ഇന്ന് മലയാള സിനിമയുടെ വിസ്മയ നടൻ മോഹൻലാലിന്റെ അമ്മയുടെ ജന്മദിനം ആയിരുന്നു, അമ്മയുടെ ജന്മദിനാഘോഷത്തിന് ഫോട്ടോ എടുക്കാൻ എത്തിയ അനീഷ് ഉപാസനയുടെ കുറിപ്പ് ഇങ്ങനെ,
രണ്ട് കിളികൾ ഒന്നിച്ചുപോയ ദിവസം
RED FM നു വേണ്ടിയായിരുന്നു ഇന്ന് ഞാൻ ലാൽസാറിന്റെ വീട്ടിലെത്തിയത്. അമ്മയുടെ പിറന്നാൾ ദിവസമായിരുന്നിട്ടു പോലും ലാൽസാർ RED FM നു ഷൂട്ട് ചെയ്യാനുള്ള സമയം മാറ്റിവെച്ചിരുന്നു.
കാലത്ത് പ്ലാൻ ചെയ്ത ഷൂട്ട് ചില അസൗകര്യങ്ങൾ കാരണം ഉച്ചയ്ക്ക് 12 മണിയിലേക്കു മാറ്റിയിരുന്നു. ഒരു 11.30 ആയപ്പോൾ ഞാൻ കലൂരിൽ നിന്നും ഇളമക്കരയിലേക്കു പുറപ്പെട്ടു. (അടുത്തായതു കൊണ്ടു)
എന്റെ കഷ്ടകാലത്തിനു ലാൽസാർ 11.30ക്ക് തന്നേ റെഡി ആയി.
അപ്പോഴാണ് ആ ഞെട്ടിക്കുന്ന കാഴ്ച ഞാൻ കാണുന്നത്. റോഡിനു കുറുകെ ഒരു വണ്ടി അനങ്ങാതെ കിടക്കുന്നു. ഒടുക്കത്തെ ബ്ലോക്കും പൊരിഞ്ഞ മഴയും കാറുകൾ പലവഴിക്ക് തിരിഞ്ഞു പോകുന്നു. ഞാനും ഒരു വഴിക്കു വണ്ടി തിരിച്ചു.
അതെന്റെ പെരുവഴിയായിരുന്നെന്നു ഞാൻ മനസിലാക്കിയില്ല. സമയം പോവാൻ തുടങ്ങി. എന്റെ സഹപ്രവർത്തകർ എന്നേ വിളിച്ചു കൊണ്ടേയിരിക്കുന്നു. വേഗം വാ ചേട്ടാ
ലാൽസാർ റെഡി ആയി പുറത്തിറങ്ങി നിൽക്കുന്നുണ്ട്. ഞങ്ങളുടെ കയ്യും കാലും വിറയ്ക്കുന്നുണ്ട്. അനീഷ് എത്തിയില്ലേ എന്നും ഇടയ്ക്ക് ഇടയ്ക്ക് ചോദിക്കുന്നുമുണ്ട്. കൂടെ റെഡ് fmലെ പാർവതിയുടെ കോളുകളും, കണ്ണിലെല്ലാം ഇരുട്ട് കയറുന്നു. ദേഷ്യംവരുന്നു. വഴികൾ വീണ്ടും വീണ്ടും തെറ്റിക്കൊണ്ടേയിരിക്കുന്നു. ഒരുപാട് കറങ്ങി ഞാൻ, ഒരു ഹമ്പും ഒഴിവാക്കിയില്ല. പലവഴികളും എന്റെ മുന്നിൽ തീരുന്നു. എന്റെ പോക്ക് കണ്ടു ആളുകൾ എന്നേ കട്ട തെറി വിളിക്കുന്നത് എനിക്ക് ഗ്ലാസ്സിലൂടെ കാണാമായിരുന്നു. എത്ര വേഗതയിൽ ഓടിച്ചിട്ടും
ഏകദേശം 20 മിനിറ്റെടുത്തു ഞാൻ ലാൽസാറിന്റെ വീട്ടിലെത്താൻ. വീടിന്റെ മുറ്റം നിറയെ പിറന്നാൾ ചടങ്ങിൽ പങ്കെടുക്കാനെത്തിയ അതിഥികളുടെ വാഹനങ്ങൾ. ഞാൻ കാറ് നിർത്തി ചാടി ഇറങ്ങി. മുണ്ട് ജുബ്ബയും ഇട്ടു എന്നെയും നോക്കി മുന്നിൽ തന്നേ നിൽക്കുന്ന ലാൽസാർ ഒരു വശത്ത്.
പിറന്നാൾ ചടങ്ങിൽ പങ്കെടുക്കാൻ വന്ന ലാൽസാറിന്റെ ബന്ധുക്കളും സുഹൃത്തുക്കളും മറ്റൊരുവശത്തു.
ഞാൻ ഓടി ചെന്ന് : സാർ എനിക്ക് വഴിതെറ്റിപോയി
ലാൽസാർ : ഈ പ്രായത്തിലോ.??
(സ്വതസിദ്ധമായ ചിരിയുണ്ടായിരുന്നു ആ പറച്ചിലിൽ) അപ്പൊ തന്നേ എന്റെ ആദ്യത്തെ കിളി പോയി. കാരണം അപാര ടൈമിംഗ് ആയിരുന്നു ആ കൗണ്ടറിനു, എല്ലാവർക്കും ചിരിപൊട്ടി.
കൂടെ ലാൽസാർ എന്നേ സമാധാനപ്പെടുത്തുകയും പെട്ടെന്ന് തന്നേ ഞാൻ ഷൂട്ട് തീർക്കുകയും ചെയ്തു.
ഷൂട്ടിന് ശേഷം ലാൽസാർ : “അനീഷേ അമ്മയുടെ പിറന്നാളാണ് സദ്യ കഴിച്ചിട്ട് പോയാൽമതി” ഇത് കൂടി പറഞ്ഞപ്പോൾ എന്റെ രണ്ടാമത്തെ കിളിയും കൂടി പോയി.
ലാൽസാറിന്റെ കൂടെ ഭക്ഷണം കഴിക്കാനായി ഞങ്ങളിരുന്നപ്പോൾ കൂടെയുള്ള നിഖിലും ഹിമലും ചോദിച്ചു. ശെരിക്കും ഇവിടെ എന്താ ചേട്ടാ നടക്കണതെന്നു, എന്നേപ്പോലെ തന്നേ കൂടെവന്ന എല്ലാവർക്കും ഇതൊക്കെ ഒരത്ഭുതമായിരുന്നു.
അങ്ങനെ ലാൽസാർ സുചിത്രമാം പ്രണവ് വിസ്മയ ലാൽസാറിന്റെ അമ്മ ആന്റണിച്ചേട്ടൻ അനിലേട്ടൻ ബന്ധുക്കൾ സഹപ്രവർത്തകർ സുഹൃത്തുക്കൾ എല്ലാവരുടെയും ഒപ്പമിരുന്നു ഞാൻ സദ്യയും കഴിച്ചു. അങ്ങനെ പോയകിളികൾ എല്ലാം ഞാൻ തിരിച്ചു പിടിച്ചു.
മനസിലെന്നും ഓർത്തുവെയ്ക്കാൻ പറ്റിയ വിരുന്നൊരുക്കിയ ലാൽസാറിനു ഒരായിരം നന്ദി.
കൂടെ ലാൽസാറിന്റെ അമ്മക്ക് ഞങ്ങളുടെ പിറന്നാൾ ആശംസകളും.
ചങ്കാണ് ലാൽസാർ അല്ലെങ്കിൽ അവിടുത്തെ തെങ്ങിന് ഇന്ന് ഞാൻ വളമായേനെ.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…