പ്രളയ ദുരിതത്തിൽ കയരകയറാൻ കേരളം ഒന്നാകെ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്, എന്നാലും ഉരുൾ പൊട്ടി മണ്ണിന് അടിയിൽ ആയ ഒറ്റവധി ആളുകളെ പുത്തുമലയിൽ കണ്ടെത്താൻ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. ഓരോ മനുഷ്യനെയും മണ്ണുകൾ നീക്കി പുറത്തെടുക്കുമ്പോൾ ചിലപ്പോൾ അതെല്ലാം വസ്ത്രങ്ങൾ ഇല്ലാതെ ആയിരിക്കും, അല്ലെങ്കിൽ ജീർണ്ണിച്ച നിലയിൽ.
‘രണ്ടു കൈകൊണ്ടും തൊഴുത്താലും മതിയാവില്ല ഈ കുട്ട്യോളെയൊക്കെ’ ദിവസങ്ങളായി രക്ഷാ പ്രവരത്തനം കണ്ടുകൊണ്ടിരിക്കുന്ന തമ്പുരാട്ടിക്കല്ലിലെ ചന്ദ്രൻ എന്നയാൾ പറഞ്ഞത് ഇപ്രകാരമായിരുന്നു. അതിന് കാരണവും ഉണ്ട്.
ചിലത് ജീർണ്ണിച്ച നിലയിൽ, മറ്റു ചിലത് വസ്ത്രങ്ങൾ ഇല്ലാതെ. മണ്ണിനടിയിൽ നിന്ന് മൃതദേഹങ്ങൾ എടുക്കുമ്പോൾ ഇങ്ങനെ ഒക്കെ ആയിരുന്നു പലതിന്റെയും അവസ്ഥ.
എന്നാൽ ഇതൊന്നും വകവെക്കാതെ രക്ഷാപ്രവർത്തനം ഊർജ്ജസ്വലമായി നടക്കുകയാണ്. ഒരു മടിയും ഇല്ലാതെ, അവസാനത്തെ ആളെയും കണ്ടെത്താൻ.
ജീർണ്ണിച്ച മൃതദേഹങ്ങൾ കാണുമ്പോൾ ഈ ദുരിതാശ്വാസ പ്രവർത്തകർക്ക് തോന്നുന്നത് അറപ്പും വെറുപ്പും അല്ല. മറിച്ച് പൊഴിയുന്നത് കണ്ണുനീരാണ്. തകർന്ന മനസോടെയാണ് അവർ ഓരോന്നും കാണുന്നതും.
ഇതെല്ലാം ഉള്ളിൽ അടക്കി ആ മൃതദേഹം പുറത്തെത്തിക്കും. വസ്ത്രങ്ങൾ ഇല്ലാതെ മൃതദേഹം ലഭിക്കുമ്പോൾ കണ്ട് നിൽക്കുകയല്ല ചെയ്യുന്നത്, മറിച്ച് ഉടുമുണ്ട് അഴിച്ച് പുതപ്പിച്ച് ആദരവ് നൽകുകയാണ് ചെയ്യുന്നത്.
നോക്കി നിൽക്കുന്നവരുടെ നെഞ്ച് പിളർക്കുന്ന കാഴ്ചയായിരുന്നു ഇതെല്ലാം. കവളപ്പാറയിലും കോട്ടക്കുന്നിലുമൊക്കെ ഇപ്പോഴും രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടേയിരിക്കുകയാണ്. ദിവസങ്ങൾക്ക് ഉള്ളിൽ നിരവധി മൃതദേഹങ്ങൾ കണ്ടെത്തി കഴിഞ്ഞു.
കുറേ യുവാക്കൾ, ചെറുപ്പക്കാർ രാവിലെ തന്നെ ഇറങ്ങും ഇതുവരെ കാണാത്ത രക്ത ബന്ധം പോലും ഇല്ലാത്ത തങ്ങളുടെ കൂടിപ്പിറപ്പുകൾക്ക് വേണ്ടി, ഇത് ആരും വിളിക്കാതെ തന്നെയാണ് ഇറങ്ങുന്നത്.
തങ്ങളുടെ ജോലിയിൽ നിന്ന് ലീവെടുത്തിട്ടാണ് ഈ മഹത്തായ സേവനം. മണ്ണിനടിയിൽ കിടക്കുന്നത് അവരുടെ ആരുമല്ല, ഇതിന് മുമ്പ് കണ്ടതും ഇല്ല, കവളപ്പാറ എന്ന് കേൾക്കുന്നത് തന്നെ ഇത് ആദ്യമാണെന്നാണ് ഇവരിൽ പലരും പറയുന്നത്. പക്ഷേ ജാവാൻ പണയം വെച്ച് ഇറങ്ങുന്നതിന് കാരണം ഒന്നേയുള്ളൂ, ഈ മണ്ണിന് അടിയിൽ ഉള്ളവരും തങ്ങളുടെ സഹജീവികൾ.
രാവും പകലുമില്ലാതെ നിക്കാതെ പെയ്യുന്ന ആ ചെളിയിലും മണ്ണിലും ആ യുവാക്കൾ എല്ലാം മറന്ന്, കൃത്യമായി ഭക്ഷണം പോലും കഴിക്കാതെയാണ് പണിയെടുക്കുന്നത്.
ഓരോനിമിഷവും എവിടെനിന്നെങ്കിലും ഒരു നിശ്വാസം, ഒരു ശബ്ദം അവർ പ്രതീക്ഷിച്ചു കൊണ്ടാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
ദിവസങ്ങൾ കഴിയുംതോറും ആ പ്രതീക്ഷയാണ് മങ്ങിയത്. ഇനി തിരയേണ്ടത് ശ്വാസം നിലച്ച മൃതദേഹങ്ങൾക്ക് വേണ്ടി മാത്രം. കണ്ടെടുക്കുന്ന ഓരോ മൃതദേഹവും വളരെ സൂക്ഷ്മതയോടെ കഴുകി, പരിക്കേൽക്കാതെ പൊതിഞ്ഞ് അവർ എത്തേണ്ടിടത്ത് എത്തിക്കുകയും ചെയിതു. കൃത്യമായി ഭക്ഷണമില്ല, വിശ്രമമില്ല, ഉറക്കമില്ല, പക്ഷേ, അതൊന്നും അവരെ അലട്ടിയിരുന്നില്ല. ഈ ഒരുപറ്റം യുവാക്കൾക്ക് നിറഞ്ഞ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…