താനുമായി കളി ചോദിച്ചു നടക്കുന്നവർക്ക് മറുപടിയുമായി ജോമോൾ ജോസഫ്

വിവാദമായ പല പരാമർശങ്ങൾ കൊണ്ടും വിമർശങ്ങളും അതിന് ഒപ്പം ഒട്ടേറെ പിന്തുണയും നേടുന്ന ബ്ലോഗറും മോഡലും ആണ് കൊച്ചി സ്വദേശിയായ ജോമോൾ ജോസഫ്. ജോമോൾ എഴുതിയ പുതിയ കുറിപ്പ് ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ,

കളി ചോദിച്ച് നടക്കുന്നർ..

എന്റെ പോസ്റ്റുകളിൽ ചില മഹാൻമാർ “ഒരു കളി തരുമോ” എന്ന് കമന്റ് ചെയ്യുന്നത് കാണാം. മിക്കവർക്കും മനസ്സിലായിക്കാണില്ല എന്താണ് ഈ “കളി തരുമോ” എന്ന് ചോദിച്ചതിലൂടെ ഈ മഹാൻമാർ അർത്ഥമാക്കിയതെന്ന്..

അവരുമായി ലൈംഗീബന്ധത്തിനായി എനിക്ക് സമ്മതമാണോ എന്ന ചോദ്യമാണ് അവർ കമന്റിൽ ചോദിച്ചത്. ആ ചോദ്യത്തിൽ ഒറ്റനോട്ടത്തിൽ യാതൊരു കുഴപ്പവും തോന്നില്ല, അതൊരു മഹാപാതകവുമല്ല താനും. എന്നാൽ എനിക്ക് യാതൊരു പരിചയവുമില്ലാത്ത ഒരു വ്യക്തിയോട് എന്ത് ആകർഷണത്തിന്റെ പുറത്താണ് ഞാൻ ലൈംഗീകബന്ധത്തിന് തയ്യാറാകേണ്ടത്?

ഇവിടെയാണ് മലയാളികളുടെ ലൈംഗീക വിദ്യാഭ്യാസത്തിന്റെ, ഓപ്പസിറ്റ് സെക്സിനെ കുറിച്ചുള്ള ധാരണകളുടെ പിഴവിന്റെ ദൂഷ്യങ്ങൾ. ഒരു സ്ത്രീക്ക്, അല്ലെങ്കിൽ ഒരു പെൺകുട്ടിക്ക് എന്തൊക്കെയാണ് അവളുടെ പ്രിഫറൻസുകൾ, എന്തൊക്കെയാണ് അവളുടെ ചോയ്സുകൾ എന്നു പോലും പലർക്കും അറിയില്ല, അഥവാ അറിയാൻ ആഗ്രഹമില്ല. അവളുടെ ചോയ്സുകൾക്ക് യാതൊരു പ്രിഫറൻസും നൽകാൻ അവർ തയ്യാറല്ല. ഒരു പെൺകുട്ടിയെ എങ്ങനെ കൺവിൻസ് ചെയ്യണമെന്നോ എങ്ങനെ പ്രൊപോസ് ചെയ്യണമെന്നോ, എങ്ങനെ അവളുമായി നല്ല സൗഹൃദത്തിന്റെ മേഖലകൾ കണ്ടെത്താമെന്നോ, എങ്ങനെ നല്ല സുഹൃത്ബന്ധം ഉണ്ടാക്കാമെന്നോ പോലും മലയാളികൾക്ക് അറിയില്ല.

പെൺകുട്ടികളിൽ നിന്നും അവനെ അകന്നു നിൽക്കാനോ, അവനിൽ നിന്നും അവളെ അകറ്റിനിർത്തിയും മാത്രം ശീലിച്ച സമൂഹത്തിന്, പെണ്ണ് എന്നത് വെറും ലൈംഗീക ഉപകരണം മാത്രമായി തോന്നുന്നതിൽ യാതൊരു തെറ്റും പറയാനാകില്ല. പൊതുവിടങ്ങളിൽ നിന്നും അവളെ മാറ്റിനിർത്തി, പൊതുവിടങ്ങൾ അവൾക്ക് റീച്ചബിളല്ലാതായി മാറുമ്പോൾ, കളിക്കളങ്ങൾ പുരുഷൻമാരുടെ മാത്രം കുത്തകയാകുമ്പോൾ, കുളിക്കടവുകൾ അവന്റേതായി മാറ്റപ്പെടുമ്പോൾ,, പൊതുഗതാഗത സംവിധാനങ്ങളിൽ പോലും അവൾക്ക് റിസർവേഷൻ വേണ്ടിവരുമ്പോൾ, ആ സമൂഹത്തിൽ അവളെ ലൈംഗീകതക്ക് വേണ്ടി മാത്രം സമീപിക്കപ്പെടേണ്ടവൾ എന്ന ധാരണ നിലനിൽക്കുമ്പോൾ അതിന് കാരണക്കാർ നമ്മൾ ഓരോരുത്തരും തന്നെയാണ്. ഇവിടെ മാറേണ്ടത് സമുഹത്തിന്റെ പൊതുബോധമാണ്.

ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്നിരുന്നതിന് അദ്ധ്യയനം മുടക്കിയ അദ്ധ്യാപകരും, വഴിയോരത്ത് നിർത്തിയിട്ട കാറിൽ ഒരാണും പെണ്ണും ഇരുന്ന് സംസാരിച്ചതിൽ അനാശാസ്യം കണ്ട നാട്ടുകാരും, അവരുടെ വിളികേട്ട് ഓടിയെത്തി അവരെ ചേസ് ചെയ്ത് പിടിച്ച പോലീസുകാരും ഒക്കെ ഇതേ പൊതുബോധത്തിന്റെ സഹയാത്രികർ മാത്രം. കൊച്ചു കുട്ടികൾ പോലും ആണും പെണ്ണും ഇടകലർന്ന് കളികളിലേർപ്പെടുമ്പോൾ, അതിൽ നിന്നും പെൺകുട്ടികളെ അകറ്റി മാറ്റി വീട്ടിൽ വിളിച്ചിരുത്തുന്ന മാതാപിതാക്കളും “പെണ്ണിനെ ലൈംഗീകവസ്തുവായി മാത്രം കാണുന്ന” പൊതുബോധത്തിന്റെ ഭാഗം തന്നെയാണ്.

അടുത്ത തലമുറക്കെങ്കിലും ആണും പെണ്ണും രണ്ട് ധ്രുവങ്ങളിലുള്ള ജീവികളല്ല എന്നും, അവർ പരസ്പര പൂരകങ്ങളാണ് എന്നുമുള്ള ബോധം ലഭിക്കാനായി ആഴത്തിലുള്ള ഇടപെടലുകൾ ആവശ്യമാണ്. അവർ വളർന്നുവരുന്ന ഓരോ ദിവസങ്ങളിലും ആ ബോധം അവരിൽ ഊട്ടിയുറപ്പിക്കപ്പെടണം. ചെറു ക്ലാസ്സുകൾ മുതൽ ആണിനും പെണ്ണിനും പ്രത്യേകം പ്രത്യേകമുള്ള കളികൾക്ക് പകരമായി ഒരുമിച്ച് കളിക്കാവുന്ന കളികളും ഇടപെടലുകളും ഉണ്ടാകണം. അവർ ഇടകലർന്നിരുന്ന് പഠിക്കണം, അവർ ലിംഗവ്യത്യാസമില്ലാതെ ഇടപഴകണം, ലിംഗവ്യത്യാസത്തിനതീതമായ സൗഹൃദങ്ങൾ അവർക്ക് ലഭിക്കണം. അങ്ങനെ സൗഹൃദത്തിന്റെ മേഖലകൾ ധാരാളമായി അവർക്ക് ലഭിക്കണം. അതുവഴി കണ്ണിന് മുന്നിൽ കാണുന്ന പെൻവർഗ്ഗത്തിൽപെട്ടവർ മുഴുവനും തനിക്കു പറ്റിയ ഇണകൾ മാത്രമല്ല എന്ന മിനിമം ധാരണകളെങ്കിലും അവന് ലഭിക്കും. അവളുടെ ചോയ്സുകളെ കുറിച്ച്, അവളുടെ പ്രിഫറൻസുകളെ കുറിച്ച് അവന് ഒരു മിനിമം ധാരണയെങ്കിലും അവന് ലഭിക്കട്ടെ.

“ഒരു കളി തരുമോ” എന്നു ചോദിച്ച് നടക്കുന്നവരുടെ സാമൂഹ്യപശ്ചാത്തലം ഒന്ന് പരിശോധിച്ചാൽ ഒരു കാര്യം നമുക്ക് ബോധ്യമാകും, അവർക്കാർക്കും നല്ല പെൺസൌഹൃദങ്ങൾ ഇല്ല എന്നത് പരമമായ സത്യമാണ്. അവരുടെ സഹോദരിമാരുമായി പോലും നല്ല ബന്ധങ്ങളോ മനസ്സുതുറന്ന സംസാരങ്ങളോ പരസ്പര മനസ്സിലാക്കുകളോ ഒന്നും അവരിൽ നമുക്ക് കാണാനാകില്ല. സ്വന്തം അച്ഛനമ്മമാരിൽ നിന്നുപോലും നല്ല സൗഹൃദമോ, ലഭിക്കേണ്ട അറിവുകൾ ലഭിക്കാത്തതോ ഒക്കെ തന്നെയാണ് ഇത്രയും വലിയ ലൈംഗീകദാരിദ്ര്യമുള്ളവരാക്കി ഇവരെ മാറ്റിയ സാഹചര്യങ്ങൾ. ഇവിടെ മാറ്റം ആവശ്യമാണ്, ആ മാറ്റം തൊലിപ്പുറത്തെ ചികിൽസയാകരുത്, മറിച്ച് ചിന്തകളിലും ഇടപെടലുകളിലും ഒക്കെ പ്രകടമായ മാറ്റം വരുത്താനാകുന്ന സാഹചര്യം സൃഷ്ടിക്കുക എന്നത് ശ്രമകരം തന്നെയാണ്.

നബി 1 – ഒരു പെണ്ണിനാവശ്യം നല്ല കളിക്കാരെയല്ലെന്ന് ഇവരോടൊക്കെ ആരെങ്കിലും പറഞ്ഞു കൊടുത്തിരുന്നു എങ്കിൽ.
നബി 2 – പെണ്ണിനെ കുറിച്ച് ഇതാണ് ഇവരുടെ ധാരണ എങ്കിൽ ഇതരലിംഗത്തിൽ പെട്ടവരെ കുറിച്ചുള്ള ഇവരുടെ ധാരണ എത്രമാത്രം കാണും!!

David John

Recent Posts

വിഷ്ണു ഉണികൃഷ്ണൻ- ബിബിൻ ജോർജ് ചിത്രം “അപൂർവ പുത്രന്മാർ” ഫസ്റ്റ് ലുക്ക്

വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…

2 days ago

അജു വർഗീസ്, സൈജു കുറുപ്പ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന സ്താനാർത്തി ശ്രീക്കുട്ടൻ’ ടീസർ പുറത്ത്

അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…

2 days ago

തെലുങ്ക് പ്രേക്ഷകരുമായി ദൈവികമായ ബന്ധം; ലക്കി ഭാസ്‌കറിന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിൽ സംസാരിച്ച് ദുൽഖർ സൽമാൻ

വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…

2 days ago

സാധാരണക്കാരനായ ബാങ്ക് ക്ലാർക്കിൻ്റെ കഥ പറയുന്ന ലക്കി ഭാസ്കർ 4 ദിനത്തിൽ വാരിയ ആഗോള കലക്ഷൻ 55 കോടി 40 ലക്ഷം

ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…

2 days ago

സൂര്യ- ശിവ ചിത്രം കങ്കുവയിലെ “തലൈവനെ” ലിറിക് വീഡിയോ പുറത്ത്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…

1 week ago

ലക്കി ഭാസ്കറിന് തെലുങ്കാനയിലും ആന്ധ്രയിലും വമ്പൻ ബുക്കിംഗ്; കേരളത്തിലെ സ്ഥിതി ഇങ്ങനെ..!!

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…

1 week ago