എന്റെ കുഞ്ഞു അഞ്ചാം വയസ്സ് മുതൽ കഷ്ടപ്പെടാൻ തുടങ്ങിയത്; 12 ലക്ഷത്തിലധികം കടമുണ്ടായിരുന്നു; കേശുവിന്റെ അമ്മയുടെ വാക്കുകൾ..!!

64

മലയാളികൾക്ക് ഏറെ ഇഷ്ടം ഉള്ള ജനപ്രിയ സീരിയലുകളിൽ ഒന്നാണ് ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകും. അതിൽ കുസൃതികളും മറ്റും ആയി അച്ഛന്റെ നല്ല മകനായി നിൽക്കുന്ന താരമാണ് കേശു. ഇപ്പോഴിതാ കേശുവിന്റെ അമ്മ മകനെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്. എന്റെ മകൻ 5 വയസ്സ് മുതൽ കഷ്ടപ്പെടുന്നത് ആണെന്നും 12 ലക്ഷം രൂപയുടെ കടം അവൻ ആണ് വീട്ടിയത് എന്നും ബീന പറയുന്നു.

കളിപ്പാട്ടങ്ങളും കളിക്കൂട്ടുകാരുമായി കഴിയുന്ന കാലത്താണ് വീട് പണിയാൻ ഞാനും അവന്റെ ഉപ്പയും ചേർന്ന് എടുത്ത കടങ്ങൾ മുഴുവൻ ആണ് കഷ്ടപ്പെട്ട് വീട്ടിയത്. മകനോട് ഇഷ്ടം തന്നെ ആയിരുന്നു അദ്ദേഹത്തിന്. ഒരുപാട് കാലം കാത്തിരുന്ന് മണ്ണാർശ്ശാലയിൽ ഉരുളി ഒക്കെ കമിഴ്ത്തി ഉണ്ടായത് ആണ് കേശു എന്നും ബീന പറയുന്നു. കടങ്ങൾ കൂടി ആകെ പ്രശ്നങ്ങൾ ആയപ്പോൾ ആണ് അഞ്ച് വയസ്സ് ഉള്ള അവനെയും എന്നെയും ഉപേക്ഷിച്ചു അവന്റെ ഉപ്പ പോയത്. കടങ്ങളും ഒക്കെ ഉപേക്ഷിച്ചു നാട് വിടുമ്പോള്‍ അദ്ദേഹം ഞങ്ങളെ പറ്റി ഒന്ന് ചിന്തിച്ചത് പോലും ഇല്ല.

12 ലക്ഷം രൂപയുടെ കടം ഉപേക്ഷിച്ചിട്ടാണ് അദ്ദേഹം നാട് വിടുന്നത്. അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോയി. വീട് ജപ്തിയുടെ വക്കോളമെത്തി നില്‍ക്കുകയാണ്. കഴിക്കാന്‍ പോലും ഇല്ലാത്ത അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. അന്ന് എന്റെ ഉമ്മയുടെ കൈ സഹായം കൊണ്ടാണ് ഞങ്ങള്‍ ജീവന്‍ മുന്‍പോട്ട് കൊണ്ട് പോയത്. പിന്നെ ഞാന്‍ കലഞ്ഞൂരില്‍ നിന്നും മോനെയും കൂട്ടി ആലുവയില്‍ എത്തി. അവിടെയും അധികം നില്ക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ഒരു മെഡിക്കല്‍ ഷോപ്പില്‍ 250 രൂപ ദിവസകൂലിയ്ക്ക് ജോലിയ്ക്ക് പോയി തുടങ്ങി.

ബന്ധുക്കള്‍ ആരും ഞങ്ങളെ സഹായിച്ചിട്ടില്ല. ആകെ ഉണ്ടായിരുന്നത് എന്റെ ഉമ്മയും കുറച്ചു സുഹൃത്തുക്കളും മാത്രമാണ്. ശ്രീ ശബരീശൻ എന്ന ആൽബത്തിൽ അഭിനയിക്കുമ്പോൾ അവനു വയസ്സ് നാല് ആണ്. അന്ന് മുതൽ ഉറുമ്പു അരിമണികൾ സൂക്ഷിക്കുന്നത് പോലെ ആണ് ഞങ്ങൾ കടങ്ങൾ വീട്ടാൻ തുടങ്ങിയത്. ഇങ്ങനെ ഒക്കെ വേദനയിൽ ഞങ്ങളെ ഉപേക്ഷിച്ചു പോയ അവന്റെ ഉപ്പയോട്‌ എനിക്ക് ദേഷ്യം ഇല്ല കാരണം അദ്ദേഹം ആണല്ലോ എനിക്ക് ഇതുപോലെ ഒരു മകനെ തന്നത്.

അവന്‍ ചോദിക്കും നമ്മള്‍ ഉറങ്ങാതെ കഴിക്കാതെ ഇരുന്നപ്പോള്‍ ഉപ്പ കഴിച്ചും ഉറങ്ങിയും കഴിയുകയായിരുന്നില്ലേ എന്ന്. അത് കേള്‍ക്കുമ്പോള്‍ ഞാനും ആലോചിക്കും വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും അവനെ ഒരു പ്രാവശ്യമെങ്കിലും അദ്ദേഹം വിളിച്ചിട്ടില്ലല്ലോ എന്ന കാര്യം. എങ്കിലും മനസ്സില്‍ എവിടെയൊക്കെയോ ഇഷ്ടങ്ങള്‍ അവശേഷിക്കുന്നു.

You might also like