അവളുടെ ചോദ്യം കേട്ട് ഡോക്ടർ ചിരിച്ചു, പിന്നെയാണ് ആത്മവിശ്വാസമായത്; കുഞ്ചാക്കോ ബോബൻ..!!

മലയാളത്തിലെ പ്രണയ നായകൻ ആരാണെന്ന് ചോദിച്ചാൽ മറുചോദ്യങ്ങൾ ഇല്ലാത്ത പറയുന്ന ഉത്തരം ആണ് കുഞ്ചാക്കോ ബോബൻ, തന്റെ ചിത്രങ്ങൾ കണ്ട് ഇഷ്ടത്തിലായ പ്രിയയെ ആണ് ചാക്കോച്ചൻ ജീവിത സഖി ആക്കിയതും, എന്നാൽ 14 വർഷത്തെ കാത്തിരിപ്പിന് ശേഷം ആയിരുന്നു ഇരുവർക്കും ഒരു കുഞ്ഞു ജനിക്കുന്നത്.

കുട്ടി പിറന്നതിന് ശേഷം എല്ലാം ആഘോഷം പോലെയാണ് ചാക്കോച്ചൻ കൊണ്ടാടിയതും, അത്രമേൽ സന്തോഷത്തിൽ ആയിരുന്നു ചാക്കോച്ചൻ ചെയ്യുന്ന എല്ലാ കാര്യങ്ങളും. കുട്ടി വരുന്ന സമയത്ത് പ്രിയക്ക് ടെൻഷൻ ഉണ്ടായിരുന്നു എന്നാണ് ചാക്കോച്ചൻ പറയുന്നത്. ഇസഹാക്ക് ബോബൻ കുഞ്ചാക്കോ എന്നാണ് കുട്ടിക്ക് പേര് നൽകിയിരിക്കുന്നത്. വനിതക്ക് നൽകിയ അഭിമുഖത്തിൽ ആണ് കുഞ്ചാക്കോ ബോബൻ മനസ്സ് തുറന്നത്.

“കുട്ടി ജനിച്ച് പന്ത്രണ്ടാം ദിവസം മുതൽ അവനെ പ്രിയ കുളിപ്പിക്കാൻ തുടങ്ങി, ഇതുവരെ തനിക്ക് മുന്നിൽ എത്തിയ അത്ഭുതങ്ങൾക്ക് മുകളിൽ ആയിരുന്നു അത്, കുഞ്ഞു വന്നു കഴിഞ്ഞാൽ എങ്ങനെ നോക്കണം എന്നുള്ള കാര്യത്തിൽ പ്രിയക്ക് ആദ്യം ഒക്കെ ടെൻഷൻ ഉണ്ടായിരുന്നു, കുഞ്ഞിനെ കുളിപ്പിക്കാൻ തുടങ്ങി കഴിഞ്ഞപ്പോൾ അവൾക്ക് ആകെ പേടി.

ഒടുവിൽ അവൾ തന്നെ ഡോക്ടറെ വിളിച്ചു, ഞാൻ കുഞ്ഞിനെ കുളിപ്പിക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ എന്നായിരുന്നു അവൾ ഡോക്ടറോട് ചോദിച്ചത്.

ഡോക്ടർ ഈ ചോദ്യം കേട്ടപ്പോൾ അവർ ചിരിച്ചു, കുഞ്ഞു പാൽ കുടിക്കുന്നുണ്ടോ, നന്നായി ഉറങ്ങുന്നുണ്ടോ എന്നൊക്കെ ചോദിച്ചു, ഉണ്ടെന്ന് പറഞ്ഞപ്പോൾ പിന്നെ എന്താ കുഴപ്പമെന്നും ചോദിച്ചു. അപ്പോൾ പിന്നെ അവൾക്ക് ആത്മവിശ്വാസം ആയി. വീട്ടിലെ എല്ലാ കാര്യങ്ങളും എന്റെ ഓരോ കാര്യങ്ങൾക്ക് ഉള്ള തീയതി വരെ ഓർത്ത് പറയുന്നതും അവൾ ആണെന്ന് ചാക്കോച്ചൻ പറയുന്നു.

എനിക്ക് അഭിനയിച്ചാൽ മതി, ബാഡ്മിന്റൻ കളിച്ചാൽ മതി, മറ്റുള്ള കാര്യങ്ങൾ ചെയ്യുന്നതിൽ ഞാൻ ഏറെ പിറകോട്ട് ആണെന്നും ചാക്കോച്ചൻ പറയുന്നു. അവൾ ആണ് വീട്ടിലെ ഓൾ ഇൻ ഓൾ എന്നും ചാക്കോച്ചൻ പറയുന്നു.

David John

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

3 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

3 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago