ഇതൊന്നും നമ്മൾ പോകുമ്പോൾ കൊണ്ടുപോകില്ലല്ലോ; ദുരിതബാധിതർക്ക് വസ്ത്രങ്ങൾ നൽകി നൗഷാദ്, വൻകിട മുതലാളിമാർ ചെയ്യാത്തത്..!!
കേരളം കനത്ത മഴയിൽ ദുരിതം പെറുമ്പോൾ, കേരളം വീണ്ടും ഒറ്റക്കെട്ടായി മഴയെയും മഴ ദുരിതങ്ങളെയും നേരിടാൻ ഒരുങ്ങി ഇറങ്ങുമ്പോൾ ആവേശം ആകുന്നത് ദേ ഇതുപോലെ ഉള്ള ആളുകൾ ആണ്.
എറണാകുളം ബ്രോഡ് വെയിൽ വഴിയരികിൽ വസ്ത്രം വിൽക്കുന്ന നൗഷാദ് എന്ന ആൾ ആണ് തന്റെ കടയിൽ പെരുന്നാൾ ഓണം സ്റ്റോക്ക് ആയി എത്തിയ വസ്ത്രങ്ങൾ മുഴുവൻ ദുരിത ബാധിതർക്ക് ആയി നൽകിയത്.