വഴങ്ങി കൊടുത്ത ശേഷം അത് പറഞ്ഞു നടക്കുന്നത് മര്യാദയല്ല; സാഹചര്യം അതായിപ്പോയി എന്ന് പറഞ്ഞാൽ; മീര വാസുദേവ് പറയുന്നു..!!

183

തമിഴിലും ഹിന്ദിയും തെലുങ്കിലും എല്ലാം വേഷം ചെയ്താണ് തുടക്കം എങ്കിലും തന്മാത്ര എന്ന ബ്ലെസ്സി സംവിധാനം ചെയ്തു മോഹൻലാലിന്റെ നായികയായി എത്തിയതോടെയാണ് മീര വാസുദേവ് എന്ന അഭിനയേത്രി ശ്രദ്ധ നേടുന്നത്. 2005 ൽ ആണ് തന്മാത്ര പുറത്തിറങ്ങുന്നത്.

സൽമാൻ ഖാൻ നായകനായി അഭിനയിച്ച ജാനാം സംജാ കരോ എന്ന ചിത്രത്തിൽ ഒരു ബാലതാരമായി അഭിനയിച്ചു പ്രസിദ്ധി നേടിയിരുന്നു. ശാലീനത തുളുമ്പുന്ന കഥാപാത്രങ്ങൾക്ക് ഒപ്പം തന്നെ ബോൾഡ് ആയ വേഷങ്ങളും താരം ചെയ്തിട്ടുണ്ട്. മീ ടൂ വിവാദങ്ങളാൽ ഏറെ കൊടുമ്പിരി കൊണ്ട ഇന്ത്യൻ സിനിമാലോകത്തിൽ തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ് മീര.

തന്റെ മാതാപിതാക്കൾ തന്നെ ബോൾഡ് ആയി തന്നെയാണ് വളർത്തിയിരുന്നത് എന്നാണ് താരം പറയുന്നത്. മീര വാസുദേവ് പറയുന്നത് ഇങ്ങനെ,

സ്വന്തം നിലപാടില്‍ ഉറച്ച്‌ നിന്നാല്‍ ആരും ആരെയും ചൂഷണം ചെയ്യില്ല. എന്നെ സംബന്ധിച്ച്‌ ഞാന്‍ ബോള്‍ഡായി സംസാരിക്കും. വീട്ടുകാര്‍ അങ്ങനെയാണെന്നെ വളര്‍ത്തിയത്. ആരെങ്കിലും അപമാനിക്കാന്‍ ശ്രമിച്ചാല്‍ ഞാന്‍ പ്രതികരിക്കുകയും ചെയ്യും.

അതുകൊണ്ട് തന്നെ ഈ പറഞ്ഞ തരത്തിലുള്ള യാതൊരു ലൈംഗിക പീഡനാനുഭവങ്ങളൊന്നും എനിക്കുണ്ടായിട്ടില്ല. വഴങ്ങിക്കൊടുത്ത ശേഷം അതുപറഞ്ഞു നടക്കുന്നത് മര്യാദയല്ല. സാഹചര്യമതായിരുന്നു എന്ന് പറഞ്ഞിട്ടും കാര്യമില്ല. പറയാതിരിക്കുന്നതാണ് മാന്യത.

സിനിമയില്‍ ഗ്ലാമറസായി അഭിനയിക്കാന്‍ സമ്മതിച്ചതിനുശേഷം നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് എന്നൊക്കെ പറയുന്നതില്‍ അര്‍ത്ഥമില്ല. എനിക്കത് പറ്റില്ല. മറ്റാരെയെങ്കിലും വിളിച്ച്‌ അഭിനയിപ്പിച്ചോളൂ എന്ന് പറയണം.

You might also like