കാലങ്ങൾ മാറുന്നതിനു അനുസരിച്ച് ആളുകളുടെ ചിന്താഗതിയിലും മാറ്റങ്ങൾ വരുകയാണ് എന്നാണ് ഡോക്ടർ ഷിനു ശ്യാമളൻ പറയുന്നത്. കുട്ടികൾ വേണ്ട എന്നുള്ള കാലഘട്ടത്തിൽ ആണ് നമ്മൾ ഇപ്പോൾ ഉള്ളത് എന്നും ഡോക്ടർ പറയുന്നു. കുറുപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ,
രണ്ടു കുട്ടികളിലേക്ക് കുടുംബങ്ങൾ ചുരുങ്ങിയ കാലത്തിൽ നിന്ന് ഒരു കുട്ടിയിലേക്കുള്ള ദൂരം അധികമായിരുന്നില്ല. കുട്ടികളെ വേണ്ട എന്നു തീരുമാനിക്കുന്ന ഒരു വിഭാഗം കൂടി വരുന്ന കാലവും വിദൂരമല്ല. അത് ഇപ്പോഴേ തുടങ്ങി കഴിഞ്ഞിരിക്കുന്നു. ആരുടെയും തെറ്റല്ല. സമൂഹ്യസാമ്പത്തിക സാഹചര്യങ്ങൾ ഒരു കാരണമാണ്.
കുട്ടികളെ “നോക്കാൻ” ഒരു ബുദ്ധിമുട്ടും പണ്ടിലായിരുന്നു എന്നത് പകൽ പോലെ സത്യം. അണുകുടുംബവും പണ്ടില്ലായിരുന്നു. കുട്ടികളുണ്ടാകുന്നു എന്നത് സമൂഹത്തിൽ ഒരു വിഭാഗം ആളുകൾക്ക് പേടിസ്വപ്നമാണോ? ആഗ്രമുണ്ടായിട്ടും സാഹചര്യമോർത്തു വേണ്ട എന്നുവെയ്ക്കുന്ന മറ്റു ചിലർ. അതുമല്ലെങ്കിൽ ഒരെണ്ണമെങ്കിലും വേണ്ടേ എന്നു കരുതി ഒരു കുട്ടിയിൽ ഒതുക്കുന്നവർ.
വിവാഹിതരായ ഒരു ചെറിയ ശതമാനം ആളുകൾ കുട്ടികൾ വേണ്ട എന്നു തീരുമാനിക്കുന്നുണ്ട്. തികച്ചും വ്യക്തിപരമായ കാര്യം. കുട്ടികൾ വേണമെന്നത് ഒരു നിർബന്ധവുമുള്ള കാര്യമല്ല ജീവിതത്തിൽ. അത് അവരുടെ ശെരിയാണ്. അതവരുടെ ഇഷ്ടം.
പക്ഷെ മറ്റൊരു വിഭാഗമുണ്ട്. മിഡിൽ ക്ലാസ് ഫാമിലിയിലെ ഒരു വിഭാഗം. കുട്ടികളെ നോക്കാൻ ആളില്ലാത്തതിനാൽ കുട്ടികൾ വേണ്ട എന്നു തീരുമാനിക്കുന്ന ഒരു വിഭാഗം. അടുത്ത തലമുറ തൊട്ട് അത്തരം ഒരു അവസ്‌ഥ കൂടി വരുമെന്ന് തോന്നുന്നു. അതവരുടെ തെറ്റല്ല. അവരുടെ സാഹചര്യമതാണ്.
ഒരു കുട്ടിയെ വളർത്തി വലുതാക്കുക എന്നത് നിസ്സാര കാര്യമല്ലിന്ന്. അച്ഛനും അമ്മയും മാത്രമടങ്ങിയ കുടുംബത്തിൽ പലപ്പോഴും അമ്മയുടെ മൂന്നോ നാലോ വർഷങ്ങൾ ആ കുട്ടിയ്ക്ക് വേണ്ടി മാറ്റി വെക്കേണ്ടി വരും(സ്ഥിരമല്ലാത്ത ജോലിക്ക് പോകുന്ന അമ്മ). മറ്റർണിറ്റി ലീവ് കഴിഞ്ഞാൽ അമ്മമ്മയുടെ അടുത്തൊ, ജോലിക്ക് ആളെ വെച്ചോ, അതുമല്ലെങ്കിൽ ഡേ കെയറിലാക്കി ജോലിക്ക് പോകുന്ന മറ്റ് അമ്മമാർ. പിന്നെയും തീരുന്നില്ല. അവരുടെ വിദ്യാഭാസം, പഠന ചിലവ്, വിവാഹം എന്നു തുടങ്ങി ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ട്. ചിലവും വരവും കൂട്ടിമുട്ടിക്കാൻ ഓടുന്ന സാധാരണക്കാരന് ജോലിക്ക് ആളെ വെച്ചു ഒരു കുട്ടിയെ നോക്കുന്നത് അത്ര എളുപ്പമാകില്ല.
ആരെയും പഴിച്ചിട്ട് കാര്യമില്ല. കാലം ചിലതൊക്കെ മാറ്റുന്നതാണ്. മാറ്റങ്ങൾ കാത്തിരുന്ന് കാണേണ്ടതാണ്.
ഡോ. ഷിനു ശ്യാമളൻ
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…