1993 തമിഴ് ചിത്രത്തിൽ കൂടി അഭിനയ ലോകത്ത് എത്തുകയും തുടർന്ന് മലയാളം, തെലുങ്ക് ഭാഷകളിൽ സജീവ സാന്നിധ്യം ആയി മാറുകയും ചെയിത നടിയാണ് ഇന്ദ്രജ, ഉസ്താദിൽ മോഹൻലാലിന് ഒപ്പവും ക്രോണിക്ക് ബാച്ചിലർ എന്ന ചിത്രത്തിൽ മമ്മൂട്ടിക്ക് ഒപ്പവും വേഷം ഇട്ടിട്ടുള്ള ഇന്ദ്രജയെ മലയാളി പ്രേക്ഷകർക്കും സുപരിചിതമായ മുഖമാണ്.
ഇപ്പോഴിതാ 12 വർഷങ്ങൾക്ക് ശേഷം 12 സി എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് ഇന്ദ്രജ. എന്നാൽ തനിക്ക് മലയാളത്തിൽ ഏറെ പ്രിയം ഉള്ള നടൻ കലാഭവൻ മണിയാണ് എന്നാണ് ഇന്ദ്രജ പറയുന്നത്.
മലയാളത്തിൽ ഏറ്റവും അടുപ്പം ഉള്ള നടൻ ആണ് മണിചേട്ടൻ ആണ്, അദ്ദേഹം ലൊക്കേഷനിൽ എത്തിയാൽ പിന്നെ ആട്ടവും പാട്ടും ഒക്കെയായി ഒരു ഉത്സവം തന്നെയാണ്, ചില കഥകൾ കേൾക്കുമ്പോൾ ചെയ്യാൻ പറ്റിയത് ആണോ എന്ന് ഞാൻ മണിചേട്ടനോട് ചോദിക്കാറുണ്ട്, തന്നോട് തന്നെ ഡബ്ബ് ചെയ്യണമെന്ന് എപ്പോഴും മണിചേട്ടൻ പറയാറുണ്ട്.
പിന്നീട് സിനിമയിൽ നിന്നും മാറി നിന്നപ്പോൾ അടുപ്പം കുറഞ്ഞു, അന്നൊന്നും മൊബൈൽ ഫോൺ ഒന്നും ഇല്ലല്ലോ, പിന്നീട് അദ്ദേഹത്തിന് നമ്പർ ഓകെ ആയി എങ്കിലും ആ നമ്പർ എനിക്ക് അറിയില്ലായിരുന്നു, പിന്നീട് പാപനാശം എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ മണിചേട്ടനെ കണ്ടുവെങ്കിൽ കൂടിയും അധികം സംസാരിക്കാൻ ഒന്നും കഴിഞ്ഞില്ല, ആകെ ക്ഷീണിച്ചിരുന്നു മണിചേട്ടൻ, പിന്നീട് ആണ് സുഹൃത്ത് RIP എന്നെഴുതിയ മണി ചേട്ടന്റെ ഫോട്ടോ എനിക്ക് അയച്ചു തരുന്നത് എന്നാൽ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല, ആകെ ഒരു ഞെട്ടൽ ആയിരുന്നു, തുടർന്ന് ടിവിയിൽ കണ്ടു എങ്കിൽ കൂടിയും മനസിനെ വിശ്വസിപ്പിക്കാൻ ഏറെ സമയം എടുത്തു. ഇന്ദ്രജയുടെ വാക്കുകൾ.
ലോകനാഥൻ ഐഎഎസ്, ബെൻ ജോൺസൻ എന്നീ ചിത്രങ്ങളിൽ കലാഭവൻ മണിയുടെ നായികയായി എത്തിയത് ഇന്ദ്രജ ആയിരുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…