ആസിഫ് അലിയുടെ മോന്ത പിടിച്ചു നിലത്തിട്ട് നാല് ഉര ഉരയുരക്കാൻ തോന്നിയിട്ടുണ്ട്; സംഭവം ഇങ്ങനെ..!!
മലയാള സിനിമയിൽ യുവ താരങ്ങളിൽ ഏറെ പ്രതിഭ തെളിയിച്ചിട്ടുള്ള നടൻ ആണ് ആസിഫ് അലി. 23 വയസിൽ ശ്യാമപ്രസാദ് സംവിധാനം ചെയ്ത റിതു എന്ന ചിത്രത്തിൽ കൂടിയാണ് ആസിഫ് അഭിനയ ലോകത്തേക്ക് എത്തുന്നത്. ട്രാഫിക്ക്, സോൾട്ട് ആൻഡ് പെപ്പെർ എന്നീ ചിത്രങ്ങളിൽ കൂടി ശ്രദ്ധ നേടിയ താരം, പാർവതി പ്രധാന വേഷത്തിൽ എത്തിയ ഉയരെ എന്ന ചിത്രത്തിലെ നെഗറ്റീവ് കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ ആസിഫ് അലിയെ കുറിച്ച് യുവാവ് എഴുതിയ കുറിപ്പ് ആണ് വിരൽ ആകുന്നത്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ,
ആസിഫ് അലിയുടെ മോന്ത പിടിച്ച് നിലത്തിട്ട് നാല് ഉര ഉരയ്ക്കാൻ തോന്നിയിട്ടുണ്ട്.
കാണുന്നത് സിനിമയാണെന്ന് സ്വയം ഓർമ്മിപ്പിച്ചെങ്കിൽക്കൂടി. ഉയരെ സിനിമയിൽ ആസിഫ് അവതരിപ്പിച്ച ഗോവിന്ദിന്റെ പ്രകടനം കണ്ടോണ്ടിരുന്നപ്പൊ അപ്പൊ ആസിഫ് മുന്നിൽ വന്നിരുന്നെങ്കിൽ സത്യത്തിൽ ദേഷ്യം തോന്നിയേനെ.
അത്രത്തോളം കൺവിൻസിങ്ങായാണ് ഒരാളുടെ സ്വപ്നം തകർത്ത് ജീവിതം തകർക്കാൻ ശ്രമിച്ച് ടോക്സിക് മസ്കുലിനിറ്റിയുടെയും സ്വാർത്ഥതയുടെയും അങ്ങേയറ്റമായ ഗോവിന്ദിനെ ആസിഫ് അവതരിപ്പിച്ചത്.
ഒരുതരത്തിലും ഗോവിന്ദിനെ ന്യായീകരിക്കാൻ കഴിയാത്തതുകൊണ്ട് ഉയരെയുടെ പ്രമോഷൻ വർക്കുകളിൽ നിന്ന് ഒഴിഞ്ഞുനിന്നിരുന്നെന്ന്.
അതിലും ഒരു പടികൂടി കടന്ന് ഒരു സമയത്ത്, അത്രത്തോളം വരില്ലെങ്കിലും ഉള്ളിൽ ഒരു അര ഗോവിന്ദുണ്ടായിരുന്നെന്ന് തിരുത്തുകയാണെന്ന് പറഞ്ഞ ആർജ്ജവത്തിനെ അഭിനന്ദിക്കാതെ തരമില്ല.
താരപരിവേഷം നോക്കാതെ ഗോവിന്ദിനെ അവതരിപ്പിക്കാനെടുത്ത അത്രയും എഫർട്ട് വേണം അങ്ങനെയുള്ള തീരുമാനങ്ങൾക്കും ബഹുമാനം കൂടുന്നതേയുള്ളൂ
ആസിഫ് അലി
ആസിഫ് അലിയുടെ മോന്ത പിടിച്ച് നിലത്തിട്ട് നാല് ഉര ഉരയ്ക്കാൻ തോന്നിയിട്ടുണ്ട്. കാണുന്നത് സിനിമയാണെന്ന് സ്വയം…
Posted by Nelson Joseph on Friday, 13 September 2019