Categories: Malayali Special

ആദ്യ ഭാര്യ ഭർത്താവിനെകൊണ്ട് രണ്ടാം വിവാഹം കഴിപ്പിച്ചു; ഇപ്പോൾ ഇരുവരും ചേർന്ന് മൂന്നാമത്തെ വധുവിനെ തിരയുന്നു; 24കാരന്റെ ആദ്യ ഭാര്യക്ക് 35 വയസ്സ്, രണ്ടാം ഭാര്യക്ക് 18ഉം..!!

ഒരു സ്ത്രീക്ക് അല്ലെങ്കിൽ ഭാര്യക്ക് എല്ലാം കാണാൻ കഴിയും എന്നാൽ കണ്ണിനു മുന്നിൽ അവർ ഒരിക്കലും കാണാൻ ഇഷ്ടപ്പെടാത്ത ഒരു കാര്യം ആയിരിക്കും തന്റെ ഭർത്താവ് വീണ്ടും വിവാഹം കഴിക്കുന്നതും ആ ഭാര്യയെ താൻ കാണേണ്ടി വരുന്നതും.

എന്നാൽ ഏറെ വ്യത്യസ്തമായ ഒരു വിവാഹ കഥ, അതും ഭർത്താവിന് വേണ്ടി പുതിയ ഭാര്യമാരെ തേടുന്ന ഒരു ഭാര്യയുടെ കഥ കേൾക്കുമ്പോൾ ആരായാലും മൂക്കത്ത് വിരൽ വെച്ചുപോകും. ഇതെന്ത് കഥ എന്ന് ഓർത്ത് തന്നെ. ഇപ്പോൾ സിനിമയെ വെല്ലുന്ന കഥയാണ് പാകിസ്ഥാനിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. ഈ കഥ ആരംഭിക്കുന്നത് ലാഹോറിൽ ഉള്ള മസർ ഹുസ്സൈനിൽ നിന്നുമാണ്.

അദ്ദേഹത്തിന് വെറും ഇരുപത്തിനാല് വയസ്സ് മാത്രമായിരുന്നു പ്രായം, മുപ്പത്തിയഞ്ചു വയസുള്ള മാമന്റെ മോളെ വിവാഹം കഴിക്കണം എന്നുള്ളതായിരുന്നു മസറിന്റെ പൂതി. എന്നാൽ മുപ്പത്തിയഞ്ചു വയസുള്ള ആംന തനിക്ക് അവനെക്കാൾ പ്രായം കൂടുതൽ ആണെന്ന് പറഞ്ഞു വിവാഹം കഴിക്കാൻ താല്പര്യമില്ല എന്ന് അറിയിക്കുന്നു. തുടർന്ന് വിവാഹം കഴിച്ചേ തീരൂ എന്ന വാശിയിൽ ആയിരുന്നു മസാർ.

തുടർന്ന് ആംനയുമായി ഉള്ള വിവാഹം നടക്കുന്നു. ഇപ്പോൾ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് മഹ്സർ തന്റെ കഥ പറയുന്നത്. ആംനയെ മഹ്‌സാർ വിവാഹം കഴിക്കുമ്പോൾ ആംനക്ക് രണ്ടുകുട്ടികൾ ഉണ്ടായിരുന്നു. താൻ അവരെ കാണുന്നത് തന്റെ മക്കൾ തന്നെയായിട്ട് ആണെന്ന് മഹ്‌സാർ പറയുന്നു. ആംനയുടെ മകനും താനും തമ്മിൽ വെറും ആറുവയസിന്റെ വ്യത്യാസം ആണ് ഉള്ളത്. അവനു 18 വയസ്സ് ആണ് ഉള്ളത്.

അവൻ എന്ന അബു എന്നാണ് വിളിക്കുന്നത്. ഞങ്ങൾ ഒന്നിച്ച് പുറത്ത് പോകുമ്പോൾ അച്ഛനും മകനുമായി ആർക്കും തോന്നില്ല. എന്നാൽ മഹ്‌സാർ ആംന ദമ്പതികൾക്ക് മക്കൾ ഉണ്ടായില്ല. അങ്ങനെ ആണ് മറ്റൊരു വിവാഹം കഴിക്കാൻ ആംന മഹ്‌സാറിനെ നിർബന്ധിക്കുന്നത്. തുടർന്ന് ആംനയുടെ നിര്ബന്ധ പ്രകാരം മറ്റൊരു വിവാഹം കഴിക്കാൻ മഹ്‌സാർ തയ്യാറാക്കുകയാണ്.

അങ്ങനെ ആംനയുടെ അടുത്ത് ട്യൂഷൻ പഠിക്കാൻ എത്തിയിരുന്ന പതിനെട്ട് വയസ്സുള്ള പെൺകുട്ടിയെ ആംന തന്റെ ഭർത്താവിന് വേണ്ടി ആലോചിക്കുകയും തുടർന്ന് ഇരുവരും വിവാഹം കഴിക്കുകയും അതിൽ ഒരു കുട്ടി ജനിക്കുകയും ചെയ്തു എന്ന് ആംന സന്തോഷത്തോടെ പറയുന്നു.

തനിക്ക് രണ്ടാം ഭാര്യയെ വളരെയധികം ഇഷ്ടം ആണെന്നും അവൾ ആണ് തനിക്ക് കുഞ്ഞിനെ നൽകിയത് എന്നും പറയുന്ന മെഹ്‌സാറിനോട് ആരെയാണ് കൂടുതൽ ഇഷ്ടം എന്ന് ചോദിക്കുമ്പോൾ പതിനെട്ട് വയസുള്ള തന്റെ രണ്ടാം ഭാര്യയെക്കാൾ തനിക്ക് ഇഷ്ടം തനിക്ക് അവളെ നൽകിയ ആംനയെ ആണെന്ന് മഹ്‌സാർ പറയുന്നു. ഇനി വിവാഹം കഴിക്കാൻ തനിക്ക് താല്പര്യം ഉണ്ടോ എന്ന് ചോദിക്കുമ്പോൾ ഭാര്യമാർ സമ്മതിക്കും എന്നും എന്നാൽ ഇപ്പോൾ അതിനുള്ള സമയമല്ല എന്നുമാണ് മഹ്‌സാർ പറയുന്നത്.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago