നിങ്ങളുടെ നഷ്ടത്തിൽ ഞാനും പങ്കാളിയാകുന്നു; നൗഷാദിന് 50000 രൂപ നൽകുമെന്ന് തമ്പി ആന്റണി..!!

60

പെരുന്നാൾ, ഓണം സമയത്ത് വിൽക്കാൻ വെച്ചിരുന്ന വസ്ത്രങ്ങൾ ആണ് ദുരിതാശ്വാസ ക്യാമ്പിലേക്ക് നൽകാൻ ഒരു മടിയും ഇല്ലാതെ തയ്യാറായ ആൾ ആണ് എറണാകുളം ബ്രോഡ് വെയിൽ വഴി കച്ചവടം നടത്തുന്ന നൗഷാദ്. വിലയോ, മറ്റ് ലാഭങ്ങളോ ഒന്നും നോക്കാതെയാണ് നൗഷാദ് താൻ വിൽപ്പന എത്തിച്ചിരുന്ന തുണിത്തരങ്ങൾ മുഴുവൻ ചാക്കി ആക്കി കൊടുത്തയച്ചത്. ഇന്നലെ മുതൽ സാമൂഹിക മാധ്യമത്തിൽ നൗഷാദിന് നന്ദി അറിയിച്ചുള്ള പോസ്റ്റുകൾ ആണ്.

നൗഷാദിന് പ്രശംസിക്കുന്നതിന് ഒപ്പം അയാളുടെ നഷ്ടത്തിൽ താനും പങ്കുചേരുമെന്ന വാഗ്ദാനവുമായി നിർമാതാവ് തമ്പി ആന്റണി എത്തിയത്.

തമ്പി ആന്റണി സാമൂഹിക മാധ്യമത്തിൽ കുറിച്ചത് ഇങ്ങനെ,

നൗഷാദ്, നൗഷാദ്, നിങ്ങളുടെ വിശാല മനസ്സിന് ഏതു കഠിനഹൃദയനും പ്രചോദനമേകുന്ന ഹൃദയ വിശാലതക്ക് സാഷ്ടാംഗ പ്രണാമം. നിങ്ങൾക്കുണ്ടായ നഷ്ടത്തിൽ നിന്നും അമ്പതിനായിരം രൂപ പങ്കിടാമെന്ന് ഞാൻ ഉറപ്പുനൽകുന്നു.

വയനാട്, മലപ്പുറം മേഖലയിലേക്ക് വസ്ത്രങ്ങൾ കൊടുക്കുന്നതിനായി വാങ്ങാൻ എത്തിയ രാജേഷ് ശർമയെയും സംഘത്തെയും കണ്ട നൗഷാദ് തന്റെ വസ്ത്രങ്ങൾ വെച്ചിരുന്ന ഗോ ഡൗണിലേക്ക് കൂട്ടികൊണ്ടു പോകുകയും വസ്ത്രങ്ങൾ ആവശ്യത്തിൽ അധികം സൗജന്യമായി നൽകുകയും ആയിരുന്നു. ഈ വീഡിയോ വൈറൽ ആയതോടെ നിരവധി ആളുകൾ കടയിൽ എത്തി, ഇവർക്ക് എല്ലാം വസ്ത്രങ്ങൾ നൽകുക ആയിരുന്നു നൗഷാദ്.

നൗഷാദിന് പണം കൈമാറുന്നതിനായി ബാങ്ക് അക്കൗണ്ട് സംഘടിപ്പിച്ച് താൻ കഴിയുമെങ്കിൽ ഉത്തമം ആയിരിക്കുമെന്നും തമ്പി ആന്റണി പറയുന്നു.

You might also like