അമർ അക്ബർ ആന്റണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്നീ ചിത്രങ്ങളിലെ തിരക്കഥാകൃത്തുകളിൽ ഒരാൾ ആയി മലയാള സിനിമയിൽ ചുവടുറപ്പിച്ച ബിബിൻ ജോർജ് പിന്നീട് നായകനായി ഒരു പഴയ ബോബ് കഥയിൽ എത്തി, പിന്നീട് ദുൽഖർ സൽമാന്റെ വില്ലനായി ഒരു യമണ്ടൻ പ്രണയ കഥയിൽ എത്തി, ശാരീരിക വൈകല്യങ്ങൾ പോലും വക വെക്കാതെ മലയാള സിനിമയിൽ തന്റേതായ ചെറിയ കാലയളവ് കൊണ്ട് ബിബിൻ ജോർജ്ജ് തന്റേതായ ഇടം നേടിക്കഴിഞ്ഞു.
ബിബിൻ നായകനായി എത്തിയ പുതിയ ചിത്രം മർഗംകളിയുടെ പ്രൊമോഷന്റെ ഭാഗമായി എത്തിയപ്പോൾ ആണ് ജീവിതത്തിൽ തനിക്ക് ഏറെ വേദന ഉണ്ടായ നിമിഷത്തെ കുറിച്ച് ബിബിൻ മനസ്സ് തുറന്നത്.
ഈ അടുത്ത കാലത്ത് ആയിരുന്നു ബിബിന് മകൾ പിറന്നത്, ഉരുക്കു വനിതാ എന്ന തലക്കെട്ടോടെയാണ് ബിബിൻ സുഹൃത്തുക്കളും ആർഥകർക്കുനായി ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചതും.
തുടർന്ന് ഒരു സിനിമ ഗ്രൂപ്പിൽ മക്കളുടെ ചിത്രത്തിന് എങ്ങനെ അവനു ഉരുക്ക് വനിതാ ഉണ്ടായി എന്ന തലക്കെട്ടോടെ ആ ചിത്രം പോസ്റ്റ് ചെയ്യുക ഉണ്ടായി, അവിടെയാണ് തനിക്ക് എതിരെയും മകൾക്ക് എതിരെയും മോശം കമന്റുകൾ വന്നതെന്ന് ബിബിൻ പറയുന്നു.
‘അവന്റെ കുഞ്ഞാണെങ്കിൽ അവനെപ്പോലെ വൈകല്യം അതിനും ഉണ്ടാകും ആ ഭാഗത്തെ ആയിരിക്കും അവൻ ഉരുക്ക് എന്ന് പറഞ്ഞത്.’ എന്നായിരുന്നു കമന്റ്. ഒരു കുഞ്ഞിന്റെ ഫോട്ടോക്ക് പോലും ഇത്ര ക്രൂരമായി പെരുമാറാൻ എങ്ങനെ സാധിക്കുന്നു എന്നാണ് ബിബിൻ ചോദിക്കുന്നത്. ഇത്രത്തോളം ആക്ഷേപിക്കാൻ മാത്രം തവണ എന്ത് തെറ്റാണ് ചെയിതതെന്നും ബിബിൻ ചോദിക്കുന്നു. അറിഞ്ഞു കൊണ്ട് ഒരാളെപ്പോലും താൻ ഇത്രയും കാലത്തോളം ദ്രോഹിച്ചിട്ടില്ലെന്നും ബിബിൻ പറഞ്ഞു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…