മലയാളത്തിലെ ശ്രദ്ധേയായ ഒരു ചലച്ചിത്രപിന്നണിഗായികയാണ് സിതാര കൃഷ്ണകുമാർ. ടെലിവിഷൻ ചാനലുകളിലെ സംഗീത പരിപാടികളിലൂടെയും റിയാലിറ്റിഷോകളിലൂടെയുമാണ് ചലച്ചിത്രപിന്നണി രംഗത്തെത്തുന്നത്.
കൈരളി ടിവിയിലെ ഗന്ധർവ്വ സംഗീതം ഏഷ്യാനെറ്റ് ചാനലിലെ സപ്തസ്വരങ്ങൾ തുടങ്ങിവയിൽ മികച്ച ഗായികയായി തിരഞ്ഞെടുക്കപ്പെട്ട സിതാര മികച്ച ഗായിക ആണെങ്കിൽ കൂടിയും ശ്രദ്ധ നേടിയത് ഫ്‌ളവേഴ്‌സ് ചാനലിൽ കുട്ടി ഗായകർക്ക് വിധികർത്താവായി എത്തിയതിൽ കൂടി ആയിരുന്നു. ടോപ് സിങ്ങർ എന്ന റിയാലിറ്റി ഷോയിൽ താരം വിധി കർത്താവായി എത്തിയതോടെ വലിയ ആരാധക കൂട്ടം തന്നെ സിതാരക്ക് ലഭിച്ചു. കുരുന്നുകൾക്ക് ഒപ്പം ചിരിച്ചും പാടിയുമെല്ലാം കുട്ടികളുടെ സ്വന്തം സിതാര ആന്റി ആയി നിന്നപ്പോൾ ഇപ്പോൾ കുറച്ചു കാലമായി താരത്തെ ടോപ് സിംഗറിൽ കാണാൻ ഇല്ല.
ഷോയിൽ നിന്നും പുറത്താക്കിയത് ആണോ എന്നുള്ള ചോദ്യങ്ങൾ ഉയരുമ്പോൾ അതിനുള്ള വ്യക്തമായ മറുപടിയുമായി താരം തന്നെ രംഗത്തേക്ക് വന്നിരിക്കുകയാണ്. തന്നെ ആരും പുറത്താക്കിയത് അല്ല. താൻ തുടങ്ങിയ ഒരു ബ്രാൻഡ് ഉണ്ട്. അതിനുവേണ്ടി തനിക്ക് ഒപ്പം നിന്ന ഒരു കൂട്ടം മ്യൂസിഷ്യൻസ് ഉണ്ട്. അവർക്ക് ഒപ്പം താൻ നിൽക്കേണ്ട സമയമായി.
അതിനുവേണ്ടി ഉള്ള യാത്രകൾ ഉണ്ട്. പ്രൊജക്റ്റ് മലബാറിക്കൽസ് തന്റെ ഡ്രീം പ്രൊജക്റ്റ് ആണ്. അവര്‍ക്കൊപ്പം താനും വേണ്ടതാണ്. അതൊരു ലോംഗ് ടേം പ്രൊജക്റ്റാണ്. യാത്രകളും വേണ്ടി വരുന്നുണ്ട്. അതിനാല്‍ ടോപ് സിംഗറില്‍ കൃത്യമായി എത്താനാവുന്നുണ്ടായിരുന്നില്ല. ഇത് തനിക്കും ബുദ്ധിമുട്ടായി തോന്നിയപ്പോഴാണ് പരിപാടിയില്‍ നിന്നും മാറിയതെന്ന് സിതാര പറയുന്നു.
ഇതിനിടയില്‍ തന്റെ പ്രാക്ടീസും മുടങ്ങുന്ന അവസ്ഥയായിരുന്നു. ഇതൊക്കെ കൊണ്ടാണ് താന്‍ ടോംപ് സിംഗറില്‍ നിന്നും മാറിയതെന്ന് സിതാര പറയുന്നു. ഇനി വരുമോ എന്നുള്ളതിന് വരാനും വരാതെ ഇരിക്കാനും സാധ്യതയും ഉണ്ട് എന്നാണ് സിതാര പറയുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…