പ്രായം ഇരുപത് കഴിഞ്ഞാൽ പെൺകുട്ടികൾ ഏറ്റവും കൂടുതൽ നേരിടുന്ന ചോദ്യം എന്താ കല്യാണം ഒന്നും ഇതുവരെ ആയില്ലേ എന്നാണ്. വിദ്യാഭ്യാസം കഴിഞ്ഞാൽ പെൺകുട്ടികളെ വിവാഹം കഴിച്ചു അയക്കാൻ വീട്ടുകാരും തിരക്ക് കൂട്ടും. ഒരു പെണ്ണിനെ വിവാഹം കഴിപ്പിച്ചു അയക്കാൻ കടമ്പകൾ ഏറെയാണ്. സ്ത്രീധനം അടക്കം പലതാണ് കാര്യങ്ങൾ.
എന്നാൽ ഇപ്പോൾ കാലത്തിനു വന്ന മാറ്റങ്ങൾ അനുസരിച്ചു വിവാഹ പ്രായം 22 മുതൽ 24 വരെയൊക്കെ ആയിട്ടുണ്ട്. എന്നാൽ വിഹാഹം സ്വന്തമായി ഒരു ജോലി നേടിയതിന് ശേഷം വേണം എന്നാണ് ഇന്നത്തെ സ്ത്രീകളിൽ ഏറെയും ആഗ്രഹിക്കുന്നത്. വിവാഹത്തിന് മുന്നേ ജോലി നേടിയാൽ തന്റെ ആഗ്രഹങ്ങൾ ഇഷ്ടങ്ങൾക്ക് എല്ലാം ഭർത്താവിന് മുന്നിൽ കൈകാണിക്കേണ്ട ആവശ്യം ഇല്ലാതെ ജീവിക്കാൻ യുവതികൾ ആഗ്രഹിച്ചു പോകുന്നു.
എന്തിനും ഏതിനും ഭർത്താവിനോട് ചോദിക്കേണ്ട അനുവാദം വാങ്ങേണ്ടിവരുന്ന അവസ്ഥയാണ് ചെറിയ പ്രായത്തിൽ ഉള്ള വിവാഹത്തിന്റെ യഥാർത്ഥ പ്രശ്നങ്ങളിൽ ഒന്ന്. എന്നാൽ വിവാഹം മുപ്പതിൽ എത്തുമ്പോൾ ഭർത്താവിൽ നിന്നും ഉള്ള മാനസിക അടിമത്വം ഒരു പരിധിവരെ ഒഴുവാക്കുകയാണ്.
ജോലിയും സമ്പാദ്യവും എല്ലാം ഒഴുവാക്കി നിർത്തിയാലും പക്വത എന്നത് മുപ്പതിൽ എത്തുമ്പോൾ കൂടുതൽ ആയിരിക്കും. താൻ എന്താണ് എന്നുള്ള അറിവ് കൂടുതൽ ആയിരിക്കും. അതുപോലെ തന്നെ ചെറുപ്രായത്തിൽ ജോലി നേടിയ ശേഷം ആണ് വിവാഹം എങ്കിൽ കൂടിയും ഭർത്താവിന്റെ അനുവാദം ഇല്ലാതെ പണം ചിലവഴിക്കാൻ കഴിയാത്ത അവസ്ഥ നിരവധി യുവതികൾ നേരിടുന്നുണ്ട്.
എന്നാൽ മുപ്പതിൽ എത്തുമ്പോൾ കൂടുതൽ പക്വത വെക്കുന്നതോടെ പണവും കാര്യാകാര്യങ്ങളും എങ്ങനെ നടപ്പിലാക്കണം എന്ന് കൃത്യത കൈവരിക്കാൻ സാധിക്കും. പ്രായം 20 ലും 24 ലും ഒക്കെ സ്ത്രീകൾക്ക് അടക്കം ക്ഷമാശീലം വളരെ കുറവ് ആയിരിക്കും. എന്നാൽ ജീവിതത്തിൽ നിരവധി വിജയ പരാജയങ്ങൾ കണ്ടെത്തി അതിനു സൊലൂഷൻ കണ്ടെത്തി മുപ്പതിലേക്ക് എത്തുന്നതോടെ കൂടുതൽ പക്വതയും കൈവരിക്കാൻ സാധിക്കും.
എന്നാൽ ഇതൊക്കെ തന്നെ ആണെങ്കിൽ കൂടിയും ഏറ്റവും ശ്രദ്ധിക്കേണ്ട ഒന്ന്. ഗർഭധാരണം തന്നെയാണ്. പ്രായം മുപ്പത് എന്ന് പറയുമ്പോൾ ഗർഭിണികൾക്ക് ആശങ്ക തോന്നേണ്ട പ്രായമല്ല. മുപ്പതിന്റെ മധ്യഭാഗം വരെ ഗർഭിണി ആകുന്നതിന് യാതൊരു വിധ പ്രശ്നങ്ങളും ഇല്ല എന്നാൽ 35 ൽ കൂടുതൽ വൈകുന്നത് നല്ലതല്ല. മുപ്പത്തിയഞ്ചിൽ അമ്മ ആകാൻ ശ്രമിക്കണം. ഒരിക്കലും 40 കഴിയാനും പാടില്ല.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…