മലയാളികൾക്ക് എക്കാലവും അഹങ്കരിക്കാവുന്ന കലാകാരികളിൽ ഒരാൾ ആണ് കെ എസ് ചിത്ര എന്ന മലയാളികളുടെ സ്വന്തം വാനമ്പാടി. മലയാളം തമിഴ് തെലുങ്ക് കന്നഡ, ഒറിയ ഹിന്ദി ബംഗാളി ആസാമീസ് തുളു തുടങ്ങിയ വിവിധ ഭാഷകളിലായി പതിനെണ്ണായിരത്തിൽ അധികം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകൾ അല്ലാതെയും പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാരവും വിവിധ സംസ്ഥാന സർക്കാരുകളുടെ പുരസ്കാരവും പല തവണ നേടിയിട്ടുണ്ട്. 2005-ൽ പത്മശ്രീ പുരസ്കാരവും ചിത്രക്ക് സമ്മാനിക്കപ്പെട്ടു.
ചിത്രയുടെ ഗാനങ്ങളിൽ കൂടി സന്തോഷിക്കുന്നവരും വേദനകൾ മറക്കുകയും ചെയ്യുന്നവർ നിരവധിയാണ്. എന്നാൽ ചിത്രക്ക് ഇന്നും തീരാവേദനയാണ് മകളുടെ വിയോഗം. എന്നാൽ അതിനെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ചിത്ര ഇപ്പോൾ. ഒട്ടേറെ സൗഭാഗ്യങ്ങൾ ചിത്രക്ക് വന്നെത്തി എങ്കിൽ കൂടിയും ഏറെ കാലത്തെ കാത്തിരിപ്പിന് ഒടുവിൽ ആണ് മകൾ പിറക്കുന്നത്. നന്ദനം എന്ന ചിത്രത്തിലെ കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ എന്ന ഗാനം പാടിയ ശേഷം ആയിരുന്നു ചിത്രക്ക് കുഞ്ഞു പിറന്നത്, അതുകൊണ്ട് തന്നെ മകൾക്ക് നന്ദന എന്നാണ് ചിത്ര പേര് നൽകിയത്.
ഏറെ കാത്തിരിപ്പിന് ശേഷം പിറന്ന മകൾ എന്നാൽ അധികം നാൾ ചിത്രക്ക് ഒപ്പം ഉണ്ടായില്ല. വിധി അവളെ ഈശ്വര സന്നിധിയിലേക്ക് തിരിച്ചു വിളിച്ചു, ഗുരുവായൂർ അപ്പന്റെ ഭക്തയായ ചിത്ര ഈശ്വര കൃപകൾ കൊണ്ട് ഇന്നും സങ്കടങ്ങൾ മറന്ന് ജീവിക്കുന്നത്. 2011 ലെ വിഷു നാളിൽ ആയിരുന്നു നന്ദനയുടെ വിയോഗം.
മകളുടെ ജനനത്തിലും വിയോഗത്തിലും ഒരുപാട് ദൈവികത ഒളിഞ്ഞു കിടപ്പുണ്ട് എന്നാണ് ചിത്ര പറയുന്നത് സത്യ സായി ബാബയുടെ കാണാൻ പോകുകയും തനിക്ക് കുഞ്ഞു പിറക്കാത്ത ദുഃഖം പറഞ്ഞപ്പോൾ അടുത്ത വട്ടം കാണാൻ എത്തുമ്പോൾ കുഞ്ഞും കൂടെ ഉണ്ടാവും എന്ന് അനുഗ്രഹിക്കുക ആയിരുന്നു അത് സത്യമായി മാറുകയും ചെയ്തു എന്നും ചിത്ര പറയുന്നു.
ജ്യോതിഷ പ്രകാരം നന്ദന ഈ ഭൂമിയിൽ നിന്ന് വിട പറഞ്ഞത് ഒരു ആത്മാവിനു ഭൂമിയിൽ നിന്ന് വിടപറയാവുന്ന ഏറ്റവും നല്ല സമയത്താണ്. 2011 ഏപ്രിൽ 14 ഉത്തരായനത്തിലെ വിഷു സംക്രാന്തി ഭഗവാൻ കൃഷ്ണൻ കടന്നു പോയ അതെ സമയം. അതേ മുഹൂർത്തം അതും ജല സമാധി. നന്ദനയ്ക്ക് മഞ്ചാടി ആൽബം വലിയ ഇഷ്ടമായിരുന്നു എന്നും ചിത്ര പറയുന്നു. അതു കണ്ടിരുന്നാൽ സമയം പോകുന്നത് അവൾ അറിയില്ല. അതുപോലെ തന്നെ ആ ദിവസം മഞ്ചാടി കണ്ടുകൊണ്ട് ഇരുന്നപ്പോൾ ആയിരുന്നു അവൾ സ്വിമ്മിങ് പൂളിൽ പോകാൻ തോന്നിയത് എന്താണ് കാരണം അറിയില്ല എന്നും എന്നാൽ അതിന് പിന്നിൽ ശക്തമായ എന്തോ ഒരു പ്രേരണ ഉണ്ട് എന്നും ചിത്ര വിശ്വസിക്കുന്നു.
മകളുടെ വിയോഗത്തിന് ശേഷം ഏറെ കാലം കാല രംഗത്ത് നിന്നും താൽക്കാലിക വിടവാങ്ങൽ നടത്തിയിരുന്നു ചിത്ര. എന്നാൽ തുടർന്ന് എല്ലാവരുടെയും ഏറെ കാലത്തെ കാത്തിരിപ്പിനും പ്രാർത്ഥനക്കും ശേഷമാണ് ചിത്ര വീണ്ടും ഗായികയായി തിരിച്ചെത്തിയത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…