പതിമൂന്ന് വർഷം കാത്തിരുന്നു ലഭിച്ച മുത്ത് ഇനിയില്ല, ആ നൊന്ത് പ്രസവിച്ച പെറ്റമ്മയുടെ വയർ എങ്ങനെ ഈ വേദന സഹിക്കും. ആറ്റുനോറ്റ് ഉണ്ടായ മിഹിസിൽ (3) ഇനി ഇല്ല എന്നുള്ള വിവരം.
സാരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ ആണ് മുനീറ, പുത്തുമലയിൽ ഉണ്ടായ ഉരുൾ പൊട്ടലിൽ ആണ് സംഭവം ഉണ്ടാകുന്നത്, സാരമായ പരിക്കുകൾ ഉള്ള മുനീറ വിംസ് ആശുപത്രിയിൽ ചികിത്സയിൽ ഉള്ളപ്പോൾ മകനെ മണ്ണും വെള്ളവും കൊണ്ടുപോയി.
മകന് കുഴപ്പം ഒന്നും ഇല്ല എന്നാണ് ഭർത്താവ് ഷൗക്കത്ത് വേദനകൾ കടിച്ചമർത്തി ഭാര്യക്ക് മുന്നിൽ പറഞ്ഞുകൊണ്ടിരിക്കുന്നത്.
ബുധനാഴ്ച വൈകിട്ട് ചെറിയ തോതിൽ ഉരുൾ പൊട്ടി ഇരുന്നു എങ്കിൽ കൂടിയും മുനീറയുടെ വീടിന് സമീപത്ത് ഉള്ള തോട്ടിൽ ശക്തിയാർജിച്ചു വരുന്നതെ ഉണ്ടായിരുന്നുള്ളൂ, എന്നാൽ മല മുകളിൽ ഉരുൾ പൊട്ടൽ ഉണ്ടായതോടെ തോട്ടിലെ വെള്ളത്തിന്റെ ശക്തി കൂടി വന്നു, ഇനിയും ഉയർന്നാൽ മകനെയും എടുത്ത് ഓടാം എന്നായിരുന്നു മുനീറ തീരുമാനിച്ചിരുന്നത്, എന്നാൽ മല ഒന്നാകെ ഒളിച്ചു എത്തുക ആയിരുന്നു, ആ ഭാഗത്ത് ഉള്ള വീടുകൾ മുഴുവൻ അതിന് അടിയിൽ ആയി.
ഷൗക്കത്തിനും മുനീറക്കും ഒരു ചക്കട ഉണ്ട്, ഇവിടെ ചായ കുടിച്ച് ഇരിക്കുമ്പോൾ ആണ് മകൻ ഉറക്കം വരുന്നു എന്ന് പറയുന്നത്, ഉമ്മ എന്നെ കെട്ടിപ്പിടിച്ചു കിടക്കോ ഉറങ്ങാൻ പറ്റുന്നില്ല എന്നായിരുന്നു മകൻ ആ ഉമ്മയോട് പറഞ്ഞത്, ആ വാക്കുകൾ അവസാനത്തേത് ആയെന്ന് ആ അമ്മക്ക് അറിയില്ല.
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…