അവനില്ലാത്ത കന്യകാത്വം എനിക്കും ഇല്ല അത് പറഞ്ഞവൾ പൊട്ടിച്ചിരിച്ചു; സൈക്കോളജിസ്റ്റിന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു..!!

നിരവധി വിഷയങ്ങളെ കുറിച്ച് ശ്രദ്ധേയമായ കുറിപ്പുകൾ എഴുതി ശ്രദ്ധ നേടിയ ആൾ കല കൗണ്സിലിംഗ് സൈക്കോളിജിസ്റ്റു. ഇപ്പോഴിതാ കല എഴുതിയ പുതിയ കുറിപ്പ് ആണ് വൈറൽ ആകുന്നത്.

കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ

ഞാനും ഷിബുവും സൗഹൃദത്തിന്റെ പാരമ്യത്തിൽ പ്രണയമാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട രണ്ടുപേരായിരുന്നു. മനസ്സിലാക്കലുകൾ തെറ്റി പോയത് മറ്റുള്ളവരോട് മാത്രമല്ല ഞങ്ങളോട് തന്നെയും. ഇന്നത്തെ ഈ നിമിഷങ്ങൾക്കു തിരിച്ചറിയാം ജീവിതം വെച്ചു കളിക്കാൻ തീരുമാനിച്ച വാശിയുടെയും വൈരാഗ്യത്തിന്റെയും വിഡ്ഡിത്തത്തിന്റെ ആഴം. എതിർപ്പിന്റെ അങ്ങേയറ്റത് വിവാഹം നിശ്ചയിച്ചു എങ്കിലും പിന്നെ ആണ് ശെരിക്കും ഞാൻ വീട്ടുതടങ്കലിൽ ആയത്.

എങ്കിലും ഫോണിൽ കൂടി എട്ടു മാസത്തെ ആ ദിവസങ്ങളിൽ ഞാൻ അദ്ദേഹത്തെ മനസ്സിലാക്കാൻ ശ്രമിച്ചു. ആ കാലങ്ങൾ പ്രണയത്തിന്റെ ആയിരുന്നില്ല. സൗഹൃദത്തിന്
സ്നേഹത്തിന് എങ്ങനെ കൊടുമുടിയിൽ എത്താം എന്നതിന്റെ തിളച്ചു മാറിയൽ ആയിരുന്നു. പ്രണയ ചാപല്യം എന്നത് പുച്ഛത്തോടെ നോക്കുന്ന ഒരുവളും ലൈല മജുനുവിന്റെ പിൻതലമുറക്കാരനും ജീവിതം തുടങ്ങി. കൗമാരക്കാലഘട്ടം മുതൽ എന്റെ ഉള്ളിലെ പുരുഷൻ ഗൗരവക്കാരനും എന്നോട് മാത്രമായി സ്വകാര്യനിമിഷങ്ങളിൽ തമാശ പറയുന്ന ഒരുവനും ആയിരുന്നു.

ഷിബു ശാന്തനും നർമ്മരസങ്ങൾ ഉള്ള ഒരുവനും തികഞ്ഞ സ്‌ട്രോവേർഡ് നിരയിൽ പെട്ട ഒരാൾ ആയി മാറുന്നത് സന്തോഷത്തോടെ കണ്ടെങ്കിലും
ഞാൻ എന്റെ ഒരു തീരുമാനങ്ങളും മാറ്റാൻ ഒരുക്കമായിരുന്നില്ല. വ്യക്തിപരം എന്നത് എന്റെ ഏറ്റവും വിലപ്പെട്ട ഒന്നാണ് എന്നും. ചുരുക്കി കയ്യിൽ പിടിക്കാവുന്ന അടുത്ത ബന്ധങ്ങൾ. അവരോടല്ലാതെ സ്വകാര്യ സമയങ്ങൾ ചിലവിടാൻ ഒരുക്കമല്ലാത്ത എനിക്കു അപരിചിതങ്ങളായ ശബ്ദങ്ങളും തമാശകളും അരോചകം ആയിരുന്നു. ഇത് പുറമേ നിന്നൊരാൾക്കു നിസ്സാരമെന്നു തോന്നുമെങ്കിലും പ്രശ്നം ഗുരുതരമാണ്. രണ്ടു വ്യത്യസ്തത ദ്രുവങ്ങളിൽ ജീവിതം കൊണ്ട് പോകുക എന്നത് മാനസിക സംഘർഷത്തിന്റെ കൊടുമുടിയിൽ എത്തിക്കും ദമ്പതികളെ.

ഒരേ ക്ലാസ്സ്മുറിയിൽ പല തരം രീതിയിൽ പെട്ട കുഞ്ഞുങ്ങളെ മേയ്ക്കുന്ന ആട്ടിടയൻ പോലും സ്വന്തം ജീവിതം താളം തെറ്റാതെ നോക്കണമെന്നില്ല. ചാനൽ ചർച്ചയ്ക്കു വിളിക്കുമ്പോൾ നിനക്ക് അപരിചത്വം ഇല്ലേ? പകുതി ഈർഷ്യയിലും തമാശയിലും തുടങ്ങിയ ചോദ്യം ക്രമേണ ദേഷ്യം മാത്രമായി മാറി.

എന്തിനു ഇപ്പൊ ഇതിവിടെ കുറിയ്ക്കുന്നു എന്ന് ചോദിച്ചാൽ ഇനി മുന്നോട്ടില്ല വിവാഹം കഴിഞ്ഞാൽ പിരിയേണ്ടി വരും എന്ന് മനസ്സിലാക്കി കൊണ്ട് രണ്ടുപേരെന്റെ മുന്നില് എത്തി. അഞ്ചു വർഷത്തെ പരിചയത്തെ ശാരീരികവും മാനസികവുമായ ഇടപെടലിനെ എന്നവർ അടുത്ത കാലം വരെ തെറ്റിദ്ധരിച്ചു undefined ജീവിതം വെച്ചു കളിക്കേണ്ട. രണ്ടുപേരും ഒരേപോലെ പറഞ്ഞു. വീട്ടുകാർക്കു എതിർപ്പില്ല. ഞങ്ങളുടെ കണ്ടുപിടുത്തം ഉഗ്രൻ എന്നാണ്. പക്ഷെ ഞങ്ങൾ തിരിച്ചറിഞ്ഞു ഒത്തുപോകില്ല എന്ന്. കൂട്ടുകാർക്കു വേണ്ടി ഏത് അറ്റത്തും പോകുന്ന പെൺകുട്ടിയുടെ സൗഹൃദം ആണിന് ദഹിക്കുന്നില്ല. പബ്ലിക് ജീവിതം അവൾക്കു ഒഴിവാക്കാൻ താല്പര്യമില്ല. അതവന്റെ മുന്നിൽ കുറ്റമാണെങ്കിലും.

ജീവിതം ആസ്വദിക്കാൻ ഉള്ളതാണ് തീരുമാനം അവളുടേത്. എനിക്ക് അവളെയും മനസ്സിലാകും. ഞാൻ അവളല്ല എന്നിരുന്നാലും അവനെ എനിക്ക് പരിചയമുണ്ട്. ആദ്യം കാണുന്നു എങ്കിലും. ആ ചിന്തകൾ ഒഴിയാൻ പാടാണ്. എന്റെ എന്റേത് മാത്രമായ ഇടങ്ങളിൽ സംതൃപ്തി കണ്ടെത്തുന്ന അവന് വീർപ്പുമുട്ടൽ ഉണ്ടാകാൻ ഒന്നും തടസ്സമല്ല. മഴ നനഞ്ഞ ഒരാൾക്ക് മഴയെ പറ്റി കവിത എഴുതാൻ എളുപ്പം ആണെന്ന് ഓഷോ ഒരിക്കലേ പറഞ്ഞിട്ടുള്ളു.. ഞാൻ അത് പാലവുരി പറയും. എന്റെ കുറവുകളും തെറ്റുകളും തുറന്നു പറഞ്ഞാൽ മറ്റൊരാളുടെ ജീവിതം നന്നായി കൊണ്ട് പോകാൻ ഉതകും എങ്കിൽ. പരസ്പരം കൈകൊടുത്തു എന്റെ മുന്നിൽ ഇരുന്നവർ ഉറപ്പിച്ചു. വിവാഹം ജീവിതത്തിൽ തങ്ങൾ ഒത്തു പോകില്ല എന്ന്. അവനില്ലാത്ത കന്യകാത്വം എനിക്കും ഇല്ല. നിസ്സാരമായി പറഞ്ഞവൾ പൊട്ടിച്ചിരിച്ചു. ചെക്കന്റെ മുഖത്തു നാണം. എനിക്ക് ഔദ്യോഗിക ജീവിതത്തിൽ അതൊരു മനോഹരമായ നിമിഷവും.

David John

Recent Posts

അനുഷ്ക ഷെട്ടി- ക്രിഷ് ജാഗർലാമുഡി ചിത്രം ‘ ഘാട്ടി’ ഫസ്റ്റ് ലുക്ക് പുറത്ത്

ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…

20 mins ago

‘ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്’ എക്സ്ക്ലൂസീവ് പ്രിവ്യൂ കൊച്ചിയിൽ നടന്നു; ചിത്രത്തിനായി ഒത്തു ചേർന്ന് മലയാള സിനിമ

ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…

26 mins ago

രണ്ടാം വാരത്തിലും ലക്കിയായി ലക്കി ഭാസ്കർ ജൈത്രയാത്ര തുടരുന്നു; കേരളമെങ്ങും ദുൽഖറിനും നല്ല സിനിമകൾക്കുമൊപ്പം

രണ്ടാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടർന്ന് ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ ചിത്രം ലക്കി ഭാസ്കർ. ആദ്യ വാരത്തിലെ ഗംഭീര…

32 mins ago

വിഷ്ണു ഉണികൃഷ്ണൻ- ബിബിൻ ജോർജ് ചിത്രം “അപൂർവ പുത്രന്മാർ” ഫസ്റ്റ് ലുക്ക്

വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…

3 days ago

അജു വർഗീസ്, സൈജു കുറുപ്പ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന സ്താനാർത്തി ശ്രീക്കുട്ടൻ’ ടീസർ പുറത്ത്

അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…

3 days ago

തെലുങ്ക് പ്രേക്ഷകരുമായി ദൈവികമായ ബന്ധം; ലക്കി ഭാസ്‌കറിന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിൽ സംസാരിച്ച് ദുൽഖർ സൽമാൻ

വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…

3 days ago