ഈ ശരീര ഭാഷ ഉള്ളവരെ മറ്റുള്ളവർ വെറുക്കും; ഒന്ന് ശ്രദ്ധിച്ചാൽ ജീവിതം അടിപൊളിയാക്കാം…!!

നമ്മൾ എവിടെയെങ്കിലും ഒരു ചടങ്ങിൽ അല്ലെങ്കിൽ ഒരു പരിപാടിയിൽ ഒക്കെ പങ്കെടുക്കാൻ പോകുമ്പോൾ നമ്മളെ ആദ്യം കാണുമ്പോൾ തന്നെ നമ്മുടെ ശാരീരിക രീതികൾ കൊണ്ട് തന്നെ മറ്റുള്ളവർ നമ്മളെ മനസിലാക്കാൻ സാധിക്കും.

നമ്മൾ പുതുതായി ഒരാളെ പരിചയപ്പെടുമ്പോൾ നമ്മുടെ രീതികളും ചേഷ്ടകൾ കൊണ്ടും നമ്മൾ അറിയാതെ തന്നെ അവർ നമ്മെ മനസിലാക്കും, ഇത്തരത്തിൽ ഉള്ള സാഹചര്യത്തിൽ നമ്മൾ വിചാരിക്കാതെ തന്നെ മോശം അഭിപ്രായങ്ങൾ രൂപപ്പെടാൻ ഉള്ള സാധ്യതകൾ ഉണ്ട്.

നമ്മൾ ആദ്യമായി ഒരാളെ കാണുമ്പോൾ അല്ലെങ്കിൽ വീണ്ടും ഒരാൾ കണ്ടുമുട്ടുമ്പോൾ നമ്മൾക്ക് എതിരെ നിൽക്കുന്ന ആൾക്ക് ആദ്യമായി നല്ല സ്ട്രോങ് ആയ രീതിയിൽ തന്നെ ഷേക്ക് ഹാൻഡ് നൽകണം, വിരലുകളിൽ മാത്രമോ, സിംപിൾ ആയോ പിടിക്കുന്ന രീതി നമ്മളിൽ ഉള്ള അലസത ആണെന്ന് തോന്നാം, വേണോ വേണ്ടയോ എന്നുള്ള രീതിലോ വിരലിന്റെ തുമ്പിൽ പിടിച്ചുള്ള ഷേക്ക് ഹാൻഡ് നൽകുന്നതോ നല്ല രീതിയല്ല. നമ്മൾ അലസമായി കൈകൾ കൊടുക്കുമ്പോൾ നമ്മൾ അവരെക്കാൾ താഴ്ന്ന നിലയിൽ ആണെന്ന് ഉള്ള അപകർഷതാ ബോധം കൂടി ആകാം അത്തരത്തിൽ കൈകൾ കൊടുക്കാൻ കാരണം ആകുന്നത്. എന്നാൽ ദൃഡമായ ഷേക്ക് ഹാൻഡ് നിങ്ങളിൽ ആത്മവിശ്വാസം ഉള്ളതായി കാണുന്ന ആൾക്ക് തോന്നും.

ഒരിക്കലും നമ്മൾ ഒരാളോട് സംസാരിക്കുമ്പോൾ കൈകൾ കെട്ടി നിന്നോ, കാലുകൾ ക്രോസ് ആയി വെച്ച് നിൽക്കുകയോ ചെയ്യരുത്, ഇത് അവർ പറയുന്നത് കേൾക്കാൻ നമ്മൾ താൽപ്പര്യം കാണിക്കുന്നില്ല എന്നതിന് ഉള്ള കാരണമായി മാറും.

നമ്മൾ ഒരാളോട് സംസാരിക്കുമ്പോൾ അയാളുടെ കണ്ണുകളിൽ നോക്കി സംസാരിക്കുക, എന്നാൽ കണ്ണിൽ നോക്കുക എന്നുള്ളത് കൊണ്ട് അയാൾ പറയുമ്പോഴോ നിങ്ങൾ സംസാരിക്കുമ്പോഴോ കണ്ണിൽ തുറിച്ചു നോക്കുക എന്നുള്ളത് അല്ല, മുഖത്ത് നോക്കി സംസാരിക്കുക എന്നുള്ളത് ആണ്, അതിന് ഒപ്പം നിങ്ങൾ അല്ലെങ്കിൽ അവർ സംസാരിക്കുമ്പോൾ 50 ശതമാനം കണ്ണിൽ നോക്കാൻ ശ്രമിക്കുക, അത്. നിങ്ങളുടെയും അവരുടെയും സംസാരം വേഗത്തിൽ മനസിൽ ആക്കാനും അതിന് ഒപ്പം നിങ്ങൾ തമ്മിൽ ഉള്ള ബന്ധം ദൃഢമാക്കാനും സഹായിക്കും.

അതുപോലെ സംസാരിക്കുന്ന ആളുടെ കാലുകളിലോ മറ്റെവിടെയെങ്കിലുമോ അലസമായി പുറത്തേക്കോ അവരുടെ അവയവങ്ങളിലേക്കോ ശ്രദ്ധ കൊടുക്കാതെ മുഖത്ത് നോക്കി സംസാരിക്കുക. പ്രധാനമായും ഇന്റർവ്യൂ എല്ലാം അഭിമുഖീകരിക്കുമ്പോൾ ഇന്റർവ്യൂ ചെയ്യുന്ന ആളിന്റെ മുഖത്തു നോക്കി സംസാരിക്കുന്നത് നിങ്ങളിൽ ഉള്ള അവരുടെ വിശ്വാസം വർധിപ്പിക്കും.

കൂടുതൽ അറിയാൻ വീഡിയോ കാണുക.

David John

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago