കാലം ഇവരെ വാഴ്ത്തുമോ ഇല്ലയോ എന്നറിയില്ല എന്നാൽ ഇവരാണ് മഴ കേരളത്തിൽ ദുരിതം വിതക്കുമ്പോഴും നമ്മുടെ ഓരോരുത്തരുടെയും ഊർജം ആകുന്നത്.
ചാലിയാർ കരകവിഞ്ഞു ഒഴുകിയതോടെയാണ് ലിലുവും അച്ഛനും അമ്മയും ദുരിതാശ്വാസ ക്യാമ്പിൽ എത്തിയത്, കനത്ത മഴ പെയ്യുമ്പോൾ ക്യാമ്പിൽ ഇരിക്കാതെ ദുരിതം അനുഭവിക്കുന്നവരെ രക്ഷിക്കാൻ ഇരുമെയ്യുമായി ലിലുവും ഇറങ്ങി, എന്നാൽ ആ പോക്കിൽ ലിലുവിന് നഷ്ടമായത് സ്വന്തം ജീവൻ തന്നെ ആയിരുന്നു, അദ്ദേഹത്തിന്റെ അച്ഛനും അമ്മക്കും നഷ്ടമായത് അവരുടെ ജീവന്റെ ജീവനും.
രണ്ട് തോണിയിൽ ആണ് ലിലുവും കൂട്ടരും രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്, രണ്ട് തോണികളും തിരിച്ചു പോരുമ്പോൾ എല്ലാവരും തോണിയിൽ ഉണ്ടാകും എന്നാണ് കരുതിയത്, എന്നാൽ അവിടെ തിരിച്ചു എത്തിയപ്പോൾ ആണ് അറിഞ്ഞത് ലിലു ഇല്ല എന്നുള്ളത്.
തുടർന്ന് വീണ്ടും അഗ്നിശമന സേന അടക്കം ഉള്ളവർ നടത്തിയ തിരച്ചിലിൽ ആണ് ലിവുവിന്റെ മൃത്യു ശരീരം കണ്ടെത്തിയത്.
കേരളം ദുരിതക്കയത്തിൽ ഇറങ്ങി നിൽക്കുമ്പോൾ ഒരു സഹായം ചോദിക്കുമ്പോൾ മുഖം തിരിക്കുന്നവർ കുറയായിരിക്കും, എന്നാലും വൻകിട സ്ഥാപനങ്ങൾ പണം വാങ്ങി തന്നെ അവരുടെ സാധന സാമഗ്രികൾ വിൽക്കുന്നതിന് ഇടയിൽ ആണ് ഒരു രൂപ പോലും വാങ്ങാതെയാണ് എറണാകുളം ബ്രോഡ് വെയിൽ കച്ചവടം നടത്തുന്ന നൗഷാദ് തന്റെ കടയിൽ ഓണം ബക്രീദ് കച്ചവടത്തിനായി കൊണ്ടുവന്ന മുഴുവൻ വസ്ത്രങ്ങളും ദുരിതാശ്വാസ ക്യാമ്പിലേക്ക് നൽകിയത്.
മലയാളികൾ ഇങ്ങനെയാണ്, ഞങ്ങൾ പോരാളികൾ തന്നെയാണ്, ജാതിയും മതവും നിറവും ഒന്നും നോക്കാതെ ഒന്നായി നിൽക്കും, ഒറ്റകെട്ടായി ഏത് ദുരിതത്തെയും കീഴടക്കും.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…