണാന്‍ ഇദ്ധേഹത്തിന്‍റെ വീട്ടിലേക്കു നാട്ടുകാര്‍ കൂടുകയാണ്. വീട്ടിൽ മരം നടാനായി കുഴി കുത്തുമ്പോൾ ആയിരുന്നു സംഭവം.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…